എംഡിഎംഎ കേസിൽ പ്രതികളായ അദ്ധ്യാപികമാർക്ക് ബന്ധം വൻകിടകളുമായി
കോഴിക്കോട്: വടകരയിൽ എംഡിഎംഎ കേസിൽ പ്രതികളായ അദ്ധ്യാപികമാരെ കൂടുതൽ ചോദ്യംചെയ്യാൻ പൊലീസ്. കൂരാച്ചുണ്ട് സ്വദേശി കാവ്യ, മരുതോംകര സ്വദേശി കീർത്തന എന്നിവരെയാണ് കൂടുതൽ ചോദ്യംചെയ്യുന്നത്. ഇവരുടെ അക്കൗണ്ടുകളിലേക്ക് പണം അയച്ചവരെ കണ്ടെത്തുകയാണ് ലക്ഷ്യം. ഇവർക്ക് മയക്കുമരുന്ന് രംഗത്തെ വൻ താേക്കുകളുമായി ബന്ധമുണ്ട് എന്ന സംശയവും പൊലീസിനുണ്ട്. കൂരാച്ചുണ്ട് ചെറുകാട് കാപ്പുമുക്ക് വീട്ടിൽ കാവ്യയെ ഇന്നലെയാണ് പൊലീസ് പിടികൂടിയത്. ലഹരിക്കേസിൽ നേരത്തേ അറസ്റ്റിലായ അദ്ധ്യാപിക കീർത്തനയാണ് കാവ്യയെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് കൈമാറിയത് എന്നാണ് റിപ്പോർട്ട്. പേരാമ്പ്ര ബിആർസിയിലെ…