ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് അപകടം; ആറുപേർ മരിച്ചു, 20 പേർക്ക് പരിക്ക്

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് അപകടം. തെഹ്‌രി ഗർവാൾ ജില്ലയിൽ ഗുലാർ ബസാറിന് സമീപമാണ് അപകടമുണ്ടായത്. അപകടത്തിൽ ആറുപേർ മരിച്ചു. 20 പേർക്ക് പരിക്കേറ്റു. ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

ബസിൽ 35ഓളം യാത്രക്കാർ ഉണ്ടായിരുന്നതായാണ് വിവരം. പാലത്തിൽ നിന്ന് 100 അടി താഴ്‌ചയിലേയ്ക്ക് ബസ് വീഴുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തെഹ്‌രി ജില്ലാ മജിസ്‌ട്രേറ്റ് നിതിക ഖണ്ഡേൽവാൾ, സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് ശ്വേത ചൗബേ എന്നിവരുൾപ്പെടെയുള്ള ഉദ്യോഗസ്ഥർ അപകടസ്ഥലത്തേക്ക് തിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *