മകളുടെ വിദ്യാഭ്യാസത്തിന് പണം വേണം, ചെരുപ്പില്ലാതെ മാരത്തണിൽ ഓടി; ഷൂ ഇട്ട് വന്നവരെ പോലും അമ്പരപ്പിച്ച് 47കാരി
മുംബയ് : മകളുടെ വിദ്യാഭ്യാസത്തിനുള്ള പണത്തിനായി ചെരുപ്പില്ലാതെ മാരത്തണിൽ ഓടി വിജയിച്ച് 47കാരിയായ അമ്മ. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് സംഭവം. മത്സരത്തിൽ ഒന്നാമതെത്തിയ രമാബായ് റൺവീറിന് 3,000 രൂപ സമ്മാനമായി ലഭിച്ചു. മകളുടെ പഠനത്തിന് ഈ തുക ഉപയോഗിക്കുമെന്ന് രമാബായി പറഞ്ഞു. അമൃത് മഹോത്സവാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘അമൃത് ദൗഡ്’ മാരത്തണിലാണ് രമാബായ് പങ്കെടുത്തത്. അംബജോഗായിയിൽ ഛത്രപതി ശിവജി മഹാരാജ് ചൗക്കിൽ നിന്ന് ആരംഭിച്ച മത്സരം ഭാഗ്യനഗർ ചൗക്കിലാണ് അവസാനിച്ചത്. നിരവധി യുവതീയുവാക്കൾ മത്സരത്തിൽ പങ്കെടുത്തു. സാരിയും…