മനില∙ ക്വാഡ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്മോദി കരുത്തനായ നേതാവാണെന്നും ലോകമെമ്പാടുമുള്ളവർ അദ്ദേഹത്തെ ബഹുമാനിക്കുന്നതായും ട്രംപ് പറഞ്ഞു. ഇന്ത്യ , അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ക്വാഡ്.
പ്രധാനമന്ത്രി മോദിയെ “മഹാനായ നേതാവ്” എന്നും “എന്റെ സുഹൃത്ത്” എന്നും ട്രംപ് വിശേഷിപ്പിച്ചു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ‘ക്വാഡ്’ ) എന്നത് ഒരു “വിശ്വസ്ത പങ്കാളിത്തം” ആണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.ആസിയാൻ–ഇന്ത്യ ഉച്ചകോടി, ഈസ്റ്റ് ഏഷ്യ ഉച്ചകോടി എന്നിവയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. വ്യാപാരം, സംസ്കാരം, സമുദ്ര സുരക്ഷ, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ആസിയാൻ രാജ്യങ്ങളുമായി ആഴത്തിലുള്ള സഹകരണമാണ് ഇന്ത്യയുടെ നയമെന്നും അദ്ദേഹം വ്യക്തമാക്കി.
മാപ്പുകൾ കാണുക
ഫിലിപ്പീൻസിലേക്കുള്ള ട്രംപിന്റെ സന്ദർശന വേളയിൽ എടുത്ത ഗ്രൂപ്പ് ഫോട്ടോയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസി, ജപ്പാൻ പ്രധാനമന്ത്രി സനെയ് തകൈച്ചി എന്നിവർ ഉൾപ്പെടെ ക്വാഡ് രാജ്യങ്ങളിലെ നാല് നേതാക്കളും അണിനിരന്നു.ട്രംപിന്റെ നിലവിലെ പ്രസിഡൻഷ്യൽ കാലാവധിയിൽ നടക്കുന്ന ആദ്യത്തെ ക്വാഡ് നേതാക്കളുടെ തലത്തിലുള്ള കൂടിക്കാഴ്ചയാണിത്. ഇന്തോ-പസഫിക് മേഖലയിലുടനീളം സഹകരണം ശക്തിപ്പെടുത്താനുള്ള നാല് രാജ്യങ്ങളുടെയും ശ്രമങ്ങൾക്കിടയിലാണ് ഈ കൂടിക്കാഴ്ച നടക്കുന്നത്.