പാലക്കാട്: സ്വാതന്ത്ര്യദിനത്തിൽ പതാകയുയർത്താൻ ലുങ്കിയുടുത്തെത്തി വി ടി ബൽറാം എംഎൽഎ. തൃത്താല ഗ്രാമപഞ്ചായത്തിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിലാണ് വി ടി ബൽറാം ലുങ്കിയുടുത്ത് എത്തിയത്.
രാജ്യസഭയിൽ സിപിഎം എംപി ജോൺ ബ്രിട്ടാസിനെ ബിജെപി എംപി സുഷ്മിതാ ദേവ് ‘ലുങ്കീവാല’ എന്ന് വിളിച്ചത് ലുങ്കീവാല വിവാദത്തിന് കാരണമായത്. തന്റെ ദക്ഷിണേന്ത്യൻ സ്വത്വത്തെ ആക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെയാണ് സുഷ്മിത ലുങ്കീവാല പരാമർശം നടത്തിയതെന്നാണ് ബ്രിട്ടാസിന്റെ വിമർശനം. ഇതിന് പിന്നാലെയാണ് ഇന്ന് വി ടി ബൽറാം ലുങ്കിയുടുത്ത് സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുത്തത്. കൂടാതെ ഇതുസംബന്ധിച്ച് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റും പങ്കുവച്ചിരുന്നു.
പോസ്റ്റിന്റെ പൂർണരൂപം
വസ്‌ത്രധാരണത്തിനുള്ള സ്വതന്ത്ര്യം,
വിവേചനങ്ങൾക്കും വേർതിരിക്കലുകൾക്കുമെതിരായ സ്വതന്ത്ര്യം,
സാംസ്‌ക്കാരിക ശീലങ്ങളെ സംരക്ഷിക്കാനുള്ള സ്വാതന്ത്ര്യം,
അഭിമാനകരമായ അസ്‌തിത്വത്തിനള്ള സ്വാതന്ത്ര്യം,
അങ്ങനെ സ്വതന്ത്ര്യത്തിന്റെ അടരുകൾ പലതാണ്,
അവയോരോന്നിനും വേണ്ടി പോരാടുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്.
തൃത്താല പഞ്ചായത്തിന്റെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ ഇന്ന് രാവിലെ ഉദ്ഘാടനം ചെയ്തു.
ഏവർക്കും സ്വതന്ത്ര്യ ദിനാശംസകൾ