കേരളമൊഴികെ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വന്ദേമാതരം പൂർണരൂപത്തിൽ ആലപിച്ചു

ന്യൂഡൽഹി/തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം പാലിച്ച് കോൺഗ്രസ് ഭരിക്കുന്ന കർണാടക, ഹിമാചൽ പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ ‘വന്ദേമാതരം’ പൂർണമായി ആലപിച്ചു. എന്നാൽ കേരളത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പങ്കെടുത്ത യു.ഡി.എഫ് സ്വാതന്ത്ര്യദിനാഘോഷത്തിൽ ഗാനം ആലപിച്ചില്ല. സ്വാതന്ത്ര്യദിനത്തിൽ പതാക ഉയർത്തുന്നതിന് മുമ്പ് ‘വന്ദേമാതരം’ പൂർണമായി ആലപിക്കണമെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ മാർഗനിർദേശം. കർണാടക, ഹിമാചൽ പ്രദേശ്, തെലങ്കാന സർക്കാരുകൾ ഇത് പാലിച്ചു.ഹിമാചൽ പ്രദേശിൽ മുഖ്യമന്ത്രി സുഖ് വിന്ദർ സിങ് സുഖുവും തെലങ്കാനയിൽ മുഖ്യമന്ത്രി…

Read More

സ്വാതന്ത്ര്യദിനത്തിൽ ലുങ്കിയുടുത്ത് പതാകയുയർത്തി വി ടി ബൽറാം

പാലക്കാട്: സ്വാതന്ത്ര്യദിനത്തിൽ പതാകയുയർത്താൻ ലുങ്കിയുടുത്തെത്തി വി ടി ബൽറാം എംഎൽഎ. തൃത്താല ഗ്രാമപഞ്ചായത്തിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിലാണ് വി ടി ബൽറാം ലുങ്കിയുടുത്ത് എത്തിയത്. രാജ്യസഭയിൽ സിപിഎം എംപി ജോൺ ബ്രിട്ടാസിനെ ബിജെപി എംപി സുഷ്മിതാ ദേവ് ‘ലുങ്കീവാല’ എന്ന് വിളിച്ചത് ലുങ്കീവാല വിവാദത്തിന് കാരണമായത്. തന്റെ ദക്ഷിണേന്ത്യൻ സ്വത്വത്തെ ആക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെയാണ് സുഷ്മിത ലുങ്കീവാല പരാമർശം നടത്തിയതെന്നാണ് ബ്രിട്ടാസിന്റെ വിമർശനം. ഇതിന് പിന്നാലെയാണ് ഇന്ന് വി ടി ബൽറാം ലുങ്കിയുടുത്ത് സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുത്തത്. കൂടാതെ ഇതുസംബന്ധിച്ച് അദ്ദേഹം…

Read More

ഇത്രയ്ക്ക് സംസ്‌കാര ശൂന്യരാണോ മെൻസ് അസോസിയേഷൻ ഭാരവാഹികൾ?’; വിമർശനവുമായി മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം: മെൻസ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി ബിന്ദു കൃഷ്ണ. മെൻസ് അസോസിയേഷൻ ഭാരവാഹികളിൽ നിന്നുണ്ടായ വിവാദ പരാമർശങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു വിമർശനം. ഇത്രയ്ക്ക് സംസ്‌കാര ശൂന്യരാണോ മെൻസ് അസോസിയേഷൻ ഭാരവാഹികളെന്ന് മന്ത്രി ചോദിച്ചു. ഒരു സംഘടനയുടെ ഭാരവാഹികളാകാൻ കുറഞ്ഞപക്ഷം സംസ്‌കാരമെങ്കിലും വേണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് നടന്ന വനിതാ സംഗമത്തിനിടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ‘ഞങ്ങൾ ആരും പുരുഷന്മാർക്ക് എതിരല്ല. സ്ത്രീകളെ അടച്ചാക്ഷേപിക്കുന്ന ഇത്തരം ആളുകളെ സ്ഥാനത്ത് ഇരുത്തണോ എന്ന് സംഘടനയിലെ ആത്മാഭിമാനമുള്ള പുരുഷന്മാർ ആലോചിക്കണം. ഇന്ത്യയ്ക്ക്…

Read More

ഓണപ്പരീക്ഷ മാറ്റി; ഓഗസ്റ്റ് 21ന് നിശ്ചയിച്ചിരുന്ന​ എട്ടാം ക്ളാസിന്റെ പരീക്ഷ അവധിക്ക് ശേഷം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഓണാഘോഷം നടത്താൻ തീരുമാനിച്ചിരിക്കുന്ന 21-ാം തീയതിയിലെ പരീക്ഷ മാറ്റി. എട്ടാം ക്ളാസിൽ അന്നേ ദിവസം നടത്താനിരുന്ന പരീക്ഷയാണ് വിദ്യാഭ്യാസ വകുപ്പ് മാറ്റിവച്ചത്. 21നാണ് സംസ്ഥാനത്തെ ഭൂരിഭാഗം സ്‌കൂളുകളിലും ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. പരീക്ഷയും ആഘോഷ പരിപാടികളും ഒരേ ദിവസം വരുന്നതിനെക്കുറിച്ച് വിദ്യാർത്ഥികൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. പരീക്ഷ മാറ്റിവയ്ക്കണമെന്ന പൊതുതാല്പര്യം കണക്കിലെടുത്താണ് എട്ടാം ക്ളാസ് പരീക്ഷ വിദ്യാഭ്യാസ വകുപ്പ് മാറ്റിവച്ചത്. മാറ്റിയ പരീക്ഷ ഓണാവധിക്ക് ശേഷം സെപ്തംബർ ഒന്നിന് നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ ഓഗസ്റ്റ്…

Read More

കാവേരി വന്യജീവി സങ്കേതത്തിൽ വെടിവയ്പ്പ്, മൂന്ന് വേട്ടക്കാർ കൊല്ലപ്പെട്ടു, ഒരാൾ രക്ഷപ്പെട്ടു

ചാമരാജനഗർ: കർണാടകയിലെ ചാമരാജനഗർ ജില്ലയിലെ ഹനൂരിൽ മൂന്ന് വേട്ടക്കാരെ വനംവകുപ്പ് പട്രോളിംഗ് ഉദ്യോഗസ്ഥർ വെടിവച്ചു കൊന്നു. കാവേരി വന്യജീവി സങ്കേതത്തോട് ചേർന്നുള്ള റേഞ്ചിലാണ് സംഭവം. വേട്ടക്കാരും വനംവകുപ്പും തമ്മിലുള്ള ഏറ്റുമുട്ടലിൽ ശിവരാജ് എന്ന വനപാലകന് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേട്ട സംഘത്തിലെ ഒരാൾ രക്ഷപ്പെട്ടിട്ടുണ്ട്. ഇയാളെ കണ്ടെത്താനുള്ള തെരച്ചിൽ നടക്കുകയാണ്. പുലർച്ചെ 5.15 നും 5.30 നും ഇടയിലാണ് സംഭവം. പട്രോളിംഗ് നടത്തുന്ന ഏഴ് പേരടങ്ങുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരും നാടൻ തോക്കുമായെത്തിയ നാല് വേട്ടക്കാരും തമ്മിലാണ്…

Read More

പോസ്റ്റുകൾ നീക്കം ചെയ്തത് ആരും പറഞ്ഞിട്ടല്ല’; വിശദീകരണവുമായി മെറ്റ

തിരുവനന്തപുരം: വാർത്താമാദ്ധ്യമങ്ങളുടെ ഫേസ്‌ബുക്ക് പോസ്റ്റുകൾ നീക്കം ചെയ്തതിൽ വിശദീകരണവുമായി മെറ്റ. പോസ്റ്റുകൾ നീക്കം ചെയ്തത് ആരുടെയും നിർദേശപ്രകാരമല്ലെന്നും കമ്പനിയുടെ എഐ സോഫ്‌ട്‌വെയർ അപ്‌ഡേഷന്റെ ഭാഗമായി സംഭവിച്ച സാങ്കേതികപ്പിഴവാണെന്നുമാണ് വിശദീകരണം. മെറ്റയുടെ ഇന്ത്യയിലെ നോഡൽ ഓഫീസർ കേരള പൊലീസിന്റെ സൈബർ ഓപ്പറേഷൻ വിംഗിനെ ഇക്കാര്യമറിയിക്കുകയായിരുന്നു. കേരളത്തിൽ മാത്രമല്ല, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ഇത്തരത്തിൽ പോസ്റ്റുകൾ നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. സാങ്കേതിക തകരാർ പരിഹരിച്ചിട്ടുണ്ട്. നീക്കം ചെയ്യപ്പെട്ട എല്ലാ പോസ്റ്റുകളും പുനഃസ്ഥാപിച്ചതായും മെറ്റ അറിയിച്ചു. സൈബർ ഓപ്പറേഷൻ വിംഗ് വിശദീകരണം ആവശ്യപ്പെട്ടതിന്…

Read More

അമ്മ ആരാണ് എന്ന് അറിയാത്തവരാണ് വന്ദേമാതരത്തെ എതിര്‍ക്കുന്നത്- ഡോ. മോഹനന്‍ കുന്നുമ്മല്‍

നെയ്യാറ്റിൻകര:അമ്മ ആരാണ് എന്ന് അറിയാത്തവരാണ് വന്ദേമാതരത്തെ എതിര്‍ക്കുന്നതെന്ന് കേരള സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ അഭിപ്രായപ്പെട്ടു. ഭാരതം അമ്മയായതിനാലാണ് നാം ഭാരതാംബയെന്ന് വളിക്കുന്നതും വന്ദേമാതരം ആലപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആർ.എസ്.എസ് കുന്നത്തുകാൽ മണിവിളയിലെ ഗോൾഡൻ പാലസിൽ സംഘടിപ്പിച്ച ‘സങ്കൽപ്പ് യുവസംഗമം’ എന്ന പരിപാടിയിൽ ഭാരതാംബയുടെ ചിത്രത്തിന് മുൻപിൽ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു സംസാരിക്കവെയായിരുന്നു വിസിയുടെ വിവാദ പ്രസംഗം. അമ്മ ആരെന്ന് അറിയാവുന്നവർ വന്ദേമാതരം എന്ന് എപ്പോഴും പറയും. യുവതലമുറയുടെ തൊഴിൽ സങ്കൽപ്പങ്ങളെക്കുറിച്ചും പി.എസ്‌.സി പരീക്ഷകളെക്കുറിച്ചും…

Read More

ഇൻഫോപാർക്കിൽ സ്വാതന്ത്ര്യദിനാഘോഷം

ചേർത്തല: രാജ്യത്തിൻ്റെ എൺപതാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇൻഫോപാർക്ക് ചേർത്തല ക്യാമ്പസിൽ മാനേജർ- പ്രോജക്ട്സ് അരുൺ ശിവൻ പതാക ഉയർത്തി. ചേർത്തല ക്യാമ്പസിലെ ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും പങ്കെടുത്ത് അഭിവാദ്യം നൽകി. ഇൻഫോപാർക്ക് കൊച്ചി, തൃശ്ശൂർ കാമ്പസുകളിലും സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു.

Read More

രാഷ്‌ട്രീയ അന്ധതയും വിദ്വേഷവും വെടിയണം’; ദേശീയപതാക ഉയർത്തി മുഖ്യമന്ത്രി, വന്ദേമാതരം ആലപിച്ചില്ല

തിരുവനന്തപുരം: 80-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ദേശീയ പതാക ഉയർത്തി. ദേശീയ ഗാനത്തിന്റെ അകമ്പടിയോടെയായിരുന്നു ചടങ്ങുകൾ. തുടർന്ന് വ്യോമസേനയുടെ ഹെലികോപ്‌റ്ററിൽ പുഷ്‌പവൃഷ്‌ടി നടത്തി.     വിവിധ സേനാവിഭാഗങ്ങൾ, അശ്വാരൂഢ, എൻസിസി, സ്‌കൗട്ട്‌ ആൻഡ് ഗൈഡ്, സ്റ്റുഡന്റ്‌സ് പൊലീസ് തുടങ്ങിയ വിഭാഗങ്ങളുടെ പരേ‌ഡിന്റെ അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിച്ചു. പ്രളയത്തെ പ്രതിരോധിക്കാൻ ശാസ്‌ത്രീയ സംവിധാനം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ചടങ്ങിൽ സംസാരിക്കവെ പറഞ്ഞു. ജീവൻ നഷ്‌ടമായവർക്ക് ആദരം അർപ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രി…

Read More

ചെങ്കോട്ടയിൽ വന്ദേമാതരം മുഴുവനായി ആലപിച്ചു, പുഷ്‌പവൃഷ്‌ടി നടത്തിയ ഹെലികോപ്‌റ്ററിലും വന്ദേമാതരം

ന്യൂഡൽഹി: ചെങ്കോട്ടയിൽ നടന്ന 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ ദേശീയ ഗീതമായ വന്ദേമാതരം മുഴുവനായും ആലപിച്ചു. ആദ്യമായാണ് സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം ആലപിക്കുന്നത്. വന്ദേമാതരത്തിന് ശേഷമാണ് ദേശീയഗാനമായ ‘ജനഗണമന’ ആലപിച്ചത്. വന്ദേമാതരത്തിന്റെ 150-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് ചെങ്കോട്ടയിൽ ആലപിച്ചത്. ചെങ്കോട്ടയ്‌ക്ക് മുന്നിൽ പൂക്കൾ കൊണ്ട് വന്ദേമാതരം എന്ന് ഹിന്ദിയിൽ ആലേഖനം ചെയ്‌തിട്ടുമുണ്ടായിരുന്നു. തുടർന്ന് ആർമി ബാൻഡും ‘വന്ദേമാതരം’ ആലപിച്ചു. പുഷ്പവൃഷ്ടി നടത്തിയ എം 17 ഒരു ഹെലികോപ്‌റ്ററുകളിൽ ഒന്നിൽ വന്ദേമാതരം എന്ന് എഴുതിയ പതാകയുമുണ്ടായിരുന്നു.   ഇന്ന് രാവിലെ ഏഴരയോടെയാണ്…

Read More