തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയും കേരള വാട്ടര്‍ അതോറിറ്റിയും സപ്ലൈകോയും അടക്കമുള്ള, സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളില്‍ ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്നത് കനത്ത നഷ്ടത്തില്‍തന്നെ. കെ.എസ്.ആര്.ടി.സിയാണ് ഏറ്റവും ഉയര്‍ന്ന നഷ്ടം നേരിടുന്ന സ്ഥാപനം. 2024-25 വര്‍ഷത്തില്‍ 1,58,038.00 ലക്ഷം രൂപയാണ് ഇതിന്റെ തനത് നഷ്ടം, സഞ്ചിത നഷ്ടമാകട്ടെ 20,96,136.00 ലക്ഷം രൂപയുമാണ്.
മാപ്പുകൾ കാണുക
കേരള വാട്ടര്‍ അതോറിറ്റിയുടെ തനത് നഷ്ടം 31,763.63 ലക്ഷം രൂപ. സഞ്ചിത നഷ്ടമായി 7,15,677.00 ലക്ഷം രൂപ. സപ്ലൈകോയ്ക്ക് 10,538.30 ലക്ഷം രൂപയുടെ തനത് നഷ്ടവും 1,33,725.00 ലക്ഷം രൂപയുടെ സഞ്ചിത നഷ്ടവുമുണ്ട്.
2024-25ല്‍ സംസ്ഥാനത്ത് ആകെ 60 പൊതുമേഖലാ സ്ഥാപനങ്ങള്‍ മാത്രമാണ് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ 63 പൊതുമേഖലാ സ്ഥാപനങ്ങള്‍ കനത്ത നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് ഔദ്യോഗിക കണക്കുകള്‍.
കേരള സ്റ്റേറ്റ് ബാക്വേഡ് ക്ലാസസ് ഡെവലപെ്മന്റ് കോര്പ്പറേഷന് ലിമിറ്റഡ്: 13,927.25 ലക്ഷം രൂപ (തനത് നഷ്ടം)
കേരള സ്റ്റേറ്റ് ടെക്സ്റ്റൈല്‍ കോര്പ്പറേഷന് ലിമിറ്റഡ്: 6,488.01 ലക്ഷം രൂപ (തനത് നഷ്ടം), 70,633.58 ലക്ഷം രൂപ (സഞ്ചിത നഷ്ടം)
മാപ്പുകൾ കാണുക
മലബാര്‍ സിമെന്റ്സ് ലിമിറ്റഡ്: 6,192.23 ലക്ഷം രൂപ (തനത് നഷ്ടം)
കേരള സ്റ്റേറ്റ് കാഷ്യൂ ഡെവലപെ്മന്റ് കോര്പ്പറേഷന് ലിമിറ്റഡ്: 8,115.53 ലക്ഷം രൂപ (തനത് നഷ്ടം), 2,08,234.00 ലക്ഷം രൂപ (സഞ്ചിത നഷ്ടം)
കേരള റബര്‍ ലിമിറ്റഡ്: 66,980.33 ലക്ഷം രൂപ (തനത് നഷ്ടം), 538.87 ലക്ഷം രൂപ (സഞ്ചിത നഷ്ടം)
കേരള സ്റ്റേറ്റ് പവര്‍ ആന്‍ഡ് ഇന്‍ഫ്രാസ്ര്ടക്ചര്‍ ഫിനാന്‍സ് കോര്പ്പറേഷന് ലിമിറ്റഡ്: 7,633.04 ലക്ഷം രൂപ (തനത് നഷ്ടം), 5,548.41 ലക്ഷം രൂപ (സഞ്ചിത നഷ്ടം)
മാപ്പുകൾ കാണുക
ഓട്ടോകാസ്റ്റ് ലിമിറ്റഡ്: 2,128.52 ലക്ഷം രൂപ (തനത് നഷ്ടം), 27,482.93 ലക്ഷം രൂപ (സഞ്ചിത നഷ്ടം)
കേരള സ്റ്റേറ്റ് ബാംബൂ കോര്പ്പറേഷന് ലിമിറ്റഡ്: 1,276.76 ലക്ഷം രൂപ (തനത് നഷ്ടം), 15,773.60 ലക്ഷം രൂപ (സഞ്ചിത നഷ്ടം).