reporter

മിസ് യൂണിവേഴ്‌സ് ഇന്ത്യ കിരീടം ചൂടിയ മലയാളി കെസിയയെ സുസ്‌മിത സെൻ അവഗണിച്ചോ? ഒടുവിൽ പ്രതികരണം

2026ലെ മിസ് യൂണിവേഴ്‌സ് ഇന്ത്യ കിരീടം ചൂടി കേരളത്തിനഭിമാനമായി മാറിയിരിക്കുകയാണ് 19കാരിയായ കെസിയ ലിസ് മെജോ. ഇതിനിടെ മുൻ മിസ് യൂണിവേഴ്‌സ് സുസ്‌മിത സെൻ സൗന്ദര്യമത്സര വേദിയിൽ കെസിയയെ അവഗണിച്ചതായി നിരവധി സമൂഹമാദ്ധ്യമ ഉപഭോക്താക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോഴിതാ ഇതിന് പ്രതികരണമെന്നോണം ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് മിസ് യൂണിവേഴ്‌സ് ഇന്ത്യ സംഘാടകരും കെസിയയും. മിസ് യൂണിവേഴ്‌സ് ഇന്ത്യ 2026 ഫിനാലെയുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് സുസ്‌മിതയ്ക്കെതിരെ വിമ‌ർശനം ഉയർന്നത്. താരം മറ്റ് ജേതാക്കളോട് സംസാരിച്ചെങ്കിലും കെസിയയെ അവഗണിച്ചതായാണ് ചിലർ…

Read More

യുഎഇയിൽ അന്തരീക്ഷം മാറിമറിയുന്നു;​ പ്രവാസികൾക്കുൾപ്പെടെ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

അബുദാബി: യുഎഇയിൽ ചൂടും അന്തരീക്ഷ ആർദ്രതയും ഉയർന്ന നിലയിൽ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച ഉൾപ്പെടെയുള്ള വാരാന്ത്യ ദിനങ്ങളിൽ രാജ്യത്തിന്റെ വടക്ക്, കിഴക്കൻ പ്രദേശങ്ങളിൽ ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമായിരിക്കും. രാത്രിയിലും പുലർച്ചെയും ചില തീരദേശ മേഖലകളിൽ കനത്ത മഞ്ഞിനും കാഴ്ചപരിധി കുറയുന്ന രൂപത്തിൽ നേർത്ത മഞ്ഞിനും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്താൻ സാദ്ധ്യതയുള്ളത് ലിവയിലാണ്. അതേസമയം ഫുജൈറയിൽ താപനില താരതമ്യേന കുറവായിരിക്കും. 35 ഡിഗ്രി…

Read More

ബാങ്ക് ജീവനക്കാരുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് നാല് ലക്ഷം കവർന്നു; അരമണിക്കൂറിനകം പ്രതി പിടിയിൽ

നാഗ്പൂർ: ബാങ്ക് ജീവനക്കാരുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞ ശേഷം നാല് ലക്ഷം രൂപ കവർന്ന യുവാവിനെ അരമണിക്കൂറിനകം പിടികൂടി പൊലീസ്. മഹാരാഷ്ട്രയിലെ നാഗ്പൂരിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) ശാഖയിൽ വ്യാഴാഴ്ച വൈകിട്ട് ആറോടെയായിരുന്നു സംഭവം. സാധാരണ ഇടപാടുകാരനെന്ന വ്യാജേനയാണ് യുവാവ് ബാങ്കിലെത്തിയത്. ക്യാഷ് കൗണ്ടറിന് സമീപമെത്തിയ പ്രതി, ശരീരത്തിൽ ഒളിപ്പിച്ചിരുന്ന മുളകുപൊടി പുറത്തെടുത്ത് ജീവനക്കാരുടെ കണ്ണിലേക്ക് വിതറുകയായിരുന്നു. മുളകുപൊടി കണ്ണിൽ വീണതോടെ ജീവനക്കാർക്ക് കാഴ്ച മങ്ങുകയും ബാങ്കിനുള്ളിൽ പരിഭ്രാന്തി പടരുകയും ചെയ്തു. ഇതിനിടെ പ്രതി…

Read More

വീട്ടുമുറ്റത്ത് എത്തിയ മൂർഖൻ പാമ്പിനെ ആക്രമിച്ച് കൊന്ന് വളർത്തുനായ, ഒടുവിൽ നായക്കും ദാരുണാന്ത്യം

തിരുവനന്തപുരം : വീട്ടുമുറ്റത്തെത്തിയ മൂർഖൻ പാമ്പുമായി ഏറ്റുമുട്ടി കീഴ്‌പ്പെടുത്തിയ വളർത്തുനായക്ക് ഒടുവിൽ ദാരുണാന്ത്യം. വട്ടിയൂർക്കാവ് വയലിക്കട അദ്വൈതം വീട്ടിൽ അരുണിന്റെയും നിഖിതയുടെയും വളർത്തുനായ ലിയോ ആണ് ചത്തത്. ജർമ്മൻ ഷെപ്പേർഡ് ഇനമാണ്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. വീടിന് സമീപത്ത് ഉണ്ടായിരുന്ന ചാക്കുകെട്ടിന് അടുത്തായിട്ടായിരുന്നു മൂർഖൻ പാമ്പിനെ കണ്ടത്. മണം പിടിച്ച് പാമ്പിനെ കണ്ടെത്തിയ നായ അരമണിക്കൂറോളം പാമ്പുമായി ഏറ്റുമുട്ടി. ഇതിന് പിന്നാലെ പാമ്പ് ചത്തു. ഇതിന് ശേഷവും വീട്ടുമുറ്റത്ത് നായ കളിച്ചുനടന്നിരുന്നു. എന്നാൽ അധികം വൈകാതെ അവശനിലയിലായി….

Read More

ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ച് തലസ്ഥാനം ; ആറു വര്‍ഷത്തിനിടെ ആദ്യമായി ഷി ജിന്‍പിങും ഇന്ത്യയില്‍

ന്യൂഡല്‍ഹി: രണ്ട് യുദ്ധങ്ങള്‍ക്കിടയില്‍ ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ച് ഇന്ത്യ. ഡല്‍ഹിയിലെ പ്രകൃതി മൈതാനിയിലെ ഭാരത് മണ്ഡപത്തിലാണ് ബ്രിക്‌സ് ഉച്ചകോടി നടക്കുന്നത്. ലോകത്തെ വന്‍ശക്തികളുടെ നേതാക്കള്‍ എത്തുന്ന തലസ്ഥാനത്ത് കനത്ത സുരക്ഷയും കര്‍ശന ഗതാഗത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മിഡില്‍ ഈസ്റ്റിലെയും യുക്രെയ്‌നിലെയും യുദ്ധങ്ങളെച്ചൊല്ലി ബ്ലോക്കിനുള്ളിലെ ഭിന്നതകളും വിശാലമായ സാമ്പത്തിക സഹകരണവുമാണ് ഉച്ചകോടിയിലെ പ്രധാന ചര്‍ച്ചാവിഷയങ്ങളാകുന്നത്. വ്യാപാര, സാമ്പത്തിക ബന്ധങ്ങള്‍ പ്രധാനമായും ചര്‍ച്ച ചെയ്യുന്നതിനായി റഷ്യന്‍ പ്രസിഡന്റും ഇറാനിയന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന്…

Read More

ഇന്ത്യയ്ക്ക് 225 ആണവായുധങ്ങൾ നിർമ്മിക്കാൻ ആവശ്യമായ പ്ലൂട്ടോണിയം ഉണ്ടായിരിക്കുമെന്ന് യു എസ് പഠനം

ന്യൂഡൽഹി: ന്യൂഡൽഹി: ഇന്ത്യയുടെ കൈവശം 140 മുതൽ 225 വരെ ആണവായുധങ്ങൾ നിർമ്മിക്കാൻ ആവശ്യമായ പ്ലൂട്ടോണിയം ഉണ്ടാകുമെന്നും, അതിൽ 190 പോർമുനകൾ വരെ രാജ്യത്ത് കൂട്ടിച്ചേർത്തിട്ടുണ്ടാകാമെന്നും ഒരു യുഎസ് പഠനം വ്യക്തമാക്കുന്നു. അമേരിക്കയിലെ നയരൂപീകരണ തിങ്ക് ടാങ്കിന്റെ റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. ഇന്ത്യയുടെ നിലവിലുള്ള 160 പോർമുനകൾക്ക് പുറമേയാണ് പുതിയ മിസൈലുകൾക്കായുള്ള കുറഞ്ഞത് 30 പോർമുനകൾ കൂടി ചേർത്തത്. ‘ഇന്ത്യയുടെ ആണവായുധങ്ങൾ – 2026’ എന്ന തലക്കെട്ടിൽ ബുധനാഴ്ച പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. നിലവിലുള്ള ആണവ…

Read More

‘എഡിസിയായപ്പോൾ വിവാഹം പോലും വേണ്ടെന്ന് വച്ചു’; വിരമിച്ചതിന്റെ കാരണം വ്യക്തമാക്കി ഋഷഭ് സിംഗ് സാംബ്യാൽ

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ എഡിസി (എയ്ഡ്-ഡി-ക്യാമ്പ്) ആയി സേവനമനുഷ്ഠിച്ച് സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയ മേജർ ഋഷഭ് സിംഗ് സാംബ്യാൽ ഇന്ത്യൻ സൈന്യത്തിൽ നിന്ന് അടുത്തിടെയാണ് വിരമിച്ചത്. ഏകദേശം 12 വർഷത്തെ സൈനിക സേവനത്തിന് ശേഷമാണ് അദ്ദേഹം സർവീസിൽ നിന്ന് വിരമിച്ചത്. ഇപ്പോഴിതാ അദ്ദേഹം കഴിഞ്ഞദിവസം ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്റെ ഡ്യൂട്ടികളെക്കുറിച്ചും വിരമിച്ചതിന്റെ കാരണവും അദ്ദേഹം ഇതിൽ വ്യക്തമാക്കുന്നു. ‘ഫ്രഞ്ച് ഭാഷയിൽ നിന്ന് എയ്ഡ്-ഡി-ക്യാമ്പ് എന്ന പദം എടുത്തിരിക്കുന്നത്….

Read More

കുന്നംകുളം തെക്കേപ്പുറം മാക്കാലിക്കാവ് ക്ഷേത്രത്തിൽ വൻ മോഷണം, പഞ്ചലോഹ വിഗ്രഹം കവർന്നു

തൃശൂർ: കുന്നംകുളം തെക്കേപ്പുറം മാക്കാലിക്കാവ് ക്ഷേത്രത്തിൽ വൻ മോഷണം. 15 കിലോ തൂക്കം വരുന്ന പഞ്ചലോഹ വിഗ്രഹമാണ് മോഷ്ടാക്കൾ കർന്നത്. ഇന്നുരാവിലെ മേൽശാന്തി ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. സിസിടിവി ക്യാമറകൾ പട്ടുകൊണ്ട് മറച്ചാണ് മോഷണം നടത്തിയിരിക്കുന്നത്. വെള്ളി ശംഖും മോഷണം പോയിട്ടുണ്ടെന്നാണ് ക്ഷേത്രം അധികകൃതർ പറയുന്നത്. സംഭവം അറിഞ്ഞ് നാട്ടുകാർ സ്ഥലത്ത് എത്തി. മേഖലയിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കുന്നംകുളം പൊലീസ് അന്വേഷണം ഊർജിതമാക്കുന്നത്. മോഷ്ടാക്കളെ സംബന്ധിച്ച് എന്തെങ്കിലും സൂചന ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല….

Read More

പോപ്പ്‌കോണിന് തൂക്കം കുറവ്, ഐസ്‌ക്രീമില്‍ മുടി… മള്‍ട്ടിപ്ലക്‌സുകളില്‍ വ്യാപക പരിശോധന; 25 കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തു

തിരുവനന്തപുരം/കൊല്ലം: സംസ്‌ഥാനത്തെ മള്‍ട്ടിപ്ലക്‌സുകളിലെ ഭക്ഷണവില്‍പ്പയെക്കുറിച്ചുള്ള പരാതികളെത്തുടര്‍ന്ന്‌ വ്യാപക പരിശോധന. വിവിധ ജില്ലകളിലെ മള്‍ട്ടിപ്ലക്‌സുകളില്‍ ഇതുവരെ നടന്ന 35 പരിശോധനകളില്‍ 25 കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തു. ഇതില്‍ ലീഗല്‍ മെട്രാളജി വകുപ്പ്‌ 15 കേസുകളും ഉപഭോക്‌തൃകാര്യ വകുപ്പും ഭക്ഷ്യവകുപ്പും നാലുകേസുകള്‍ വീതവും രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്‌. ഭക്ഷ്യസുരക്ഷാ വകുപ്പ്‌ രണ്ടു കേസും രജിസ്‌റ്റര്‍ ചെയ്‌തു. കൊല്ലത്ത്‌ രണ്ടു തിയറ്ററുകള്‍ക്ക്‌ നോട്ടീസ്‌ നല്‍കി. പോപ്‌കോണ്‍ ബില്ലില്‍ തൂക്കം രേഖപ്പെടുത്താത്തതിനും കഫറ്റീരിയയിലെ വൃത്തിഹീനമായ അവസ്‌ഥ ചൂണ്ടിക്കാട്ടിയുമാണ്‌ നോട്ടീസ്‌. സ്‌ഥാപനങ്ങള്‍ക്കെതിരേ കേസെടുത്തുവെന്നും പിഴ ഈടാക്കി…

Read More

ഒരാഴ്ച മുമ്പ് പാമ്പുകടിയേറ്റു; ചികിത്സയ്ക്കിടെ ആരോഗ്യനില വഷളായി യുവതിക്ക് ദാരുണാന്ത്യം

കൊല്ലം: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന 37കാരി മരിച്ചു. കൊല്ലം കടയ്ക്കലിലെ ചരിപ്പറമ്പ് വിളയിൽ അമൃതത്തിൽ അനീഷിന്റെ ഭാര്യ ശാലിനിയാണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് ശാലിനിക്ക് പാമ്പുകടിയേറ്റത്. വീട്ടിനുള്ളിൽ ഗ്യാസ് കുറ്റിക്ക് സമീപത്തുവച്ചായിരുന്നു സംഭവം. തുടർന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ചികിത്സയ്ക്കുശേഷം വീട്ടിലേക്ക് മടങ്ങിയെങ്കിലും വീണ്ടും ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടതോടെ കഴിഞ്ഞ ദിവസം അഞ്ചലിലെ ആശുപത്രിയിലെത്തി മരുന്ന് നൽകിയിരുന്നു. തുടർന്ന് ശാരീരിക അസ്വസ്ഥതകൾ കൂടുതൽ രൂക്ഷമായതിനെത്തുടർന്ന് ഇന്നലെ വെഞ്ഞാറമൂടുള്ള സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ…

Read More