അനുജനെ ട്യൂഷനിൽ കൊണ്ടാക്കി മടങ്ങുന്നതിനിടെ അപകടം; കെഎസ്ആർടിസി ബസിടിച്ച് 20കാരിക്ക് ദാരുണാന്ത്യം

തൃശൂർ: സ്കൂട്ടറിന് പിന്നിൽ കെഎസ്ആർടിസി ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം. ഒല്ലൂക്കര ബ്രഹ്മകുളം വീട്ടിൽ ഏയ്ഞ്ചൽ (20) ആണ് മരിച്ചത്.

അനുജനെ മണ്ണുത്തിയിൽ ട്യൂഷന് കൊണ്ടാക്കിയ ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. വീടിന് തൊട്ടടുത്തുവെച്ചായിരുന്നു ദുരന്തം.

മണ്ണുത്തിയിൽ നിന്ന് തൃശൂരിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് ഏയ്ഞ്ചൽ ഓടിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ യുവതി സംഭവസ്ഥലത്തുതന്നെ മരിച്ചതായാണ് റിപ്പോർട്ട്.

അപ്രതീക്ഷിതമായുണ്ടായ അപകടത്തിൽ 20കാരിയുടെ ജീവൻ നഷ്ടമായത് നാടിനെ ദുഃഖത്തിലാഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *