വാങ്ചുക് സഫ്ദർജങ് ആശുപത്രിയിൽ തന്നെ തുടരും; കേന്ദ്രത്തിന് നോട്ടീസ് അയച്ച് കോടതി, ഇടക്കാല ഉത്തരവില്ല
ന്യൂഡൽഹി: നിരാഹാരമനുഷ്ഠിക്കുന്ന പരിസ്ഥിതിപ്രവർത്തകൻ സോനം വാങ്ചുകിനെ ആശുപത്രിയിലേക്ക് മാറ്റിയതുമായി ബന്ധപ്പെട്ട ഹർജിയിൽ ഡൽഹി ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചില്ല. വാങ്ചുകിനെ ആശുപത്രിയിലേക്ക് മാറ്റിയതിനെതിരേ ഭാര്യ ഗീതാഞ്ജലി ആങ്മോ നൽകിയ ഹർജിയിൽ കേന്ദ്രസർക്കാരിനും ഡൽഹി പൊലീസിനും കോടതി നോട്ടീസയച്ചു. വിഷയത്തിൽ മൂന്നുദിവസത്തിനകം മറുപടിനൽകണമെന്നാണ് കോടതി നിർദേശം. വാങ്ചുകിന്റെ ചികിത്സ നിലവിൽ സഫ്ദർജങ് ആശുപത്രിയിൽതന്നെ തുടരുമെന്നും കോടതി അറിയിച്ചു. ഈമാസം 24-ന് കേസ് വീണ്ടും പരിഗണിക്കും. ഹർജിക്കാരിക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് കോടതിയിൽ ഹാജരായത്. സോനം ലഡാക്കിൽ 35 ദിവസത്തോളം സമരം…