തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്. ഗ്രാമിന് 65 രൂപ കുറഞ്ഞ് 13,015 രൂപയും പവന് 520 രൂപ കുറഞ്ഞ് 1,04,120 രൂപയുമായി. വെളളി വില ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 200 രൂപയും 10 ഗ്രാമിന് 2000 രൂപയുമാണ്. ഇന്നലെ രാവിലെയും വൈകുന്നേരവുമായി രണ്ട് തവണ സ്വര്‍ണവില ഇടിഞ്ഞിരുന്നു. ആഗോളതലത്തിലെ പ്രവണത തന്നെയാണ് കേരളത്തിലെ വിലയെയും സ്വാധീനിക്കുന്നത്.
ക്രൂഡ് ഓയില്‍ വിലവര്‍ദ്ധന, പണപ്പെരുപ്പ സമ്മര്‍ദം, അമേരിക്കയിലെ പലിശനിരക്ക് സംബന്ധിച്ച ആശങ്കകള്‍, ബോണ്ട് നിക്ഷേപങ്ങളില്‍ നിന്നുള്ള ഉയര്‍ന്ന യഥാര്‍ത്ഥ ആദായം എന്നിവയാണ് സ്വര്‍ണവിലയെ ബാധിച്ചത്. ഒക്ടോബറില്‍ മാത്രം രാജ്യാന്തര സ്വര്‍ണവില ഏകദേശം 6.87% കുറഞ്ഞിരുന്നു.
സ്വർണം പലിശ നൽകാത്ത നിക്ഷേപമായതിനാൽ ബോണ്ടുകളില്‍നിന്ന് മികച്ച ആദായം ലഭിക്കുന്ന സാഹചര്യത്തില്‍ ആവശ്യക്കാർ കൂടും. മാത്രമല്ല, ഡോളര്‍ ശക്തിപ്പെടുന്നതും സ്വര്‍ണവിലയില്‍ സമ്മര്‍ദമുണ്ടാക്കും. ഹ്രസ്വകാലത്ത് സ്വര്‍ണവിലയുടെ ദിശ നിര്‍ണയിക്കുന്നത് അമേരിക്കയിലെ പണപ്പെരുപ്പം, ഫെഡറല്‍ റിസര്‍വിന്റെ പലിശനയങ്ങള്‍, ഡോളറിന്റെ മൂല്യം, ബോണ്ട് ആദായം തുടങ്ങിയ ഘടകങ്ങളായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.