ഇഞ്ചി മാസങ്ങളോളം കേടുകൂടാതെ ഇരിക്കും

മലയാളികളുടെ അടുക്കളയിൽ ഇഞ്ചിയില്ലാത്ത ദിവസങ്ങൾ ചുരുക്കമാണ്. രാവിലത്തെ ചായയിലായാലും, ബിരിയാണിയോ കറികളോ ഒക്കെ വക്കുമ്പോഴായാലും ഒരല്പം ഇഞ്ചി ചേർത്തില്ലെങ്കിൽ നമുക്ക് ഒരു തൃപ്തി കിട്ടില്ല. പക്ഷെ ഇത് തൊലികളഞ്ഞ് ഗ്രേറ്റ് ചെയ്തെടുക്കുക എന്നത് പലർക്കും വലിയൊരു ബുദ്ധിമുട്ടാണ്. നാരുകൾ കുടുങ്ങി ഒരുപാട് ഇഞ്ചി ഗ്രേറ്ററിൽ തന്നെ വെറുതെ കളയേണ്ടി വരും. ഇതിനൊരു കിടിലൻ പരിഹാരമാണ് ഇപ്പോൾ ഭക്ഷണപ്രേമികൾക്കിടയിൽ ശ്രദ്ധ നേടുന്നത്.

പ്രശസ്ത ഷെഫ് യുവെറ്റ് ഫ്ലവർ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ച ഈ ചെറിയ സൂത്രം അറിഞ്ഞാൽ പിന്നെ ആരും ഇഞ്ചി വെറുതെ കളയില്ല.

എളുപ്പത്തിൽ ഗ്രേറ്റ് ചെയ്തെടുക്കാം

സാധാരണ പച്ച ഇഞ്ചി ഗ്രേറ്റ് ചെയ്യുമ്പോൾ അത് തെന്നിമാറുകയും നാരുകൾ മാത്രമായി മാറുകയും ചെയ്യാറുണ്ട്. എന്നാൽ ഇഞ്ചി ഫ്രീസറിൽ വച്ച് തണുപ്പിച്ച ശേഷം എടുത്താൽ വളരെ എളുപ്പത്തിൽ ഇത് ഗ്രേറ്റ് ചെയ്തെടുക്കാൻ സാധിക്കും.

ഫ്രീസ് ചെയ്ത ഇഞ്ചി നല്ല കട്ടിയുള്ളതുകൊണ്ട് തെന്നിമാറില്ല എന്ന് മാത്രമല്ല, നാരുകൾക്ക് പകരം നല്ല പഞ്ഞിപോലെ മൃദുവായി ഇഞ്ചി പൊടിഞ്ഞുകിട്ടുകയും ചെയ്യും. കറികളിലും സൂപ്പിലുമൊക്കെ ചേർക്കാൻ ഈ രീതി വളരെ എളുപ്പമാണ്.

കേടാവാതെ മാസങ്ങളോളം ഇരിക്കും

ഇഞ്ചി കൂടുതൽ വാങ്ങി വച്ചാൽ അത് ഉണങ്ങിപ്പോകുകയോ പൂപ്പൽ വന്ന് പെട്ടെന്ന് കേടാകുകയോ ചെയ്യുന്നത് പതിവാണ്. എന്നാൽ ഫ്രീസറിൽ സൂക്ഷിക്കുന്നതിലൂടെ മാസങ്ങളോളം ഇഞ്ചി യാതൊരു കേടുപാടും കൂടാതെ ഫ്രഷ് ആയി ഉപയോഗിക്കാൻ സാധിക്കും. ആവശ്യമുള്ളപ്പോൾ മാത്രം എടുത്ത് ഉപയോഗിക്കാമെന്നതിനാൽ ഒരുപാട് ഇഞ്ചി വേസ്റ്റ് ആയി പോകുന്നതും പണം നഷ്ടപ്പെടുന്നതും ഒഴിവാക്കാൻ ഈ സൂത്രം ഏറെ സഹായിക്കും.

രുചിയും ഗുണവും കുറയുമോ?

ഫ്രീസറിൽ വെക്കുമ്പോൾ ഇഞ്ചിയുടെ രുചിയോ ഗുണമോ നഷ്ടപ്പെടുമോ എന്ന സംശയം പലർക്കുമുണ്ട്. എന്നാൽ അതിൽ യാതൊരു അടിസ്ഥാനവുമില്ല എന്നാണ് ഷെഫ് പറയുന്നത്. ഇഞ്ചിക്ക് ആ പ്രത്യേക എരിവ് നൽകുന്ന ജിഞ്ചറോൾ എന്ന ഘടകം ഫ്രീസ് ചെയ്യുമ്പോഴും നഷ്ടപ്പെടുന്നില്ല. ഉയർന്ന ചൂട് തട്ടാത്തതുകൊണ്ട് തന്നെ ഇതിലെ പോഷകങ്ങൾ ഒന്നും നഷ്ടപ്പെടാതെ മുഴുവനായും നിലനിൽക്കുകയും ചെയ്യും.

ശരിയായ രീതിയിൽ എങ്ങനെ സൂക്ഷിക്കാം?

കടയിൽ നിന്ന് വാങ്ങുന്ന ഇഞ്ചി നന്നായി കഴുകി വൃത്തിയാക്കി ഉണക്കിയെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതിനുശേഷം ഇത് മുഴുവനായോ അല്ലെങ്കിൽ ചെറിയ കഷങ്ങളാക്കിയോ വായു കടക്കാത്ത ഒരു കണ്ടെയ്നറിലോ സിപ്‌ലോക്ക് കവറിലോ ആക്കി ഫ്രീസറിൽ വയ്ക്കാം. കറി വെക്കാൻ നേരത്ത് ഇത് ഫ്രീസറിൽ നിന്ന് പുറത്തെടുത്ത് തണുപ്പ് മാറാൻ വെക്കേണ്ട ആവശ്യമില്ല. നേരിട്ട് തന്നെ ഗ്രേറ്റ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. സമയലാ

Leave a Reply

Your email address will not be published. Required fields are marked *