ആലപ്പുഴ എടത്വാ ജംഗ്ഷനിൽ വൻ തീപിടിത്തം; രണ്ട് കടകൾ പൂർണമായി കത്തിനശിച്ചു

കുട്ടനാട്: ആലപ്പുഴ എടത്വാ ജംഗ്ഷനിൽ വൻ തീപിടിത്തം. ചന്തയ്ക്ക് സമീപം മൂന്ന് കടകൾ കത്തിനശിച്ചു. സമീപത്തെ മറ്റ് കടകളിലേക്ക് തീ പടർന്നു. കരിക്കംക്കള്ളി പലചരക്കുകട, തട്ടുപുരയ്ക്കൽ എം വി സ്റ്റോഴ്സ്, മുടന്താഞ്ചലി ഗ്ലാസ് ഹൗസ് എന്നിവിടങ്ങളിലാണ് തീപിടിത്തമുണ്ടായത്. ഞായറാഴ്ച രാത്രി 8.45ഓടെയാണ് തീപിടിത്തമുണ്ടായത്.

പലചരക്കുകടയും എംവി സ്റ്റോഴ്സും പൂർണമായും കത്തിനശിച്ചു. ഗ്ലാസ് ഹൗസ് ഭാഗികമായി കത്തിനശിച്ചു. സമീപത്തെ ഇൻസ്‌റ്റെൽ ബ്യൂട്ടിപാർലറിലേക്കും അമല ഫ്രൂട്ട്സ് ആൻഡ് സ്റ്റോഴ്സിലേക്കും തീപടർന്നു. തകഴി, തിരുവല്ല, ചെങ്ങന്നൂർ, ഹരിപ്പാട് എന്നിവിടങ്ങളിൽ നിന്നായി അഞ്ച് അഗ്നിശമനസേന എത്തി മണിക്കൂറുകളോളം നടത്തിയ ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *