സ്പെയിനിന്റെ വിജയം, അർജന്റീനയുടെ വിജയം പ്രതീക്ഷിച്ചിരുന്ന ഇന്ത്യൻ സ്വപ്നങ്ങൾ തകർന്നു

ന്യൂയോർക്ക്∙ ലോകകപ്പ് ഫുട്‌ബോളിന്റെ കലാശപ്പോരാട്ടത്തിൽ അർജന്റീനയെ വീഴ്ത്തി സ്പെയിൻ തങ്ങളുടെ രണ്ടാം ലോകകപ്പ് കിരീടം ഉയർത്തിയപ്പോൾ, അത് സ്പാനിഷ് ആരാധകർക്ക് ആവേശത്തിന്റെ സുദിനമായെങ്കിലും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഇന്ത്യൻ ഫുട്ബോൾ പ്രേമികളുടെ ഹൃദയമാണ് തകർത്തത്. ഇന്ത്യയിലും അമേരിക്കയിലുമുള്ള വലിയൊരു വിഭാഗം പ്രവാസി ഇന്ത്യക്കാരും ലയണൽ മെസ്സിയുടെയും അർജന്റീനയുടെയും തീവ്ര ആരാധകരായതിനാൽ, സ്പെയിനിന്റെ ഈ അപ്രതീക്ഷിത വിജയം കനത്ത നിരാശയാണ് സമ്മാനിച്ചത്. അധിക സമയത്ത് ഫെറാൻ ടോറസ് നേടിയ ഏക ഗോളിലാണ് സ്പെയിൻ വിജയം പിടിച്ചെടുത്തത്. മത്സരം അവസാന വിസിൽ മുഴങ്ങിയതോടെ ലോകത്തിന്റെ…

Read More

ലോക്‌സഭാ സ്പീക്കറെ സന്ദർശിച്ച് യുഎഇ പ്രതിനിധിസംഘം

ന്യൂഡൽഹി∙ യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറിയുടെ നേതൃത്വത്തിലുള്ള യുഎഇ പ്രതിനിധിസംഘം പാർലമെന്റ് ഹൗസിൽ ലോക്‌സഭാ സ്പീക്കർ ഓം ബിർലയെ സന്ദർശിച്ചു. പരസ്പര വിശ്വാസവും പൊതുതാൽപര്യങ്ങളും അടിസ്ഥാനമാക്കിയുള്ള ഇന്ത്യ-യുഎഇ ശാശ്വത പങ്കാളിത്തത്തെ ഓർമ്മിപ്പിച്ചുകൊണ്ട് ഓം ബിർല പ്രതിനിധിസംഘത്തെ സ്വാഗതം ചെയ്തു. ‘പരസ്പര വിശ്വാസം, പൊതുതാൽപര്യങ്ങൾ, അടുത്ത സഹകരണം എന്നിവയിൽ അധിഷ്ഠിതമായ ഇന്ത്യയും യുഎഇയും തമ്മിലുള്ള ശക്തവും ദൃഢവുമായ പങ്കാളിത്തമാണ് ഈ കൂടിക്കാഴ്ച പ്രതിഫലിപ്പിച്ചത്. ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ജനങ്ങൾ തമ്മിലുള്ള ബന്ധം…

Read More

ഉസ്ബസ്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയ ക്രൂര പീഡനങ്ങൾക്ക് ഇരയായി

ഹരിപ്പാട് ∙ ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർഥിനി സാവരിയ ബസന്ത് (21) 24 മണിക്കൂർ നീണ്ട ക്രൂരമായ അതിക്രമങ്ങൾ നേരിട്ടതായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് നിഗമനം. മൂർച്ചയില്ലാത്ത ഉപകരണം കൊണ്ടു തലയ്ക്കേറ്റ മാരകമായ ക്ഷതമാണു മരണത്തിനിടയാക്കിയതെന്നും പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചു. മർദനവും ചവിട്ടുമേറ്റതിനെത്തുടർന്നുള്ള ചതവുകളും പാടുകളും സാവരിയയുടെ ദേഹമാസകലം ഉണ്ടായിരുന്നു. മാരകമായി ഉപദ്രവിച്ചതു മൂലമുള്ള പരുക്കുകളാണ് ഇവ. ഇതെല്ലാം കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ്. അതേസമയം, മൂർച്ചയുള്ള ആയുധങ്ങളൊന്നും പ്രയോഗിച്ചിട്ടില്ല. സാവരിയയെ മുറിയിൽ…

Read More

ജന്തർ മന്ദറിൽ സമരവേദിയായി മാറി സിജെപി,​ ഒഴിപ്പിച്ച സമരവേദിയിൽ തിരികെയെത്തി പ്രവർത്തകർ

ന്യൂഡൽഹി: ദൽഹി വീണ്ടും പുകയുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട ഡൽഹി ജന്തർ മന്ദരിൽ വീണ്ടും സി.ജെ.പി പ്രവർത്തകർ സമരം തുടങ്ങി. പൊലീസ് ഒഴിപ്പിച്ച സമരവേദി കൈയേറിയാണ് പ്രവർത്തകർ വീണ്ടും സമരം തുടങ്ങിയത്. മാർച്ചായി കവാടത്തിലേക്ക് എത്തി ബാരിക്കേഡ് മറിച്ചിട്ടാണ് വീണ്ടും സ്റ്റേജിൽ കയറിയത്. പ​തി​നാ​യി​ര​ക്ക​ണ​ക്കി​നു​ ​വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് ​ഞാ​യ​റാ​ഴ്ച​ ​രാ​ത്രി​മു​ത​ൽ​ ​ ഡൽഹിയിലേക്ക് എ​ത്തി​ക്കൊ​ണ്ടി​രു​ന്ന​ത്.​ ​ഇ​പ്പോ​ഴും​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​വ​ന്നു​ കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.​ ​ സോ​നം​ ​വാ​ങ്‌​ചു​കി​ന്റെ​ ​അ​ഭ്യ​ർ​ത്ഥ​ന​യെ​ ​ തു​ട​ർ​ന്ന് ​ഇ​ന്ന് രാവിലെ ​…

Read More

കിരീടവുമായി സ്പാനിഷ് പട മഡ്രിഡില്‍ കാലുകുത്തി

മഡ്രിഡ്: ലോകം ഉറ്റുനോക്കിയ  ഫിഫ ലോകകപ്പില്‍ അര്‍ജന്റീനയെ തകര്‍ത്ത് തങ്ങളുടെ രണ്ടാം ലോകകിരീടം സ്വന്തമാക്കിയ സ്പാനിഷ് ഫുട്‌ബോള്‍ സംഘത്തിന് ജന്മനാട്ടില്‍ വന്‍ വരവേല്‍പ്പ്. ന്യൂജേഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരാട്ടത്തിനു പിന്നാലെ വൈകാതെ തന്നെ അമേരിക്കയില്‍നിന്ന് വിമാനം കയറിയ ലൂയിസ് ഡി ലാ ഫ്യൂന്റെയും സംഘവും തിങ്കളാഴ്ച ഉച്ചയ്ക്ക് മഡ്രിഡിലെ ബരാജാസ് വിമാനത്താവളത്തിലിറങ്ങി. ലോകകപ്പ് ട്രോഫി ഉയര്‍ത്തിപ്പിടിച്ചാണ് നായകന്‍ റോഡ്രിയും സംഘവും വിമാനത്തിന്റെ പടവുകള്‍ ഇറങ്ങിയത്. മഡ്രിഡിലെ പ്രശസ്തമായ പ്ലാസ ഡി സിബെലെസില്‍ വന്‍ ജനസഞ്ചയത്തെ സാക്ഷിനിര്‍ത്തി…

Read More

വകുപ്പു വിഭജനം പൂർത്തിയായില്ല, മുഖ്യമന്ത്രി എൻ.രംഗസാമി ടിവികെയുടെ പിന്തുണ തേടിയേക്കും

ചെന്നൈ ∙ പുതുച്ചേരിയിൽ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തിട്ടും വകുപ്പു വിഭജനം പൂർത്തിയാകാത്തതിനാൽ ഭരണകക്ഷിയായ എൻആർ കോൺഗ്രസും ബിജെപിയും തമ്മിൽ ഭിന്നതയെന്നു സൂചന. തർക്കം പരിഹരിക്കപ്പെ‌ട്ടില്ലെങ്കിൽ മുഖ്യമന്ത്രി എൻ.രംഗസാമി ടിവികെയുടെ പിന്തുണ തേടിയേക്കും. സ്പീക്കർ, ഡപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ളവയിൽ ഇതുവരെ തീരുമാനമായിട്ടില്ല. ∙ മാറാത്ത മുഖ്യമന്ത്രി ഓൾ ഇന്ത്യ എൻആർ കോൺഗ്രസ് അധ്യക്ഷനായ എൻ.രംഗസാമി അഞ്ചാം തവണയാണ് പുതുച്ചേരിയുടെ മുഖ്യമന്ത്രിയായി അധികാരമേറ്റത്. തമിഴകത്തെ രാഷ്ട്രീയ മാറ്റത്തിന്റെ പശ്ചാത്തലത്തിൽ ചിന്നിച്ചിതറിയ നിലയിലാണ് പുതുച്ചേരിയിലെ പ്രതിപക്ഷ പാർട്ടികൾ. ഡിഎംകെ, കോൺഗ്രസ്, ടിവികെ, സ്വതന്ത്രർ…

Read More

രഥയാത്രയ്ക്കിടെ രഥം വൈദ്യുതക്കമ്പിയില്‍ തട്ടി: ഷോക്കേറ്റ് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു, അഞ്ച് പേര്‍ക്ക് പരിക്ക്

റാഞ്ചി: വിശ്വാസത്തിൻ്റെ ഭാഗമായി നടത്തിയ രഥയാത്രയ്ക്കിടെ രഥം വൈദ്യുതക്കമ്പിയില്‍ തട്ടി രണ്ട് വിദ്യാര്‍ഥികള്‍ ഷോക്കേറ്റ് മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ജാര്‍ഖണ്ഡിലെ ഖുന്തി ജില്ലയിലാണ് ദാരുണമായ അപകടം നടന്നത്. രഥയാത്രയ്ക്കിടെ 11,000 വോള്‍ട്ട് ലൈനിലുള്ള വൈദ്യുതക്കമ്പിയില്‍ രഥം തട്ടിയതിന് പിന്നാലെ ഷോക്കേറ്റ് വിദ്യാര്‍ഥികള്‍ തെറിച്ചു വീഴുകയായിരുന്നു. ഈ സമയം, പത്തോളം കുട്ടികള്‍ രഥത്തിനൊപ്പം കളിക്കുകയും ചിലര്‍ രഥത്തില്‍ കയറുകയും ചെയ്തിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ സദര്‍ ആശുപത്രിയിലേക്കാണ് മാറ്റിയത്. എന്നാല്‍ രണ്ടുപേര്‍ ആശുപത്രിയില്‍ എത്തിക്കുമ്പോഴേയ്ക്കും…

Read More

യുക്രെയിനില്‍ ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം, മലയാളിയടക്കം പത്ത് പേര്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: യുക്രെയിനില്‍ ചരക്ക് കപ്പലിന് നേരെ റഷ്യ നടത്തിയ ആക്രമണത്തില്‍ പത്ത്‌നാവികര്‍ കൊല്ലപ്പെട്ടു. കൊല്ലട്ടവരില്‍ ഒരാള്‍ മലയാളിയാണെന്നാണ് വിവരം. സര്‍കോട് വെള്ളരിക്കുണ്ട് എ.കെ.ജി നഗര്‍ സ്വദേശി അഖില്‍ ജോയന്‍ (2) ആണ് കൊല്ലപ്പെട്ടത്. യുക്രെയിനിലെ ഒഡേസ തീരത്ത് ഗോള്‍ഡന്‍ ലിയോ എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. ഇന്ത്യയിലും സിറിയയിലും നിന്നുള്ള ജീവനക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ഭക്ഷ്യധാന്യങ്ങളുമായി പോയ കപ്പലായിരുന്നു ആക്രമിക്കപ്പെട്ടത്. എട്ടുപേരെ രക്ഷപ്പെടുത്തിയതായി യുക്രെയിന്‍ നാവികസേന അറിയിച്ചു. ആകെ 18 പേര്‍ കപ്പലിലുണ്ടായിരുന്നു. ജൂലായ് 20ന് ശേഷം…

Read More

ബ്രിട്ടന്റെ 59-ാമത് പ്രധാനമന്ത്രിയായി ആൻഡി ബേണം

ലണ്ടൻ∙ ലേബർ പാർട്ടി നേതാവ് ആൻഡി ബേണം ബ്രിട്ടന്റെ 59-ാമത് പ്രധാനമന്ത്രിയായി ചുമതലയേറ്റു. ബക്കിങ്ങാം കൊട്ടാരത്തിൽ ചാൾസ് മൂന്നാമൻ രാജാവിനെ സന്ദർശിച്ച ആൻഡി ബേണം സർക്കാർ രൂപീകരിക്കാനുള്ള ഔദ്യോഗിക ക്ഷണം സ്വീകരിച്ചതോടെയാണ് അധികാരമേൽക്കൽ നടപടികൾ പൂർത്തിയായത്. നേരത്തെ പ്രധാനമന്ത്രി കിയ സ്റ്റാമർ രാജാവിന് രാജി സമർപ്പിച്ചതിന് പിന്നാലെയാണ് പുതിയ പ്രധാനമന്ത്രിയെ നിയമിച്ചത്. ഇനി നമ്പർ 10 ഡൗണിങ് സ്ട്രീറ്റിലെത്തുന്ന ബേണം പ്രധാനമന്ത്രി എന്ന നിലയിലെ ആദ്യ അഭിസംബോധന നടത്തും. തുടർന്ന് പുതിയ മന്ത്രിസഭയുടെ പ്രഖ്യാപനത്തിനും ഭരണത്തിന്റെ ആദ്യ തീരുമാനങ്ങൾക്കും തുടക്കമിടും….

Read More

ജിയോണ ജെയിംസിനെ മാറ്റില്ല

കെഎസ്യുവിന്റെ ആവശ്യം നിരസിച്ച് മുഖ്യമന്ത്രി; ഇനി ഏറ്റുമുട്ടല്‍ വേണ്ടെന്ന തീരുമാനത്തില്‍ കെഎസ്യു തിരുവനന്തപുരം: എസ്എഫ്‌ഐ പ്രവര്‍ത്തകയായിരുന്നയാളെ പ്ലീഡറാക്കിയതില്‍ പ്രതിഷേധിച്ച കെ എസ് യു പ്രസിഡന്റിനെ കണ്ടെങ്കിലും തീരുമാനം പിന്‍വലിക്കണമെന്ന ആവശ്യം തള്ളി മുഖ്യമന്ത്രി. ഇനി ഏറ്റുമുട്ടല്‍ വേണ്ടെന്ന തീരുമാനത്തിലാണ് കെ എസ് യുവും. ഇതിനിടെ പാര്‍ട്ടി തര്‍ക്കങ്ങളില്‍ കെസി വേണുഗോപാലിനെതിരായ ആസൂത്രിത സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഏതു ഉന്നതനായാലും പുറത്തു കൊണ്ടു വരണമെന്ന് പരസ്യ വിമര്‍ശന വിലക്ക് വകവെക്കാതെ കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍ തുറന്നടിച്ചു….

Read More