ഡൽഹി കലാപ ഗൂഢാലോചന കേസ്: പ്രതി ഷർജീൽ ഇമാമിന് ഇടക്കാല ജാമ്യം

ന്യൂഡല്‍ഹി : ഡൽഹി കലാപ ഗൂഢാലോചന കേസിൽ പ്രതി ഷർജീൽ ഇമാമിന് ഇടക്കാല ജാമ്യം. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഡൽഹി കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. അടുത്ത മാസം 4 മുതൽ 10 വരെയാണ് ഇടക്കാല ജാമ്യം.

ഷർജീൽ ഇമാമിന്റെ ജാമ്യാപേക്ഷയിൽ സെപ്റ്റംബർ 30-ന് ഡൽഹി ഹൈക്കോടതി വാദം കേൾക്കും.2020 ൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്ക് പിന്നാലെ നടന്ന കലാപത്തിൽ ഗൂഡാലോചന നടത്തിയെന്ന കുറ്റം ചുമത്തിയാണ് ഡൽഹി പോലീസ് ഉമർ ഖാലിദിനെയും ഷർജീൽ ഇമാമിനെയും അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയത്. ജനുവരിയിൽ ഷർജീൽ ഇമാമിനും സഹഗൂഢാലോചനക്കാരനെന്ന് ആരോപിക്കപ്പെടുന്ന ഉമർ ഖാലിദിനും സുപ്രീം കോടതി ജാമ്യം നിഷേധിച്ചിരുന്നു.

അതേസമയം കലാപത്തിൽ ഇവർക്ക് പങ്കുണ്ടെന്ന് കാണിക്കുന്ന പ്രാഥമിക തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടുണ്ടെന്നായിരുന്നു അന്ന് കോടതി നിരീക്ഷിച്ചത്. താഹിർ ഹുസൈൻ, ഉമർ ഖാലിദ്, ഖാലിദ് സൈഫി, ഇഷാരത്ത് ജഹാൻ, മീരാൻ ഹൈദർ, ഗൾഫിഷ ഫാത്തിമ, ഷിഫ ഉർ റഹ്മാൻ, ആസിഫ് ഇഖ്ബാൽ തൻഹ (2021ൽ ജാമ്യം ലഭിച്ചു), ഷദാബ് അഹമ്മദ്, തസ്ലീം അഹമ്മദ്, സലീം മാലിക്ക്, സലീം ഖാൻ, അത്താർ ഖാൻ, സഫൂറ സർഗർ (അറസ്റ്റിലായപ്പോൾ ഗർഭിണിയായതിനാൽ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ ജാമ്യം ലഭിച്ചു), ഷർജീൽ ഇമാം, ഫൈസാൻ ഖാൻ, ദേവാംഗന കലിത (ജാമ്യം ലഭിച്ചു), നതാഷ നർവാൾ (ജാമ്യം അനുവദിച്ചു) എന്നിവരാണ് കേസിലെ പ്രതികൾ.

Leave a Reply

Your email address will not be published. Required fields are marked *