പാൽവില ലിറ്ററിന് 10 രൂപ വർധിപ്പിക്കണമെന്ന് മിൽമ; സർക്കാരിന് കത്ത് നൽകും

തിരുവനന്തപുരം: സംസ്ഥാനത്ത് പാൽവില ലിറ്ററിന് 10 രൂപ വർധിപ്പിക്കണമെന്ന ആവശ്യവുമായി തിരുവനന്തപുരം മേഖല മിൽമ. ഇന്ന് ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിലാണ് വിലവർധന സംബന്ധിച്ച നിർദേശം ഉയർന്നത്. ആവശ്യം ഉന്നയിച്ച് സർക്കാരിന് കത്ത് നൽകാനും യോഗത്തിൽ തീരുമാനമായി.

ക്ഷീരകർഷകർ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് പാൽവില വർധിപ്പിക്കണമെന്ന ആവശ്യമെന്നാണ് തിരുവനന്തപുരം മേഖല യൂണിയന്റെ വിശദീകരണം. വില വർധിപ്പിക്കാതെ മുന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യമാണെന്നും മിൽമ ചൂണ്ടിക്കാട്ടുന്നു.

മാസങ്ങൾക്ക് മുമ്പാണ് മിൽമ പാലിന് ലിറ്ററിന് നാല് രൂപ വർധിപ്പിച്ചത്. അതേസമയം, അമുൽ, നന്ദിനി തുടങ്ങിയ പാൽ ഉൽപാദക കമ്പനികളും അടുത്തിടെ പാൽ ഉൽപന്നങ്ങളുടെ വില വർധിപ്പിച്ചിരുന്നു.

എന്നാൽ പാൽവില വർധനയിൽ അന്തിമ തീരുമാനം സർക്കാരിന്റെ അനുമതിക്ക് ശേഷമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *