അർജുന് വേണ്ടി ക്രൗഡ് ഫണ്ടിംഗ്; സഹോദരൻ അജയ് ആയങ്കിയും അറസ്റ്റിൽ
കോഴിക്കോട്: ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയുടെ സഹോദരൻ അജയ് ആയങ്കിയും (24) അറസ്റ്റിൽ. സോഷ്യൽ മീഡിയ വഴി അർജുന്റെ അക്കൗണ്ടിലേക്ക് ക്രൗഡ് ഫണ്ടിംഗ് നടത്തിയതിനാണ് അജയിയെ പൊലീസ് അറസ്റ്റ് ചെയ്തത്. അർജുന് വേണ്ടി നടത്തിയ ക്രൗഡ് ഫണ്ടിംഗിനായി സോഷ്യൽ മീഡിയയിൽ ക്യുആർ കോഡ് തയ്യാറാക്കി നൽകിയത് അജയ് ആണെന്നാണ് വിവരം. ഞായറാഴ്ച പുലർച്ചെ 12.30ന് ഈസ്റ്റ് നടക്കാവിലെ ഒരു ഓൺലൈൻ ഡെലിവറി സ്ഥാപനത്തിന് മുന്നിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അതേസമയം, കണ്ണൂരിലെ അപ്പാർട്ട്മെന്റിൽ നിന്ന് ഇന്ന്…