ഓണപ്പരീക്ഷ മാറ്റി; ഓഗസ്റ്റ് 21ന് നിശ്ചയിച്ചിരുന്ന എട്ടാം ക്ളാസിന്റെ പരീക്ഷ അവധിക്ക് ശേഷം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഓണാഘോഷം നടത്താൻ തീരുമാനിച്ചിരിക്കുന്ന 21-ാം തീയതിയിലെ പരീക്ഷ മാറ്റി. എട്ടാം ക്ളാസിൽ അന്നേ ദിവസം നടത്താനിരുന്ന പരീക്ഷയാണ് വിദ്യാഭ്യാസ വകുപ്പ് മാറ്റിവച്ചത്. 21നാണ് സംസ്ഥാനത്തെ ഭൂരിഭാഗം സ്‌കൂളുകളിലും ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. പരീക്ഷയും ആഘോഷ പരിപാടികളും ഒരേ ദിവസം വരുന്നതിനെക്കുറിച്ച് വിദ്യാർത്ഥികൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. പരീക്ഷ മാറ്റിവയ്ക്കണമെന്ന പൊതുതാല്പര്യം കണക്കിലെടുത്താണ് എട്ടാം ക്ളാസ് പരീക്ഷ വിദ്യാഭ്യാസ വകുപ്പ് മാറ്റിവച്ചത്. മാറ്റിയ പരീക്ഷ ഓണാവധിക്ക് ശേഷം സെപ്തംബർ ഒന്നിന് നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ ഓഗസ്റ്റ്…