ലഹരി വില്പനയ്ക്കെത്തിയെന്ന് സംശയം, പെരുമ്പാവൂരിൽ യുവാക്കളെ മുട്ടുകാലിൽ നിറുത്തി തല മൊട്ടയടിച്ചു
കൊച്ചി: പെരുമ്പാവൂരിൽ ലഹരിവില്പന ആരോപിച്ച് മൂന്നുയുവാക്കളെ ആൾക്കൂട്ട വിചാരണയ്ക്ക് ഇരയാക്കിയെന്ന് പരാതി. ആറുപേർ തങ്ങളെ തടഞ്ഞുനിറുത്തി ചോദ്യംചെയ്യുകയും തല മൊട്ടയടിക്കുകയും ചെയ്തെന്നാണ് യുവാക്കളുടെ പരാതി. വാഴക്കുളം മഞ്ഞപ്പെട്ടി സ്വദേശികളാണ് പൊലീസിൽ പരാതി നൽകിയത്. ഇന്നലെ വൈകിട്ട് നാലരയോടെ പെരുമ്പാവൂർ ഭായികോളനിക്ക് സമീപത്തായിരുന്നു സംഭവം. പ്രദേശത്ത് ലഹരി വില്പനയ്ക്ക് എത്തിയവരെന്ന് ആരോപിച്ചായിരുന്നു ഉപദ്രവം. തങ്ങളെ തടഞ്ഞുനിറുത്തി ഒരു മുറിയിലേക്ക് കൊണ്ടുപോയി മുട്ടുകാലിൽ നിറുത്തിയശേഷം സമീപത്തുള്ള ബാർബറെ കൊണ്ടുവന്ന് തല മൊട്ടയടിക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. കണ്ടാൽ അറിയാവുന്ന…