ബലാത്സംഗവും സ്വകാര്യതാ ചിത്രീകരണവും; കൊച്ചിയിലെ ഡോക്ടർ ഒളിവിൽ; ലുക്കൗട്ട് സർക്കുലർ

കൊച്ചി: ബന്ധുവിനെ പീഡിപ്പിച്ച സംഭവത്തിൽ യുവ നടിയും കൂട്ടരും മർദ്ദിച്ച കൊച്ചിയിലെ ഡോക്ടർ ജോൺസൺ കെ. വർ​ഗീസ് ഒളിവിൽ. നടിയുടെ ബന്ധു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഇയാൾക്കെതിരെ ലുക്കൗട്ട് സർക്കുലർ പുറത്തിറക്കി. എറണാകുളം ഇൻഫോപാർക്ക് പോലീസ് ആണ് ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കിയത്.

പ്രതി മുൻകൂർ ജാമ്യത്തിനുള്ള ശ്രമത്തിലാണെന്നാണ് സംശയം. ഇയാൾ വിദേശത്തേക്ക് കടന്നിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. മദ്യം നൽകിയ ശേഷം ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ചു എന്നാണ് നടിയുടെ ബന്ധുവിന്റെ പരാതി. നടിയും കൂട്ടാളികളും ചേർന്ന് ആക്രമിച്ചുവെന്ന് ഡോക്ടർ പരാതി നൽകിയതിനു പിന്നാലെ പീഡന പരാതിയും രജിസ്റ്റർ ചെയ്യുകയായിരുന്നു. ഇതോടെ പ്രതി ഒളിവിൽ പോയി.

തുടർന്ന് പ്രതിയുടെ ഫോൺ പരിശോധിച്ച പൊലീസിന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. ഫോണിൽ നിരവധി സ്ത്രീകളുമൊത്തുള്ള സ്വകാര്യ രംഗങ്ങൾ പകർത്തിയിരുന്നു. ഇരയാക്കപ്പെട്ട സ്ത്രീകളുടെ പരാതി ലഭിച്ചാൽ കൂടുതൽ കേസുകൾ എടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്.

Leave a Reply

Your email address will not be published. Required fields are marked *