ആദ്യ ഭർത്താവിൽ നിന്ന് ക്രൂരപീഡനം

തന്റെ ആദ്യ വിവാഹജീവിതത്തിൽ നേരിടേണ്ടി വന്ന കഠിനമായ ഗാർഹിക പീഡനങ്ങളെക്കുറിച്ചും മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ചും തുറന്നുപറഞ്ഞ് പ്രശസ്ത ടെലിവിഷൻ താരം കാമ്യ പഞ്ചാബി. വർഷങ്ങൾ നീണ്ട വൈകാരിക സമ്മർദങ്ങൾക്കും വഴക്കുകൾക്കുമൊടുവിൽ, തന്റെ മകൾ ആര്യ ഇതൊക്കെ കാണാൻ ഇടയായപ്പോഴാണ് ആ ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്ന് കാമ്യ വ്യക്തമാക്കുന്നു. മുഖത്തെ പീഡന മുറിവുകൾ മേക്കപ്പ് കൊണ്ട് മറച്ച് പൊതുവേദികളിലും ഷൂട്ടിങ് സെറ്റുകളിലും പോകേണ്ടി വന്ന നാളുകളെക്കുറിച്ചാണ് സിദ്ധാർഥ് കണ്ണന് നൽകിയ അഭിമുഖത്തിൽ കാമ്യ വെളിപ്പെടുത്തിയത്. വ്യാപാരിയായ ബണ്ടി നേഗിയായിരുന്നു കാമ്യയുടെ…

Read More

ആദ്യം കങ്കണ നന്നാവട്ടെ, പിന്നീട് മതി വിമർശനം

കങ്കണയുടെ നിലപാടിനെ പരിഹസിച്ച് സോഷ്യൽ മീഡിയ ഉപയോക്താക്കൾ രംഗത്തുവന്നിരിക്കുകയാണ്. കൃതിയും കങ്കണയും ദേശീയ ചലച്ചിത്ര പുരസ്‌കാരം വാങ്ങുന്ന ചടങ്ങിലെ ചിത്രം പങ്കുവച്ചാണ് എല്ലാവരും കങ്കണയ്‌ക്കുനേരെ തിരിഞ്ഞത്. ബിജെപി എംപിയായ താരത്തിന്റെ ഇരട്ടത്താപ്പ് തുറന്നുകാണിക്കുകയാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചെയ്‌തത്.   ആരെങ്കിലും ബിക്കിനി അണിഞ്ഞ് സഹോദരന് രാഖി കെട്ടുമോ എന്ന ചോദ്യമാണ് കങ്കണ ഉന്നയിച്ചിരുന്നത്. ഇതിനെതിരെ ദേശീയ അവാർഡ് വാങ്ങുന്ന ചടങ്ങിൽ കൃതി ഇന്ത്യൻ പരമ്പരാഗത വസ്‌ത്രമായ സാരി അണിഞ്ഞ് അവാർഡ് കൈപ്പറ്റുന്ന ചിത്രവും അതേസമയം കങ്കണ…

Read More

അതിമനോഹരം’ ചിത്രത്തിന്റെ പോസ്റ്റർ പുറത്ത്

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘അതിമനോഹരം’ ചിത്രത്തിന്റെ ഓണം സ്‌പെഷ്യൽ പോസ്റ്ററാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മോഹൻലാൽ പൊലീസ് യൂണിഫോമിൽ ബുള്ളറ്റിൽ ഇരിക്കുന്ന മാസ് പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. മോഹൻലാലും പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്. ‘എല്ലാവർക്കും അതിമനോഹരമായ ഓണാശംസകൾ’- എന്ന അടിക്കുറിപ്പോടെയാണ് നടൻ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഡിസംബർ 24ന് ചിത്രം റിലീസ് ചെയ്യുമെന്നും പോസ്റ്ററിൽ വ്യക്തമാക്കിയിട്ടുണ്ട്. തുടരും എന്ന മെഗാ ഹിറ്റ് ചിത്രത്തിനുശേഷം മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും…

Read More

പ്രേമലുവിലൂടെ സൌന്ദര്യവലുവായി മാറി മമിത

പ്രേമലു എന്ന ഒരൊറ്റ സിനിമ കൊണ്ട് തലവര മാറിയ നടിയാണ് മമിത ബൈജുവെന്ന് സംവിധായകൻ ആലപ്പി അഷ്റഫ്. തമിഴ് സിനിമയിൽ മലയാളത്തിലെ യുവനടിമാരിൽ ആർക്കും കിട്ടാത്ത സ്വീകാര്യതയാണ് മമിത ബൈജുവിന് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സൂപ്പ‌ർതാരങ്ങളായ വിജയ്, സൂര്യ, ധനുഷ് എന്നിവരോടൊപ്പം അഭിനയിക്കുക എന്നത് ഒരു നടിയെ സംബന്ധിച്ചിടത്തോളം വലിയൊരു ഭാഗ്യമാണെന്നും അത് മമിതയ്ക്ക് സാധിച്ചുവെന്നത് വലിയ നേട്ടമാണെന്നും അയാളുടെ യൂട്യൂബ് ചാനലിൽ ആലപ്പി അഷ്റഫ് പറഞ്ഞു.     ആലപ്പി ആഷ്റഫ് പറ‌‌ഞ്ഞത്: ‘മലയാളത്തിലെ പല…

Read More

വെളിപ്പെടുത്തലുമായി സ്പിരിറ്റ് നിർമ്മാതാവ്; ദീപികയെക്കുറിച്ച് കേട്ടതെല്ലാം സത്യം

പ്രഭാസ് നായകനായി സന്ദീപ് റെഡ് വാംഗെ സംവിധാനം ചെയ്യുന്ന സ്പിരി‌റ്റ് എന്ന ചിത്രത്തിൽ നിന്ന് ദീപിക പദുകോണിനെ ഒഴിവാക്കിയതിനു പിന്നിൽ ലാഭത്തിന്റെ പത്തു ശതമാനം വേണമെന്ന ആവശ്യം ആയിരുന്നുവെന്ന വെളിപ്പെടുത്തലുമായി നിർമ്മാതാവ് പ്രണയ് വാംഗെ .തിരക്കഥ പൂർത്തിയായപ്പോൾ മുതൽ ദീപിക തന്നെയായിരുന്നു നായിക. ”ഒരുപാട് പ്രശ്നങ്ങൾ കാരണം ആണ് ദീപികയെ ഒഴിവാക്കിയത്. ഒന്നാമത്തേത് പ്രതിഫലത്തിന്റെ കാര്യമാണ്. തോന്നുന്ന രീതിക്ക് കൂട്ടികൂട്ടി ചോദിക്കുമായിരുന്നു. അതുപോലെ ഷൂട്ടിന് വരുന്ന സമയത്തെക്കുറിച്ചും അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. ഒന്നര വർഷത്തോടെ സംവിധായകൻ സന്ദീപ് റെഡ്ഡി…

Read More

ജൂഡ് ആന്റണിയും മോഹൻലാലും ഒന്നിക്കുന്നു, പ്രഖ്യാപനവുമായി സൂപ്പർതാരം

2018 എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിന് ശേഷം ജൂഡ് ആന്തണി ജോസഫ് മോഹൻലാലിന്റെ മകൾ വിസ്മ.യയെ നായികയാക്കി സംവിധാനം ചെയ്ത തുടക്കം തിയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ജൂഡ് ആന്തണിയുടെ അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. മോഹൻലാൽ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. “അടുത്ത വർഷം പുറത്തിറങ്ങാനിരിക്കുന്ന ഒരു പുതിയ ചിത്രത്തിനായി ജൂഡ് ആന്തണി ജോസഫിനൊപ്പം കൈകോർക്കുന്നതിൽ ഏറെ സന്തോഷമുണ്ട്. കൂടുതൽ വിവരങ്ങൾ ഉടൻതന്നെ നിങ്ങളിലേക്ക് എത്തിക്കും . മോഹൻലാൽ ഫേസ്ബുക്കിൽ…

Read More

രവി മോഹൻ ചിത്രം ‘വൈറ്റ്’ നായിക ശോഭിത ധുലിപാല

രവി മോഹൻ നായകനാവുന്ന ചിത്രത്തിന് വൈറ്റ് എന്നു പേരിട്ടു. നവാഗതനായ ജി.എൻ.ഡി ശ്യാംകുമാർ ആണ് സംവിധാനം. സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിന്റെ ശിഷ്യനാണ് ശ്യാംകുമാർ. അനിരുദ്ധ് സംഗീതം പകരുന്നു. ശോഭിത ധുലിപാലയെ നായികയായി പരിഗണിക്കുന്നു. പൊന്നിയിൻ സെൽവനുശേഷം രവി മോഹനും ശോഭിതയും വീണ്ടും ഒരുമിക്കാൻ പോവുകയാണ്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. അതേ സമയം രവി മോഹൻ നായകനും നിർമ്മാതാവുമായി എത്തുന്ന ബ്രോകോഡ് അണിയറയിൽ ഒരുങ്ങുന്നു. രവിമോഹൻ സ്റ്റുഡിയോയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ അർജുൻ അശോകൻ,…

Read More

അമല പോളിന്റെ പേടിപ്പടം തലശേരിയിൽ

അമല പോൾ നായികയായി എം. പദ്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം സെപ്തംബർ ആദ്യം തലശേരിയിൽ ആരംഭിക്കും. നായിക കേന്ദ്രീകൃത ചിത്രം പൂർണമായും ഹൊറർ ഗണത്തിൽപ്പെടുന്നു. അമല പോൾ വാംപയറായി എത്തുന്ന ചിത്രം രാജശ്രീ ഫിലിംസിന്റെ ബാനറിൽ രമേഷ് കുമാർ നിർമ്മിക്കുന്നു. ദി ടീച്ചറിനുശേഷം അമല പോൾ മലയാളത്തിൽ നായികയാവുന്നു എന്ന പ്രത്യേകതകൂടിയുണ്ട്. അമല പോളും എം. പദ്മകുമാറും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തിന്റെ താരനിർണയം പൂർത്തിയായി വരുന്നു. അതേസമയം രഞ്ജിത്ത് സജീവ്, ഐശ്വര്യ രാജ് എന്നിവരെ പ്രധാന കഥാപാത്രമാക്കി…

Read More

ബാഹുബലി യുഗം കഴിഞ്ഞു, ഇനി വരുന്നത് ‘ഫൗജി’; ഏഴുവർഷത്തിന് ശേഷം ഡിപി മാറ്റി പ്രഭാസ്

സൂപ്പർസ്റ്റാർ പ്രഭാസിന്റെ കരിയറിലെ പുതിയൊരു അദ്ധ്യായത്തിന് തുടക്കം കുറിച്ചുകൊണ്ട് സോഷ്യൽ മീഡിയകളിൽ തരംഗമായി താരത്തിന്റെ പുതിയ പ്രൊഫൈൽ ചിത്രം. കഴിഞ്ഞ ഏഴു വർഷമായി തന്റെ എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും പ്രഭാസ് ഉപയോഗിച്ചിരുന്ന ഡി.പിയായ ഐക്കണിക് ‘ബാഹുബലി’ ചിത്രത്തിനാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. വരാനിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ഫൗജി’യിലെ ലുക്കാണ് താരം പുതിയ ഡി.പിയായി തിരഞ്ഞെടുത്തിരിക്കുന്നത്. ചിത്രം മാറിയതിന് പിന്നാലെ നിമിഷനേരം കൊണ്ടാണ് ആരാധകർ പുതിയ ലുക്ക് ഏറ്റെടുത്തത്. സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഓഗസ്റ്റ് തുടക്കത്തിൽ തന്നെ…

Read More

രണ്ട് വർഷത്തോളം നാർസിസിസ്റ്റിക് അബ്യൂസിന് ഇരയായി

രണ്ട് വർഷത്തോളം താൻ കടുത്ത നാർസിസിസ്റ്റിക് അബ്യൂസിനും മാനസിക-ശാരീരിക ചൂഷണങ്ങൾക്കും ഇരയായിരുന്നു എന്ന നടി അനുപമ പരമേശ്വരന്റെ തുറന്നുപറച്ചിൽ സിനിമാ ലോകത്ത് ചർച്ചയാകുന്നു. ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ ജീവിതത്തിലുണ്ടായ കടുത്ത ട്രോമകളെക്കുറിച്ച് വെളിപ്പെടുത്തിയത്. അഭിമുഖത്തിൽ പങ്കാളിയുടെ പേര് വെളിപ്പെടുത്താൻ അനുപമ തയ്യാറായില്ല. എന്നാൽ താൻ നേരിട്ട വൈകാരിക ചൂഷണങ്ങളെക്കുറിച്ച്  ഞെട്ടിക്കുന്ന വിവരങ്ങളാണ് താരം പങ്കുവെച്ചത്. താൻ സാമ്പത്തിക നേട്ടങ്ങൾക്കോ ഉയർന്ന പദവിക്കോ വേണ്ടിയാണ് പ്രണയബന്ധത്തിൽ തുടർന്നതെന്നും ‘പണം കായ്ക്കുന്ന മരത്തിൽ പിടിച്ചു’ എന്നും…

Read More