പ്രസിഡന്റ്സ് ട്രോഫി ജലോത്സവം നാളെ; കൊല്ലം കോർപ്പറേഷൻ പരിധിയിൽ പ്രാദേശിക അവധി

കൊല്ലം: 12-ാമത് പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തിനും ചാംപ്യൻസ് ബോട്ട് ലീഗ് ഫൈനലിനും മുന്നോടിയായി കൊല്ലം കോർപ്പറേഷൻ പരിധിയിൽ നാളെ (നവംബർ 21) പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലാ കലക്ടറാണ് അവധി പ്രഖ്യാപിച്ചത്.

അഷ്ടമുടിക്കായലിലാണ് നാളെ ജലോത്സവവും ചാംപ്യൻസ് ബോട്ട് ലീഗ് ഫൈനലും നടക്കുന്നത്. ഇതിന്റെ ഭാഗമായി കൊല്ലം കോർപ്പറേഷൻ പരിധിയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.

സർക്കാർ ഓഫീസുകൾക്കും അവധി ബാധകമാണ്. എന്നാൽ നേരത്തെ നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ജലോത്സവത്തോടനുബന്ധിച്ച് കൊല്ലം നഗരത്തിലും പരിസരപ്രദേശങ്ങളിലും വലിയ ജനത്തിരക്കാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *