‘വന്ദേമാതരം’ മുഴുവൻ വേണ്ട; ആദ്യ രണ്ട് ഖണ്ഡിക മാത്രം മതി: കർണാടക സർക്കാർ

ബെംഗളൂരു: ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ. സംസ്ഥാനത്തെ ഔദ്യോഗിക പരിപാടികളിൽ ഇനി മുതൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഖണ്ഡികകൾ മാത്രം ആലപിച്ചാൽ മതിയെന്ന് സർക്കാർ ഉത്തരവിറക്കി.
രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണർ എന്നിവർ നേരിട്ട് പങ്കെടുക്കുന്ന പരിപാടികളിൽ വന്ദേമാതരം പൂർണമായും ആലപിക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. പരിപാടികളുടെ സമയദൈർഘ്യം കുറയ്ക്കുന്നതിനും ചടങ്ങുകൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമാണ് തീരുമാനമെന്നാണ് സർക്കാർ വിശദീകരണം.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്ക് വിരുദ്ധമായാണ് കർണാടക സർക്കാരിന്റെ ഉത്തരവ്. ഇതോടെ കേന്ദ്ര-സംസ്ഥാന തർക്കത്തിനും രാഷ്ട്രീയ വിവാദങ്ങൾക്കും സാധ്യതയേറി.

Leave a Reply

Your email address will not be published. Required fields are marked *