പ്രശസ്ത ഛായാഗ്രാഹകന്‍ ഷാജി കുമാര്‍ അന്തരിച്ചു; 50 സിനിമകള്‍ക്ക് ദൃശ്യമൊരുക്കിയയാള്‍

കൊച്ചി: പ്രശസ്ത മലയാളം സിനിമാ ഛായാഗ്രാഹകന്‍ ഷാജി കുമാര്‍ അന്തരിച്ചു. സിനിമാസെറ്റില്‍ വെച്ചുണ്ടായ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മലയാള സിനിമയുടെ ആക്ഷന്‍ രംഗങ്ങള്‍ക്ക് സ്വന്തം ദൃശ്യഭാഷ നല്‍കിയ ഛായാഗ്രാഹകനായിരുന്നു അദ്ദേഹം. പുലിമുരുകനും തുടരും ഉള്‍പ്പെടെയുള്ള സൂപ്പര്‍ഹിറ്റുകള്‍ക്ക് ദൃശ്യങ്ങള്‍ ഒരുക്കിയ ആളാണ് ഷാജി.

ഒടിയന്‍, നരന്‍ തുടങ്ങി ഒട്ടേറെ മലയാളം ഹിറ്റുകള്‍ക്ക് പിന്നിലും ഷാജിയുടെ ദൃശ്യങ്ങളായിരുന്നു. ഡിസംബര്‍ 24-ന് തിയേറ്ററുകളില്‍ എത്താനിരിക്കുന്ന 'അതിമനോഹരം' എന്ന ചിത്രത്തിന്റെ പ്രൊമോഷനും റിലീസിനുമുള്ള കാത്തിരിപ്പിനിടയിലാണ് ആ വേര്‍പാട്. അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സിനിമാരംഗത്തെ അനേകരാണ് കാക്കനാട്ടെ അദ്ദേഹത്തിന്റെ ഫ്‌ലാറ്റില്‍ എത്തുന്നത്. പുറത്തിറങ്ങാനിരിക്കുന്ന 'ഒറ്റക്കൊമ്പന്‍', 'അതിമനോഹരം' എന്നീ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ പ്രതിഭയുടെ ബാക്കിപത്രമായി അവശേഷിക്കുന്നു.

മലയാളത്തിലെ മികച്ച സൂപ്പര്‍ഹിറ്റുകള്‍ ഒരുക്കിയ അനേകം സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. വൈശാഖ്, ഷാജി കൈലാസ്, ജോഷി തുടങ്ങിയവര്‍ക്കെല്ലം മികച്ച ഫ്രെയിമുകള്‍ ഒരുക്കിയയാളാണ്. മോഹന്‍ലാല്‍ സുരേഷ്‌ഗോപി അടക്കമുള്ള മുന്‍നിര നായകന്മാര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചു് വിപിന്‍ മോഹന്റെ ശിഷ്യനായി മലയാള സിനിമാ ലോകത്തേക്ക് കടന്നുവന്ന്, തന്റേതായ സിഗ്‌നേച്ചര്‍ ബാക്കി വെച്ചാണ് ഷാജി കുമാര്‍ മടങ്ങിയത്. 2001-ല്‍ 'ഉത്തമന്‍' എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ക്യാമറമാനായി മാറിയ അദ്ദേഹം, പിന്നീട് അമ്പതിലധികം ചിത്രങ്ങളിലൂടെ മലയാളിയുടെ ദൃശ്യാനുഭവങ്ങളെ മാറ്റിമറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *