തിരുവനന്തപുരം: ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ 17കാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ട സംഭവത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് അതൃപ്തി. സംഭവത്തിൽ അടിയന്തര നടപടിയെടുക്കാൻ ഡിജിപിക്ക് മന്ത്രി നിർദേശം നൽകി. പൊലീസിന് വീഴ്ചയുണ്ടായെന്ന ആരോപണത്തിൽ ക്രമസമാധാനച്ചുമതലയുള്ള എഡിജിപി നേരിട്ട് അന്വേഷണം നടത്തും. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേശ്വറിന് കാരണം കാണിക്കൽ നോട്ടീസും നൽകും.
ചേരാനല്ലൂർ അപകടം: 17കാരനെ ജാമ്യത്തിൽ വിട്ടതിൽ ആഭ്യന്തരമന്ത്രിക്ക് അതൃപ്തി; മനഃപൂർവ നരഹത്യാക്കുറ്റം ചുമത്തി