‘ഇതാണ് സ്‌ത്രീകൾക്ക് വേണ്ടത്’; വന്ദേഭാരത് സ്ലീപ്പർ ട്രെയിനിലെ സൗകര്യങ്ങളെ പ്രശംസിച്ച് യാത്രക്കാരി
മുംബയ്: വേഗതയും ആധുനിക സൗകര്യങ്ങളും മാത്രമല്ല, യാത്രക്കാരുടെ സുരക്ഷയ്‌ക്കും ശുചിത്വത്തിനും പ്രാധാന്യം നൽകുന്ന കാര്യത്തിലും ബംഗളൂരു-മുംബയ് വന്ദേഭാരത് സ്ലീപ്പർ എക്‌സ്‌പ്രസ് ശ്രദ്ധ നേടുകയാണ്. നവംബർ ഒന്നിന് സർവീസ് ആരംഭിച്ച ട്രെയിനിൽ യാത്ര ചെയ്‌ത സോഷ്യൽ മീഡിയാ കണ്ടന്റ് ക്രിയേറ്റർമാരുടെ അനുഭവങ്ങളാണിപ്പോൾ ചർച്ചയാകുന്നത്. ഒറ്റയ്‌ക്ക് യാത്രചെയ്യുന്ന സ്‌ത്രീകൾക്ക് ഏറെ ആശ്വാസം നൽകുന്ന സുരക്ഷാസംവിധാനങ്ങളാണ് ട്രെയിനിലുള്ളതെന്ന് ട്രാവൽ ക്രിയേറ്ററായ ദിവ്യ സാഹ ചൂണ്ടിക്കാട്ടുന്നു. സിസിടിവി ക്യാമറകൾ, സുരക്ഷിതമായ ലോക്കോടുകൂടിയ വാതിലുകൾ, നല്ല വെളിച്ചമുള്ള ഇടനാഴികൾ എന്നിവ രാത്രിയാത്ര കൂടുതൽ സുരക്ഷിതമാക്കുമെന്ന്…