പൊന്മുടി ഡാമിൽ കുളിക്കാനിറങ്ങിയ രണ്ട് ഒൻപതാം ക്ളാസ് വിദ്യാർത്ഥികളെ കാണാതായി

അടിമാലി : പൊൻമുടി ഡാമിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികളെ കാണാതായി. ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ പണിക്കൻകുടിയിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളാണ് കാണാതായ കുട്ടികൾ. ഇരുവർക്കും 14 വയസ്സാണ്.പണിക്കൻകുടി സ്വദേശിയായ സന്തോഷിന്റെ മകൻ ക്രിസ്റ്റോ, തിങ്കൾക്കാട്ട് സ്വദേശി ബ്രിജേഷിന്റെ മകൻ അരുൺ ടി.പി. എന്നിവരെയാണ് കാണാതായത്.

ഇന്ന്‌ പകൽ മരക്കാനത്തുള്ള മലേൽ വീട്ടിൽ നടന്ന കെട്ടുനിറ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും. എട്ടുപേരടങ്ങുന്ന സംഘമാണ് ഇതിനെത്തിയത്. പിന്നീട് പൊൻമുടി ഡാമിൽ കുളിക്കാനായി ഇറങ്ങുകയും ഇതിനുശേഷം രണ്ട്‌ കുട്ടികളെയും കാണാതാവുകയുമായിരുന്നു . പൊലീസും ഫയർഫോഴ്സും സ്ഥലത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. നാളെ വീണ്ടും തിരച്ചിൽ നടത്തും.

Leave a Reply

Your email address will not be published. Required fields are marked *