മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ കേസ്; ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ വഴിയിൽ തടഞ്ഞ കേസിൽ ഡിസിസി മുൻ അംഗം ചേന്തി അനിലിന് ജാമ്യം. വഞ്ചിയൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണം, അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണം, സമാന കുറ്റകൃത്യങ്ങൾ ആവർത്തിക്കരുത് തുടങ്ങിയവയാണ് കോടതി മുന്നോട്ടുവച്ച ഉപാധികൾ. 28-ാം തീയതി വൈകിട്ട് ഉള്ളൂരിന് സമീപം ചേന്തിയിൽ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചതയദിന പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് ഇയാൾ വാഹനവ്യൂഹം തടഞ്ഞത്. മുതിർന്ന…