Home Breaking News സാജൻ ഫ്രാൻസിസ് ചങ്ങനാശേരി നഗരസഭ ചെയർമാൻ

സാജൻ ഫ്രാൻസിസ് ചങ്ങനാശേരി നഗരസഭ ചെയർമാൻ

3
0

കോട്ടയം: ചങ്ങനാശേരി നഗരസഭ ചെയർമാനായി കേരള കോൺഗ്രസ് ജോസഫ് വിഭാഗം പ്രതിനിധി സാജൻ ഫ്രാൻസിസ് തെരഞ്ഞെടുക്കപ്പെട്ടു. 15നെതിരെ 16 വോട്ടുകൾക്കാണ് യു.ഡി.എഫ് സ്ഥാനാർഥി വിജയം നേടിയത്. ബി.ജെ.പിയുടെ നാലംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. കേരള കോൺഗ്രസ് ജോസ് വിഭാഗം കൗൺസിലർമാർ പി.ജെ. ജോസഫ് വിഭാഗം സ്ഥാനാർഥിക്ക് വോട്ട് ചെയ്തു. യു.ഡി.എഫ് സ്ഥാനാർഥിയെ പരാജയപ്പെടുത്താൻ എൽ.ഡി.എഫ് നടത്തിയ നീക്കങ്ങൾ ഫലം കണ്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here