കോഴിക്കോട്ടെ ബിജുവിന്റെ കൊലപാതകം; ബന്ധുവായ 22കാരൻ പിടിയിൽ

കോഴിക്കോട്: നഗരമദ്ധ്യത്തിലെ വീട്ടിനുള്ളിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ ബന്ധു കസ്റ്റഡിയിൽ. പുതിയ കോവിലകം പറമ്പ് നഗറിൽ ബിജുവാണ് (38) കൊല്ലപ്പെട്ടത്. കേസിൽ കോഴിക്കോട് മാങ്കാവ് കൊളങ്ങരപ്പീടിക സ്വദേശിയായ 22കാരനാണ് കസ്റ്റഡിയിലായതെന്നാണ് വിവരം. പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ മുൻപ് മാനസികാസ്വാസ്ഥ്യത്തിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ബിജുവും ബന്ധുക്കളും ചേർന്നായിരുന്നു ബലമായി ആശുപത്രിയിൽ കൊണ്ടുപോയത്. ഇതിന്റെ പകയാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ നിഗമനം. പ്രതിയെന്ന് സംശയിക്കുന്ന യുവാവിന്റെ കയ്യിലെ പരിക്കും സിസിടിവി ദൃശ്യങ്ങളുമാണ് നിർണായകമായത്. ബിജുവിന്റെ ഫോണും സ്‌കൂട്ടറിന്റെ താക്കോലും…

Read More

ഉസ്ബസ്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയ ക്രൂര പീഡനങ്ങൾക്ക് ഇരയായി

ഹരിപ്പാട് ∙ ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർഥിനി സാവരിയ ബസന്ത് (21) 24 മണിക്കൂർ നീണ്ട ക്രൂരമായ അതിക്രമങ്ങൾ നേരിട്ടതായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് നിഗമനം. മൂർച്ചയില്ലാത്ത ഉപകരണം കൊണ്ടു തലയ്ക്കേറ്റ മാരകമായ ക്ഷതമാണു മരണത്തിനിടയാക്കിയതെന്നും പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചു. മർദനവും ചവിട്ടുമേറ്റതിനെത്തുടർന്നുള്ള ചതവുകളും പാടുകളും സാവരിയയുടെ ദേഹമാസകലം ഉണ്ടായിരുന്നു. മാരകമായി ഉപദ്രവിച്ചതു മൂലമുള്ള പരുക്കുകളാണ് ഇവ. ഇതെല്ലാം കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ്. അതേസമയം, മൂർച്ചയുള്ള ആയുധങ്ങളൊന്നും പ്രയോഗിച്ചിട്ടില്ല. സാവരിയയെ മുറിയിൽ…

Read More

ഹണിട്രാപ്പല്ല വിജയകുമാർ തൻ്റെ ജീവിത പങ്കാളി-റോഷ്നി സുരേഷ്

 തിരുവനന്തപുരം തലസ്ഥാനത്തെ ഹണി ട്രാപ്പ് ആരോപണത്തിൽ തന്റെ ഭാഗം ന്യായീകരിക്കുന്ന വീഡിയോയുമായി ആരോപണ വിധേയയായ യുവതി റോഷ്നി . പരാതിക്കാരനായ മാർക്ക് വിജയകുമാർ താൻ വിവാഹം കഴിച്ച വ്യക്തിയായിരുന്നുവെന്നും തന്റെ കുഞ്ഞിന്റെ പിതാവ് ആണെന്നും കേസിലെ ഒന്നാം പ്രതിയായ റോഷ്നി പറയുന്നു. തന്റെ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേരിന്റെ സ്ഥാനത്തുള്ളത് കേസിൽ പരാതിക്കാരനായ വിജയകുമാറിന്റെ പേരാണെന്നും യുവതി പറഞ്ഞു. കേസിലെ ഒന്നാം പ്രതിയായിരുന്ന നെയ്യാറ്റിന്‍കര സ്വദേശി റോഷ്നി സുരേഷും, പരാതിക്കാരനായ വ്യവസായിയും ജര്‍മ്മന്‍ഭാഷ പഠിപ്പിക്കുന്ന സ്ഥാപനത്തിലെ…

Read More

വെമ്പായം ബാറിലെ സംഘർഷം: ഗുരുതരമായി പൊള്ളലേറ്റ ഒരാള്‍ മരിച്ചു

തിരുവനന്തപുരം ∙ വെമ്പായത്ത് ബാറില്‍ സംഘര്‍ഷത്തിനിടെ യുവാവ് പെട്രോള്‍ ഒഴിച്ചു തീകൊളുത്തിയ സംഭവത്തില്‍ പൊള്ളലേറ്റ ഒരാള്‍ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വെമ്പായം സ്വദേശി നവാസ് ആണ് മരിച്ചത്. മുഖത്ത് പൊള്ളലേറ്റ നവാസിനെ വെന്റിലേറ്റര്‍ സഹായത്തോടെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സിച്ചിരുന്നത്. തീ കൊളുത്തിയ മുഖ്യപ്രതി അനീഷ് 50 ശതമാനത്തിലേറെ പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.ഇന്നലെ ബാറില്‍ മദ്യപിക്കാന്‍ എത്തിയ അനീഷും നാലംഗ സംഘവുമായുണ്ടായ വാക്കുതര്‍ക്കമാണ് ദുരന്തത്തില്‍ കലാശിച്ചത്. തര്‍ക്കത്തെ തുടര്‍ന്ന് പുറത്തേക്കു പോയ അനീഷ് അര മണിക്കൂറിനു ശേഷം പെട്രോള്‍…

Read More

കോഴിക്കോട് പാളയത്ത് കൊല്ലപ്പെട്ട ബിജുവിന്റെ ശരീരത്തിൽ 45 മുറിവുകൾ,​ കഴുത്തിന് മുന്നിലും പിന്നിലും 18 കുത്തേറ്റു

കോഴിക്കോട്: നഗരമദ്ധ്യത്തിലെ വീട്ടിനുള്ളിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായകമായ വിവരങ്ങളുമായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. പാളയം പുതിയ കോവിലകം പറമ്പ് നഗറിൽ ബിജുവിന്റേത് (38) കൊലപാതകമാണെന്നാണ് നിഗമനം. 45 മുറിവുകളാണ് ബിജുവിന്റെ ശരീരത്തിലുള്ളത്. കഴുത്തിന് മുന്നിലും പിന്നിലുമായി 18 കുത്തുകളുണ്ട്. കിച്ചൻ നൈഫ് ആകാം ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് അന്വേഷണ സംഘം കരുതുന്നത്. സംഭവത്തിൽ കേസെടുത്ത പൊലീസ് കൊലപാതകത്തിന് പിന്നിൽ പ്രദേശത്തെ ലഹരി മാഫിയയാണോയെന്നും അന്വേഷിക്കുന്നുണ്ട്. ഇവരുമായി ബിജു പലതവണ വാക്കേറ്റമുണ്ടായെന്ന് കുടുംബം വെളിപ്പെടുത്തിയിരുന്നു. വീടിനോട് ചേർന്നുള്ള ഗ്രൗണ്ടിലെ…

Read More

വെമ്പായം ബാർ ആക്രമണം; പ്രതി അനീഷ് കന്നാസിൽ പെട്രോളുമായെത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: വെമ്പായത്ത് ശ്രീവത്സം ബാറിലുണ്ടായ സംഘർഷത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പ്രതി അനീഷ് പെട്രോൾ വാങ്ങി വരുന്നതും അക്രമം നടത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. കന്നാസിൽ പെട്രോളുമായി ബാറിന്റെ ഡോർ തുറന്നെത്തുന്ന അനീഷ് അമിത മദ്യലഹരിയിൽ പലതവണ തെന്നിവീഴുന്നുണ്ട്. ഈ സമയത്ത് ഇയാളുടെ ശരീരത്തിൽ പെട്രോൾ വീണിട്ടുണ്ട്. മറ്റുള്ളവരുടെ ശരീരത്തിലേക്ക് പെട്രോൾ ഒഴിച്ച് തീയിട്ടപ്പോൾ അനീഷിന്റെ ശരീരത്തിലേക്കും തീപടരാൻ കാരണമിതാണ്. ഇന്നലെ രാത്രി 9.30ഓടെയായിരുന്നു സംഭവം. മദ്യപിക്കുന്നതിനിടെ അനീഷിനെ നവാസ് എന്നയാൾ മുഖത്തടിച്ചു. ഇതിൽ പ്രകോപിതനായ അനീഷ് പുറത്തുപോയി…

Read More

ലോകകപ്പ് ഫൈനൽ ആഘോഷത്തിന് എംഡിഎംഎ: തൃശൂരിൽ രണ്ടുയുവാക്കൾ എക്സൈസിന്റെ പിടിയിൽ

തൃശൂർ: തൃശൂരിൽ ലോകകപ്പ് ഫൈനൽ ദിനാഘോഷത്തിനായി എംഡിഎംഎ സൂക്ഷിച്ച രണ്ട് യുവാക്കൾ എക്സൈസിന്റെ പിടിയിൽ. തലപ്പിള്ളി താലൂക്ക് മുള്ളൂ‌ർക്കര വില്ലേജിൽ കണ്ണംപാറ എസ്എൻ നഗർ വീട്ടിൽ സുനിൽ പിഎസ് (31) കണ്ണംപാറ കുറക്കാട്ടിൽ വീട്ടിൽ ജിഷ്ണു (26) എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. പ്രധാന പ്രതിയായ സുനിലിന്റെ വീട്ടിലും വാഹനത്തിലും നിന്നുമായി 2.621 ഗ്രാം എംഡിഎംഎയാണ് എക്സൈസ് കണ്ടെടുത്തത്. ലോകകപ്പ് ഫൈനൽ ആഘോഷത്തിനായി സൂക്ഷിച്ചിരുന്നതാണ് ഇതെന്നാണ് വിവരം. തൊണ്ടിമുതലായ എൻഫീൽഡ് ബുള്ളറ്റും സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലഹരിവസ്തുക്കളുടെ തൂക്കം നോക്കാൻ…

Read More

സഹപ്രവർത്തകയെ ഭീഷണിപ്പെടുത്തി മർദിച്ചു, കോണ്ടം പാക്കറ്റുകൾ മുഖത്തേക്ക് വലിച്ചെറിഞ്ഞു

ഹൈദരാബാദ് ∙ നാഷനൽ പൊലീസ് അക്കാദമിയിലെ (എൻപിഎ) ഐപിഎസ് ട്രെയിനിക്കെതിരെ പൊലീസ് കേസ്. സഹപ്രവർത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും മർദിക്കുകയും ഡിജിറ്റൽ മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും ചെയ്ത സംഭവത്തിലാണ് കേസ്. ട്രെയിനിയായ ഉദയ് കൃഷ്ണ റെഡ്ഡിക്കെതിരെയാണ് ശിവരാംപള്ളിയിലെ അട്ടാപുർ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. 30 വയസ്സുകാരിയായ സഹ ട്രെയിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ജൂൺ 23 മുതൽ പ്രതി വാട്സാപ് വഴി അശ്ലീല സന്ദേശങ്ങൾ അയച്ചും മറ്റ് ട്രെയിനികളുടെ മുന്നിൽ വച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയും തന്നെ പീഡിപ്പിക്കുകയാണെന്ന്…

Read More

ഹണിട്രാപ്പിലൂടെ തട്ടിയത് കോടികള്‍, ഭീഷണിപ്പെടുത്തി ഫ്ലാറ്റും സ്ഥലവും സ്വർണ്ണവും കൈക്കലാക്കി

തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ ഹണിട്രാപ്പ് തട്ടിപ്പെന്ന് പരാതി. വ്യവസായിയെ ഭീഷണിപ്പെടുത്തി അഞ്ച് കോടിയോളം രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ നെയ്യാറ്റിൻകര സ്വദേശിനിക്കും മൂന്ന് സുഹൃത്തുക്കൾക്കുമെതിരെ വഞ്ചിയൂർ പൊലീസ് കേസെടുത്തു. തെലങ്കാന സ്വദേശിയായ വിജയകുമാർ നൽകിയ പരാതിയിലാണ് നടപടി.കമ്പനി ലാഭവിഹിതത്തിന് പുറമെ ഫ്ലാറ്റും, സ്ഥലവും, സ്വർണ്ണവും പ്രതികൾ ഭീഷണിപ്പെടുത്തി തട്ടിയെടുത്തു. കൂടുതൽ പണം നൽകിയില്ലെങ്കിൽ ഭാര്യയെയും കുട്ടിയെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുമെന്നും, ഭാര്യയെ സെക്സ് റാക്കറ്റിന് വിൽക്കുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. നെയ്യാറ്റിൻകര അരുവിപ്പുറം സ്വദേശിനി റോഷ്നി സുരേഷ് ആണ്…

Read More

വിവസ്‌ത്രയായി ക്ഷേത്രത്തിൽ പ്രവേശിച്ച യുവതി വിഗ്രഹവുമായി കുളത്തിൽ ചാടി മരിച്ചു

ഹൈദരാബാദ്: വിവസ്‌ത്രയായി ക്ഷേത്രത്തിൽ പ്രവേശിച്ച യുവതി വിഗ്രഹവുമായി കുളത്തിൽ ചാടി മരിച്ചു. ഹൈദരാബാദിൽ സോഫ്‌റ്റ്‌വെയർ എഞ്ചിനിയറായ തേജസ്വിനിയാണ് മരിച്ചത്. കുളത്തിൽനിന്ന് യുവതിയുടെ മൃതദേഹം കണ്ടെടുത്തെങ്കിലും വിഗ്രഹം കണ്ടെത്താനായിട്ടില്ല.കഴിഞ്ഞ ദിവസം രാത്രി വിവസ്‌ത്രയായി റോഡിലൂടെ ഓടിയെത്തിയ യുവതി ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിക്കുകയായിരുന്നു. തുടർന്ന് ഇവിടെയുണ്ടായിരുന്ന അമ്മവാരും ദേവിയുടെ വിഗ്രഹം കൈയിലെടുത്ത ശേഷം കുളത്തിനരികിലെത്തി വെള്ളത്തിലേക്ക് ചാടുകയായിരുന്നു. സംഭവത്തിന്റെ ദുരൂഹത നീക്കുന്നതിൽ വിഗ്രഹം നിർണായക തെളിവാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് കുളത്തിൽ വ്യാപകമായി തെരച്ചിൽ നടത്തുന്നത്. അന്വേഷണത്തിന്റെ ഭാഗമായി…

Read More