ജനനി അവാർഡ് 2026′ മാതാ അമൃതാനന്ദമയി ദേവിക്ക് സമ്മാനിച്ചു
അമൃതപുരി (കൊല്ലം): മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്റെ പതിനൊന്നാം ചരമവാർഷികാചരണത്തിന്റെ ഭാഗമായി ഡോ. എ.പി.ജെ. അബ്ദുൽ കലാം ഇന്റർനാഷണൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ‘ജനനി അവാർഡ് 2026’ മാതാ അമൃതാനന്ദമയി ദേവിക്ക് സമ്മാനിച്ചു. അമൃതപുരി ആശ്രമത്തിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പുരസ്കാരം സമർപ്പിച്ചു. മാനവിക-സാമൂഹിക സേവനങ്ങൾ, സമൂഹപരിവർത്തനം, സ്ത്രീശാക്തീകരണം എന്നീ മേഖലകളിൽ മാതാ അമൃതാനന്ദമയി ദേവി നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. “മറ്റുള്ളവർക്കായി സേവനം ചെയ്യുമ്പോഴാണ് മനുഷ്യജന്മം പൂർണമാകുന്നത്” എന്ന…