ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശയ്‌ക്ക് സർക്കാർ ജോലി: കായിക ഡയറക്‌ടറേറ്റിൽ അസിസ്റ്റന്റ് ‌ഡയറക്‌ടറാകും

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ വിനോദിന് കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി നിയമനം നൽകും. നാളെ രാവിലെ 9 ന് മുഖ്യമന്ത്രിയുടെ ചേമ്പറിൽ നടക്കുന്ന ചടങ്ങിൽ അദ്ദേഹം വിദർശയ്‌ക്ക്‌ നിയമന ഉത്തരവ് കൈമാറും. മന്ത്രി ഒ.ജെ ജനീഷ് സന്നിഹിതനായിരിക്കും.

നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ ഉത്തരവ് കൈമാറാനായിരുന്നു തീരുമാനമെങ്കിലും മത്സരത്തിൽ പങ്കെടുക്കാനായി വിദർശ വിദേശത്ത് ആയിരുന്നു. കായിക വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എൻ പ്രശാന്ത്, ഡയറക്ടർ അഖിൽ വി. മേനോൻ എന്നിവർ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *