തിരുവനന്തപുരം: പാർട്ടിയിലെ അതിക്രമങ്ങളും ലൈംഗികാതിക്രമ പരാതികളും അന്വേഷിച്ച് തീർപ്പുകൽപ്പിക്കുന്നതിനായി ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റി (ഐസിസി) രൂപീകരിക്കാൻ സിപിഐഎം തീരുമാനം. കേന്ദ്ര കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് പാർട്ടി ഘട്ടങ്ങളിൽ ഈ സമിതി നിലവിൽ വരുന്നത്. ഐസിസിയുടെ തീരുമാനം അന്തിമമായിരിക്കും. പാർട്ടി കമ്മിറ്റികൾക്ക് മാറ്റം വരുത്താനാകില്ല.