ട്രെയിനിൽ കണ്ടെത്തിയ ചുവന്ന സ്യൂട്ട്കേസിലെ മൃതദേഹം തമിഴ്നാട് സ്വദേശിനിയുടേത്

ചെന്നൈ: ചെന്നൈ- ന്യൂ‌‌ഡൽഹി തമിഴ്നാട് എക്സ്‌പ്രസിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ചുവന്ന സ്യൂട്ട്കേസിനുള്ളിലെ മൃതദേഹം തിരിച്ചറിഞ്ഞ് പൊലീസ്. തമിഴ്നാട് പരമകുടി സ്വദേശിനി ഹൈദൂൻ നിഷ എന്ന 38-കാരിയാണ് കൊല്ലപ്പെട്ടത് എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇവരുടേതെന്ന് കരുതുന്ന ട്രോളിബാഗിൽനിന്ന് ജീർണിച്ച നിലയിൽ ലഭിച്ച ശരീരഭാഗങ്ങളുടെ ബാക്കി ഗുഡുവാഞ്ചേരിയിലെ ഒരു വീട്ടിൽനിന്നും വെള്ളിയാഴ്ച കണ്ടെടുത്തതായും പൊലീസ് അറിയിച്ചു.   കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന അസം സ്വദേശി മണിക് ഉദ്ദീൻ ലസ്‌കർ, ഇയാളുടെ പങ്കാളിയായ ഒഡീഷ സ്വദേശി ഭഗവതി മാജി എന്നിവർക്കായി…

Read More

കേന്ദ്രത്തിന്റെ ഉറപ്പ് പാലിച്ചില്ല; വീണ്ടും രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി സിജെപി

ന്യൂഡൽഹി: യുവാക്കളെ ഒപ്പം നിർത്താൻ ബിജെപി തീവ്രശ്രമം തുടരുന്നതിനിടെ, കേന്ദ്രസർക്കാരിനെതിരെ വീണ്ടും രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കോക്രോച്ച് ജനതാ പാർട്ടി (CJP). നാളെ ചേരുന്ന CJP ദേശീയ പ്രവർത്തക സമിതി യോഗത്തിന് പിന്നാലെ സമരപരിപാടികൾ പ്രഖ്യാപിക്കും. വിദ്യാർഥി പ്രക്ഷോഭം പിൻവലിക്കുന്നതിനായി കേന്ദ്രസർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്നാണ് CJPയുടെ ആരോപണം. വിദ്യാർഥികൾക്കെതിരായ FIRകൾ പിൻവലിക്കുന്നതിലും റദ്ദാക്കുന്നതിലും കേന്ദ്രം ഒളിച്ചുകളിക്കുകയാണെന്നും പാർട്ടി കുറ്റപ്പെടുത്തി. വിദ്യാർഥി പ്രക്ഷോഭം സൃഷ്ടിച്ച തിരിച്ചടി മറികടക്കാനുള്ള ശ്രമത്തിലാണ് ബിജെപിയും കേന്ദ്രസർക്കാരും. സർവകലാശാലകളിലെ വിദ്യാർഥികളുമായി നേരിട്ട് സംവദിക്കാൻ കേന്ദ്രമന്ത്രിമാർ…

Read More

18കാരന്റെയും മാതാപിതാക്കളുടെയും മരണത്തിന് കാരണം ഐഫോൺ അല്ല? സംശയമുയർത്തി യൂട്യൂബ് വീഡിയോ

മുംബയ്: ഐഫോൺ വാങ്ങിയതിലെ പ്രതിമാസ അടവ് സംബന്ധിച്ചുള്ള തർക്കത്തെത്തുടർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർ കൊക്കയിൽ വീണ് മരിച്ചതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ 19 വയസുകാരനായ കുനാൽ, പിതാവ് മുരളീധർ ചാന്ദ്ഗുഡെ, അമ്മ സംഗീത എന്നിവരാണ് മരിച്ചത്. സംഭവത്തിന് ഒരുദിവസം മുൻപ് സംഗീത യുട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് പുതിയ സംശയങ്ങൾ ഉയർത്തുന്നത്. 30,000ലേറെ ഫോളോവേഴ്‌സുള്ള യൂട്യൂബറാണ് സംഗീത. മിനി വ്ളോഗുകളാണ് കൂടുതലായും പോസ്റ്റ് ചെയ്തിരുന്നത്. പല വീഡിയോയിലും കുനാലും പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാൽ വീഡിയോകളിൽ…

Read More

കൗമാരക്കാരനും അച്ഛനും അമ്മയും മരിച്ചത് ഐഫോൺ തിരിച്ചടവിനെ കുറിച്ചുള്ള തർക്കത്തിൽ

ഛത്രപതി സംഭാജിനഗർ: ഐഫോൺ വാങ്ങിയതിന്റെ കുടിശ്ശിക അടയ്ക്കുന്നതിനെ കുറിച്ചുള്ള തർക്കത്തിനൊടുവിൽ ഒരു കുടുംബം ഒന്നാകെ ഇല്ലാതായി! മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. 18 വയസ്സുകാരനായ കുനാൽ, അവനെ രക്ഷിക്കാൻ ശ്രമിക്കവെ കൊക്കയിലേക്ക് വീണ് മരിച്ച പിതാവ് മുരളീധർ, ഭർത്താവും മകനും വീഴുന്നത് കണ്ട് അതേ സ്ഥലത്തുനിന്ന് ചാടിമരിച്ച മാതാവ് സംഗീത എന്നിവരാണ് ദാരുണമായി മരണപ്പെട്ടത്. ഇം‌എം‌ഐ അടവിനെ ചൊല്ലിയുണ്ടായ തർക്കത്തിനെ തുടർന്ന് 18 കാരനായ കുനാൽ വീടുവിട്ടിറങ്ങുകയും…

Read More

രേഖകളില്ലാത്ത ബൈക്ക് പിടിച്ചെടുത്തതിന് പൊലീസുകാർക്ക് മർദ്ദനവും മുളകുപൊടിയേറും

ന്യൂഡൽഹി: റോന്തുചുറ്റുന്നതിനിടയിൽ മൂന്ന് ഡൽഹി പോലീസ് ഉദ്യോഗസ്ഥർ ഒരു സംഘം ആളുകളുടെ ആക്രമണത്തിനിരയായി. രേഖകളില്ലാത്ത മോട്ടോർ സൈക്കിൾ പിടിച്ചെടുത്തതിനെ തുടർന്നായിരുന്നു ആക്രമണം. ഇഷ്ടികകളും വടിയും ഉപയോഗിച്ച് പൊലീസിനെ മർദ്ദിക്കുകയും രണ്ട് ഹെഡ് കോൺസ്റ്റബിൾമാരുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞതായുമാണ് റിപ്പോർട്ട്. കേസിൽ പ്രായപൂർത്തിയാവാത്ത ഒരാൾ കസ്റ്റഡിയിലായി. ശനിയാഴ്ച മുകുന്ദ്പൂരിലെ ജനതാ വിഹാർ പ്രദേശത്താണ് സംഭവം നടന്നത്. ഹെഡ് കോൺസ്റ്റബിൾമാരായ ദിനേശും രാജേഷും പ്രദേശത്ത് പരിശോധന നടത്തിവരികയായിരുന്നു. ഈ സമയത്താണ് സാധുവായ രേഖകളില്ലാതെ ഓടിച്ചിരുന്ന ഒരു മോട്ടോർസൈക്കിൾ അവർ കണ്ടെത്തുകയും,…

Read More

അനധികൃതമായി സ്കൂളിൽ പ്രവേശിച്ചെന്ന പരാതി: അഭിജീത് ദീപ്കെയ്ക്കും സിജെപി പ്രവർത്തകർക്കുമെതിരെ കേസ്

മുംബയ്: മഹാരാഷ്ട്രയിൽ അനുവാദമില്ലാതെ സർക്കാർ സ്കൂളിൽ പ്രവേശിച്ചെന്ന പരാതിയിൽ കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെക്കെതിരെ കേസ്. ലാതൂരിലെ ഔസ പൊലീസ് സ്റ്റേഷനിലാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. അജിങ്ക്യ ഷിൻഡെ ഉൾപ്പെടെയുള്ള മറ്റ് സിജെപി പ്രവർത്തകർക്കെതിരെയും പൊലീസ് കേസെടുത്തു. ഔസക്ക് സമീപമുള്ള ജലവാലിയിലെ ജില്ലാ പരിഷത്ത് ഉറുദു സ്കൂളിൽ അനുവാദമില്ലാതെ പ്രവേശിച്ചെന്നും സ്കൂളിലെ ഔദ്യോഗിക പ്രവർത്തനങ്ങൾ തടസപ്പെടുത്തുകയും അദ്ധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്. സ്‌കൂളിലെ അദ്ധ്യാപികയായ സയ്യിദ് ഷംഷാദ്ബാനോ ഖൈറത്താലിയുടെ പരാതിയിലാണ് പൊലീസ്…

Read More

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിൽ നിർണായക നീക്കവുമായി എൻഡിഎ

ന്യൂഡൽഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലുകൾക്കായുള്ള പാർലമെന്റിന്റെ സംയുക്ത സമിതി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ആശയവിനിമയം നടത്താനിരിക്കെ നിർണായക നീക്കവുമായി എൻഡിഎ. എൻഡിഎയ്ക്ക് ഭൂരിപക്ഷമുള്ള 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഒരേസമയം തിരഞ്ഞെടുപ്പ് നടത്താൻ ആലോചനയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതിനായി കാലാവധി അവസാനിക്കുന്നതിന് മുമ്പ് നിയമസഭകളെ പിരിച്ചുവിടുന്ന കാര്യം പരിഗണിക്കുകയാണെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. എൻഡിഎ ഭരിക്കുന്ന 22 സംസ്ഥാനങ്ങളിൽ 11 എണ്ണത്തിൽ 2029 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് വരുന്ന രണ്ട്…

Read More

നടൻ ദേവൻ ടിവികെയുടെ കേരള അധ്യക്ഷൻ, വിജയുമായുള്ള കൂടിക്കാഴ്ച ഉടൻ; മധ്യസ്ഥയായി നടി പ്രിയങ്ക

കോട്ടയം ∙ ബിജെപി വിട്ട നടൻ ദേവൻ തമിഴക വെട്രി കഴകം (ടിവികെ) സംസ്ഥാന അധ്യക്ഷനായേക്കും. ഇതു സംബന്ധിച്ച് ദേവനും ടിവികെ നേതാക്കളും തമ്മിലുള്ള ആദ്യഘട്ട ചർച്ചകൾ പൂർത്തിയായി. സെപ്റ്റംബർ 10ന് ശേഷം തമിഴ്നാട് മുഖ്യമന്ത്രി വിജയിനെ കാണാൻ ദേവൻ ചെന്നൈയിലെത്തും. അവിടെ നടക്കുന്ന കൂടിക്കാഴ്ചയ്ക്കു ശേഷമാകും അന്തിമ തീരുമാനവും ഔദ്യോഗിക പ്രഖ്യാപനവും. സെപ്റ്റംബർ 8 വരെ നിയമസഭാ സമ്മേളനം നടക്കുന്നതിനാലാണ് കൂടിക്കാഴ്ച നീളാൻ കാരണമെന്ന് ദേവൻ മനോരമ ഓൺലൈനോട് പറഞ്ഞു. ആറു സിനിമകളിൽ നായകനും വില്ലനും ആയി അഭിനയിച്ച…

Read More

മുംബയിലെ ഗണേശ യാത്രയ്ക്കിടെ വിഗ്രഹം മറിഞ്ഞ് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

മുംബയ്: ദക്ഷിണ മുംബയിലെ ഗണേശ വിഗ്രഹം വീണുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. രണ്ട് കുട്ടികൾ ഉൾപ്പടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഭുലേശ്വറിലെ ജയ് അംബെ ചൗക്കിലെ കബുതർഖാനയ്ക്ക് സമീപമുള്ള ബലറാം മർച്ചന്റ് റോഡിൽ കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് സംഭവം. ചടങ്ങിനിടെ വിഗ്രഹം മറിഞ്ഞുവീഴുകയായിരുന്നു. അഗ്മിശമന സേനയുടെയും പൊലീസിന്റെയും നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.   പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ടുപേരുടെ ജീവൻ രക്ഷിക്കാനായില്ല. സങ്കേത് നെവ്‌ഷെ (33),…

Read More

യുവാവിനെ ഭാര്യയും സഹോദരന്മാരും ചേർന്ന് മർദിച്ചുകൊന്നു

ന്യൂഡൽഹി: കുഞ്ഞിന്റെ ശരീരത്തിൽ മരുന്ന് പുരട്ടുന്നതിനെച്ചൊല്ലിയുണ്ടായ നിസാര തർക്കത്തിൽ യുവാവിനെ മർദിച്ചുകൊന്ന് ഭാര്യയും ഭാര്യാസഹോദരന്മാരും. ഡൽഹിയിലെ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ വിനയ് ഗുപ്ത (31) ആണ് മരിച്ചത്. സംഭവത്തിൽ ഭാര്യ രേഖ ഗുപ്ത (30), സഹോദരന്മാരായ രാജു ജിൻഡാൽ (35), വേദ് പ്രകാശ് ജിൻഡാൽ (33), രാജുവിന്റെ ഭാര്യ പൂനം (30) എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു.നിഹാർ വിഹാറിലാണ് സംഭവം. മൂന്നരവർഷം മുൻപാണ് വിനയ് ഗുപ്തയും രേഖയും വിവാഹിതരായത്. ഇവർക്ക് നാലുമാസം പ്രായമുള്ള ഇരട്ടക്കുട്ടികളാണ്. കഴിഞ്ഞദിവസം കുട്ടികളിലൊരാളുടെ ശരീരത്തിൽ മരുന്ന്…

Read More