തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ നിന്ന് രക്ഷപ്പെട്ട ഹനുമാൻ കുരങ്ങിനെ ഭക്ഷണം നൽകി ആകർഷിച്ച് തിരികെ കൂട്ടിൽ കയറ്റി. തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് 12 വയസ്സുള്ള പെൺകുരങ്ങ് കൂട്ടിൽ നിന്ന് പുറത്തുകടന്നത്.
മാപ്പുകൾ കാണുക
മൃഗശാല വളപ്പിലെ ഉയരമുള്ള മരത്തിൽ നിലയുറപ്പിച്ച കുരങ്ങിന്റെ നീക്കങ്ങൾ അധികൃതർ തുടർച്ചയായി നിരീക്ഷിച്ചിരുന്നു. കൂട്ടിലുള്ള മറ്റ് കുരങ്ങുകളുമായി ആശയവിനിമയം നടത്തുന്നതും ശ്രദ്ധയിൽപ്പെട്ടിരുന്നു. മുൻപ് കുരങ്ങിനെ പിടികൂടിയ മൂന്ന് കീപ്പർമാരെയും നിരീക്ഷണത്തിനായി നിയോഗിച്ചിരുന്നു.
2023-ൽ തിരുപ്പതിയിൽ നിന്നാണ് കുരങ്ങിനെ തിരുവനന്തപുരം മൃഗശാലയിലെത്തിച്ചത്. രണ്ട് വർഷം മുൻപും ഇതേ കുരങ്ങ് കൂട്ടിൽ നിന്ന് ചാടിപ്പോയിരുന്നു. തുടർച്ചയായ രക്ഷപ്പെടൽ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കുരങ്ങുകളെ പാർപ്പിക്കുന്ന കൂട്ടിലെ ഫെൻസിങ്ങിന്റെ ഉയരം വർധിപ്പിക്കാൻ അധികൃതർ തീരുമാനിച്ചു.
മാപ്പുകൾ കാണുക
കുരങ്ങിനെ കണ്ടെത്തുന്നതിനും പിടികൂടുന്നതിനുമായി മൃഗശാലയിൽ സന്ദർശകർക്ക് ഭാഗിക നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു. പതിവായി അനുവദിച്ചിരുന്ന ചില നടപ്പാതകളിലായിരുന്നു നിയന്ത്രണം.