രോഗികളെ പരിശോധിക്കാൻ ഡോക്ടറില്ലാത്തത് ചോദ്യംചെയ്തു: നാട്ടുകാർക്കെതിരെ കേസെടുത്ത് പൊലീസ്

കാസർകോട്: ആശുപത്രിയിൽ ഡോക്ടർ ഇല്ലാത്തത് ചോദ്യംചെയ്ത നാട്ടുകാർക്കെതിരെ കേസെടുത്ത് പൊലീസ്. കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രത്തിലുണ്ടായ സംഭവത്തിലാണ് പൊലീസിന്റെ അസ്വാഭാവിക നടപടി. ആശുപത്രിയിൽ രോഗികളെ പരിശോധിക്കാന ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാതിരുന്നതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. രോഗികൾ പുറത്തുള്ളപ്പോൾ ഒപി രജിസ്ട്രേഷൻ നിർത്തിവച്ചത് നാട്ടുകാർ ചോദ്യംചെയ്യുകയായിരുന്നു. തുടർന്ന് ആശുപത്രി ജീവനക്കാരുടെ ജോലി തടസപ്പെടുത്തിയെന്ന് ആരോപിച്ച് പൊലീസ് കേസെടുക്കുകയായിരുന്നു. മൂന്നുപേർക്കെതിരെയാണ് കുമ്പള പൊലീസ് കേസെടുത്തത്. ഓഗസ്റ്റ് രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉച്ചയ്ക്ക് മൂന്നുപേ‌ർ ആശുപത്രിയിൽ എത്തി ജീവനക്കാരുടെ ഔദ്യോഗിക…

Read More

പെയ്തൊഴിയുന്നില്ല, അതിതീവ്ര മഴയ്ക്ക് സാദ്ധ്യത;​ നാല് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്,​ നാളെ 10 ജില്ലകളിൽ മഞ്ഞ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ നാല് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് നൽകിയിരിക്കുന്നത്. റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുള്ള ജില്ലകളിൽ കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകാനുള്ള പ്രവണതയുള്ളതിനാൽ പ്രദേശവാസികൾ ജാഗ്രത പുലർത്തണമെന്നാണ് നിർദേശം. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും നൽകിയിട്ടുണ്ട്. ഈ ജില്ലകളിൽ…

Read More

കാലാവസ്ഥ ഇനിയും മാറും; പശ്ചിമ ബംഗാളിനും ബംഗാൾ ഉൾക്കടലിനും മുകളിലായി ചക്രവാതച്ചുഴി, ഒപ്പം കള്ളക്കടൽ പ്രതിഭാസം

തിരുവനന്തപുരം: ഗംഗാതീര പശ്ചിമ ബംഗാളിനും ബംഗ്ലാദേശിനും മുകളിൽ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ ചക്രവാതച്ചുഴി ഗംഗംഗാതീര പശ്ചിമ ബംഗാളിനും വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിൽ ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നു. ഇക്കാരണങ്ങളാൽ കേരളത്തിൽ ഓഗസ്റ്റ് ഏഴുമുതൽ 11 വരെയുള്ള ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ആഗസ്റ്റ് ഏഴ്, എട്ട്…

Read More

‘തുടക്കം സിനിമയിൽ സുചിത്രയും അഭിനയിക്കാൻ പദ്ധതിയിട്ടിരുന്നു,​ അവസാന നിമിഷം നടന്നില്ല’; കാരണം തുറന്നുപറഞ്ഞ് ജൂഡ് ആന്റണി

കൊച്ചി: വിസ്മയ മോഹൻലാൽ നായികയായി അരങ്ങേറ്റം കുറിച്ച ‘തുടക്കം’ സിനിമ ഇന്നാണ് തിയേറ്ററുകളിലെത്തിയത്. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാലും പ്രത്യേക വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ നിർമാതാവായ ആന്റണി പെരുമ്പാവൂരും മകൻ ആഷിഷ് ജോ ആന്റണിയും ചിത്രത്തിൽ അഭനിയിക്കുന്നുണ്ട്. അതിനിടെ ചിത്രത്തിന്റെ കാസ്റ്റിംഗുമായി ബന്ധപ്പെട്ട രസകരമായൊരു വിവരമാണ് പുറത്തുവന്നിരിക്കുന്നത്. മോഹൻലാലിന്റെ ഭാര്യ സുചിത്രയെയും ചിത്രത്തിന്റെ ഭാഗമാക്കാൻ താൻ ആഗ്രഹിച്ചിരുന്നുവെന്നാണ് സംവിധായകൻ ജൂഡ് ആന്റണി വെളിപ്പെടുത്തിയിരിക്കുന്നത്. സുചിത്രയോട് ചിത്രത്തിൽ അഭിനിയിക്കണമെന്ന ആഗ്രഹം താൻ പലതവണ പങ്കുവച്ചിരുന്നതായാണ്…

Read More

പ്രതിഷേധം കടുപ്പിച്ച് മുതലപ്പൊഴിയിൽ കാണാതായ ഷിജിന്റെ കുടുംബം, കോസ്റ്റൽ പൊലീസ് സ്റ്റേഷനുമുന്നിൽ കുത്തിയിരിക്കുന്നു

തിരുവന്തപുരം: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ ഷിജിനെ കണ്ടെത്താനുള്ള നടപടികൾ കാര്യക്ഷമമല്ലെന്ന് ആരോപിച്ച് കുടുംബം അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ നടുറോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. ഷിജിന്റെ ഭാര്യ സിജിയും രണ്ടുകുട്ടികളുമുൾപ്പെടെയുള്ള ബന്ധുക്കളാണ് കനത്ത മഴയെപ്പോലും അവഗണിച്ച് പ്രതിഷേധിക്കുന്നത്. ഭർത്താവിനെ കണ്ടെത്തിത്തരണമെന്നും ഭർത്താവിനെക്കുറിച്ചുള്ള വ്യക്തമായ വിവരം ലഭിക്കാതെ പൊലീസ് സ്റ്റേഷനുമുന്നിൽ നിന്ന് മാറില്ലെന്നുമാണ് സിജി പറയുന്നത്. കാണാതായ അന്നുമുതൽ ഷിജിനെ കണ്ടെത്താൻ നടത്തിയ ശ്രമങ്ങൾ ഒന്നും കാര്യക്ഷമമായിരുന്നില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഇന്ന് ഷിജിന്റെ കുടുംബത്തെ…

Read More

പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിനെത്തിയ വാഹനത്തിന് പിഴ; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

പത്തനംതിട്ട: പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിനെത്തിയ വാഹനത്തിന് പിഴചുമത്തിയ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. അടൂർ എം വി ഡി സ്ക്വാഡിലെ ലൈജുവിനെതിരെയാണ് നടപടി. പിഴ ചുമത്തിയതിനെതിരെ ആറന്മുള എംഎൽഎ അബിൻ വർക്കി ഗതാഗതമന്ത്രിയോട് പരാതിപ്പെട്ടിരുന്നു. ഇതിനെത്തുടർന്നാണ് നടപടി ഉണ്ടായത്. ജീപ്പിനുമുന്നിലെ ആഡംബര ലൈറ്റുകൾക്ക് 5200 രൂപയാണ് പിഴ ചുമത്തിയത്. എംഎൽഎയുടെ നിർദ്ദേശപ്രകാരം യൂത്ത് കോൺഗ്രസ് ഈ തുക അടയ്ക്കുകയും ചെയ്തിരുന്നു. മെഴുവേലി സ്വദേശിയാണ് വാഹന ഉടമ. പ്രളയബാധിതരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാണ് ഈ ഓഫ് റോഡ് വാഹനം…

Read More

വെള്ളക്കെട്ടിൽ നമ്പർ പ്ലേറ്റ് നഷ്‌ടമായാൽ എന്ത് ചെയ്യും? നിയമം തെറ്റിച്ചാൽ പിഴ വീഴാം

കോട്ടയം: വെള്ളക്കെട്ടിൽ നമ്പർ പ്ലേറ്റ് നഷ്‌ടമായാൽ ഉടമകൾ പുറത്തുനിന്ന് നമ്പർ പ്ലേറ്റുകൾ വാങ്ങി സ്വയം പിടിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് മുന്നറിയിപ്പ്. പത്തക്ക യൂണീക്ക് ഐഡിയും ഹോളോഗ്രാമും അടങ്ങിയ ഹൈ സെക്യൂരിറ്റി രജിസ്‌ട്രേഷൻ പ്ലേറ്റുകളാണ് വാഹനങ്ങളിൽ പിടിപ്പിക്കുന്നത്. ഷോറൂമിൽനിന്ന് പുറത്തിറക്കുന്ന വാഹനങ്ങളിൽ ഡീലർമാരാണ് നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ച് നൽകുന്നത്. ഈ നമ്പർ പ്ലേറ്റുകൾ നഷ്‌ടമായാൽ അതേ ഡീലർമാരിൽനിന്നുതന്നെ പുതിയ നമ്പർ പ്ലേറ്റ് വാങ്ങി ഘടിപ്പിക്കണമെന്നാണ് നിയമം. പ്രാദേശിക കടകളിൽ ഉൾപ്പെടെ നമ്പർ പ്ലേറ്റുകൾ ലഭ്യമാകുമെങ്കിലും അവയിൽ സുരക്ഷാ മാനദണ്ഡങ്ങൾ ഉണ്ടാകില്ല….

Read More

‘വീട്ടുപടിക്കലെ പെൻഷൻ വിതരണം നിർത്തലാക്കാനുള്ള നീക്കം പദ്ധതി അവസാനിപ്പിക്കാനുള്ള യുഡിഎഫ് അജണ്ടയുടെ ആദ്യപടി’

തിരുവനന്തപുരം: കിടപ്പു രോഗികൾക്കൊഴികെ സാമൂഹ്യ പെൻഷൻ വീട്ടിലെത്തിച്ച് നൽകുന്നത് നിറുത്തലാക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. രാജ്യത്തിന് മാതൃകയായ പെൻഷൻ പദ്ധതി വിതരണ സംവിധാനം അട്ടിമറിക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കത്തെ അംഗീകരിക്കാൻ കഴിയില്ലെന്നും സഹകരണ സംഘങ്ങൾ വഴിയുള്ള വീട്ടുപടിക്കലെ പെൻഷൻ വിതരണം നിർത്തലാക്കാനുള്ള ഈ നീക്കം പതിയെ പെൻഷൻ പദ്ധതി തന്നെ അവസാനിപ്പിക്കാനുള്ള യുഡിഎഫ് അജണ്ടയുടെ ആദ്യപടിയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം രാജ്യത്തിനു മാതൃകയായ കേരളത്തിലെ സാമൂഹ്യക്ഷേമ പെൻഷൻ വിതരണ…

Read More

ശബരിമല നെയ്യ് ക്രമക്കേടിൽ വിജിലൻസ് നടപടി: പി.എസ്. പ്രശാന്തും അജികുമാറും പ്രതികൾ

തിരുവനന്തപുരം: ശബരിമലയിൽ നെയ്യ് വിതരണം ചെയ്തതിലെ സാമ്പത്തിക തട്ടിപ്പിലും ക്രമക്കേടിലും കേസെടുത്ത വിജിലൻസ്, തിരുവിതാംകൂർ ദേവസ്വം മുൻ പ്രസിഡന്റ് പി.എസ് പ്രശാന്തിനെയും ബോർഡ് അംഗം സി.എൻ. അജികുമാറിനെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി. വിജിലൻസ് എസ്.പി സോജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. ശബരിമല നെയ്യ് ക്രമക്കേടിൽ കേസെടുത്ത് അന്വേഷണം നടത്താൻ ഹൈകോടതി നിർദേശിച്ചിരുന്നു. മിൽമക്ക് കരാർ ലഭിക്കുന്നതിന് പ്രശാന്തിന്റെ നേതൃത്വത്തിൽ വഴിവിട്ട ഇടപെടൽ നടത്തിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ. കഴിഞ്ഞവർഷം മകരവിളക്ക് കാലയളവിൽ പുറത്തുനിന്ന്…

Read More

ഹൈന്ദവ സമുദായ സൗഹൃദ വേദിയുടെ സംസ്ഥാന പ്രതിനിധി സമ്മേളനം ഗുരുവായൂരിൽ

ഗുരുവായൂർ : ഹൈന്ദവ സമുദായ സൗഹൃദ വേദിയുടെ സംസ്ഥാന പ്രതി നിധി സമ്മേളനം ആഗസ്റ്റ് 8ന് ഗുരുവായൂരിൽ നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഗുരുവായൂർ സെക്യുലർ ഹാളിൽ നടക്കുന്ന സമ്മേളനം കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. കേരളത്തിലെ 55 ഓളം ഒബിഎച്ച് സമുദായ സംഘടനകളുടെ പ്രതിനിധികൾ ആയി അറുനൂറോളം പേർ പങ്കെടുക്കും. കേരളത്തിലെ ഒബിഎച്ച് വിഭാഗങ്ങളുടെ സാമൂഹിക, വിദ്യാഭ്യാസ, സാംസ്കാരിക, തൊഴിൽ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് ഹൈന്ദവ സമുദായ സൗഹൃദ…

Read More