കൊല്ലം: കൊല്ലം ഉലിയകോവിലിൽ വയോധിക ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അപ്പുക്കുട്ടൻ മുകുന്ദൻ (78), ഭാര്യ ബീന (74) എന്നിവരാണ് മരിച്ചത്.
അപ്പുക്കുട്ടന്റെ മൃതദേഹം വീടിന്റെ ഹാളിൽ നിലത്തും ഭാര്യ ബീനയുടെ മൃതദേഹം കട്ടിലിലുമാണ് കണ്ടെത്തിയത്. രണ്ട് ദിവസമായി വീട് തുറക്കാത്തതിനെ തുടർന്ന് സംശയം തോന്നിയ സമീപവാസികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. അപ്പുക്കുട്ടന്റെ തലയിൽ മുറിവുണ്ടായിരുന്നതായും രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹമെന്നുമാണ് വിവരം.
ദമ്പതികളുടെ രണ്ട് ആൺമക്കളും വിദേശത്താണ് താമസിക്കുന്നത്. സംഭവമറിഞ്ഞ് ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.