മഴക്കാലത്ത് മുഖ്യമന്ത്രിക്ക് എവിടെയും പോകാൻ പാടില്ലേ, പട്ടിണി കിടക്കണമെന്നാണോ; ന്യായീകരിച്ച് എംഎൽഎ
മലപ്പുറം: പ്രളയ ദുരിതത്തിൽ ജനം വലയുമ്പോൾ മുഖ്യമന്ത്രി വിരുന്നിൽ പങ്കെടുത്ത സംഭവത്തെ ന്യായീകരിച്ച് കെ.പി. നൗഷാദ് അലി എം.എൽ.എ. മഴക്കാലത്ത് മുഖ്യമന്ത്രിക്ക് എവിടെയും പോകാൻ പാടില്ലെന്നോ ഉച്ചഭക്ഷണം കഴിക്കാൻ പാടില്ലെന്നോ ഇല്ലല്ലോ എന്ന് എം.എൽ.എ പ്രതികരിച്ചു. അതിന്റെ ചിത്രങ്ങൾ ഈ രീതിയിൽ പ്രചരിപ്പിക്കേണ്ട കാര്യമില്ലെന്നും എം.എൽ.എ വ്യക്തമാക്കി. മുഖ്യമന്ത്രി പട്ടിണി കിടക്കണമെന്നാണോ ഉദ്ദേശിക്കുന്നത്. മുതിർന്ന സഹപ്രവർത്തകനായ സി. ഹരിദാസിനെ കാണാൻ എത്തിയതാണ്. അതിന്റെ ഭാഗമായി യൂത്ത് ലീഗിന്റെ സംസ്ഥാന ഭാരവാഹിയുടെ വീട്ടിൽ ഉച്ചഭക്ഷണം വച്ചു. ഭക്ഷണം കഴിക്കുന്നത്…