ഔദ്യോഗിക യാത്രാ വിവരങ്ങൾ മറച്ചുവെച്ച് പിഎസ്‌സി ചെയർമാൻ; ലോഗ് ബുക്ക് സൂക്ഷിച്ചില്ലെന്ന് ആക്ഷേപം
തിരുവനന്തപുരം: ചട്ടം ലംഘിച്ച് ഔദ്യോഗിക യാത്രാ വിവരങ്ങൾ മറച്ചുവെച്ച് പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജു. ഔദ്യോഗിക വാഹനത്തിന് ലോഗ് ബുക്ക് സൂക്ഷിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. സർക്കാർ വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ കൃത്യമായ ലോഗ്ബുക്ക് സൂക്ഷിക്കണമെന്നാണ് നിലവിലുള്ള ചട്ടം. എന്നാൽ എന്തുകൊണ്ടാണ് ലോഗ് ബുക്ക് സൂക്ഷിക്കാത്തത് എന്നതുസംബന്ധിച്ച് ചെയർമാൻ ഇതുവരെ ഔദ്യോഗികമായി കാരണം വ്യക്തമാക്കിയിട്ടില്ല. മുൻ ചെയർമാൻ എം.കെ. സക്കീറും യാത്രാ വിവരങ്ങൾ മറച്ചുവെച്ചതായി വിവരങ്ങളുണ്ട്. കഴിഞ്ഞ ഒൻപത് വർഷമായി പിഎസ്‌സി ചെയർമാൻ ഉപയോഗിക്കുന്ന ഔദ്യോഗിക വാഹനത്തിന് ലോഗ് ബുക്ക്…