കോഴിക്കോട് പനി ബാധിച്ച് ആറു വയസ്സുകാരി മരിച്ചു

കോഴിക്കോട് ∙ പനി ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആറു വയസ്സുകാരി മരിച്ചു. നടുവണ്ണൂർ കാവുന്തറ പാലയാട്ട് ഷാജുവിന്റെയും റീനയുടെയും ഇളയ മകൾ ഇതൾ ആണ് മരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു മരണം. കഴിഞ്ഞ ശനിയാഴ്ചയാണ് കുട്ടിയെ പനി കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാവുന്തറ എഎൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്. പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും ഒരു പോലെ മികവു കാട്ടിയ ഇതളിന്റെ അപ്രതീക്ഷിത മരണം സഹപാഠികൾക്കും അധ്യാപകർക്കും ഉൾക്കൊളളാനായിട്ടില്ല….

Read More

സഹപാഠികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു: എം.ബി.ബി.എസ് വിദ്യാർഥി റിമാന്‍ഡിൽ

തിരുവനന്തപുരം: സഹപാഠികളായ വിദ്യാർഥിനികളുടെ ചിത്രം മോര്‍ഫ് ചെയ്ത് അശ്ലീല പരാമര്‍ശവുമായി സാമൂഹികമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത നാല് കേസുകളില്‍ എം.ബി.ബി.എസ് വിദ്യാർഥി റിമാൻഡിൽ. തിരുവനന്തപുരം മെഡിക്കൽ കോളജിലെ മൂന്നാംവർഷ വിദ്യാർഥിയായ വയനാട് കാക്കാവയല്‍ സ്വദേശി എബേല്‍ അഗസ്റ്റിനെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. സഹപാഠികളായ വിദ്യാർഥിനികൾ നൽകിയ പരാതികൾ വെവ്വേറെയായാണ് രജിസ്റ്റർ ചെയ്തത്. നാല് കേസുകളിലും അടുത്തമാസം ഏഴ് വരെയാണ് തിരുവനന്തപുരം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മിഥുന്‍ ഗോപി പ്രതിയെ റിമാൻഡ് ചെയ്തത്. പ്രതി അടുപ്പമുള്ളവരുടെ ചിത്രവും മോര്‍ഫ്…

Read More

പിരിച്ചുവിട്ട ജീവനക്കാർക്ക് 5 മാസത്തെ ശമ്പളം നൽകി കോറോ ഹെൽത്ത്; മറ്റു രേഖകളും നൽകും

കൊച്ചി: കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടലിന് പിന്നാലെ പിരിച്ചുവിട്ട ജീവനക്കാർക്ക് 5 മാസത്തെ ശമ്പളം നൽകി കോറോ ഹെൽത്ത് കമ്പനി. തിരുവനന്തപുരത്ത് നടത്തിയ ചർച്ചയുടെ ഭാഗമായാണ് പിരിച്ചുവിടൽ ആനുകൂല്യങ്ങൾ നൽകിയത്. മുമ്പ് 2 മാസത്തെ ശമ്പളം നൽകിയിരുന്നു. മന്ത്രി ബിന്ദു കൃഷ്ണ കമ്പനി അധികൃതരുമായി നടത്തിയ ചർച്ചയിൽ ശമ്പളം നൽകാൻ തീരുമാനമായിരുന്നു. പിരിച്ചുവിടപ്പെട്ട ജീവനക്കാർക്ക് അഞ്ച് മാസത്തെ ശമ്പളം കൊടുക്കുമെന്ന് മന്ത്രി അറിയിച്ചിരുന്നു. ആദ്യം കൊടുത്ത രണ്ട് മാസത്തെ ശമ്പളത്തിന് പുറമെയാണ് അഞ്ച് മാസത്തേത് കൂടി കൊടുത്തത്. മറ്റു…

Read More

16 ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് മാതാവ് കടന്നുകളഞ്ഞു

കോഴിക്കോട്: പെൺകുഞ്ഞിനെ മാതാവ് ഉപേക്ഷിച്ച് കടന്നുകളഞ്ഞതായി പരാതി. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവിച്ച 16 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെയാണ് മാതാവ് ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. വയനാട് സ്വദേശിനിയായ യുവതിയാണ് കുഞ്ഞിനെ അപരിചിതയായ മറ്റൊരു സ്ത്രീക്ക് കൈമാറിയശേഷം കടന്നുകളഞ്ഞത്. പെൺകുഞ്ഞുമായി ഈ സ്ത്രീ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. ഉടൻതന്നെ കുഞ്ഞിനെ വനിത പൊലീസിന്റെ സംരക്ഷണയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ആവശ്യമായ…

Read More

ചോദ്യപേപ്പർ ചോർച്ച; ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നത് ന്യായമായ ആവശ്യം: മന്ത്രി റോജി.എം.ജോൺ

തിരുവനന്തപുരം: ചോദ്യപേപ്പർ ചോർച്ച വിഷയം അതീവ ഗൗരവതരമെന്നും,രാജ്യത്തിന്റെ ചരിത്രത്തിൽ മുൻപെങ്ങും കേട്ടുകേട് ഇല്ലാത്ത സംഭവങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോൺ. നാഷണൽ ടെസ്റ്റിങ്ങ് ഏജൻസി രൂപീകൃതമായ ശേഷം എല്ലാ പരീക്ഷകളിലും ചോദ്യപേപ്പർ ചോർച്ച ആവർത്തിക്കപ്പെടുകയാണ്. വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്യുന്ന സാഹചര്യത്തിൽ പോലും കേന്ദ്ര സർക്കാർ നോക്കുകുത്തിയായി നിൽക്കുന്നു എന്നത് മാത്രമല്ല പിന്നിൽ പ്രവർത്തിക്കുന്ന ക്രിമിനൽ മാഫിയ സംഘത്തിന് ഒത്താശ ചെയ്ത് നൽകുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം…

Read More

പ്രിയദർശിനിയുടെ ‘യാത്ര’ ചിലർക്ക് രസിക്കുന്നില്ല; ട്രിപ്പ് മുടക്കാൻ ശ്രമം

തിരുവനന്തപുരം: പ്രിയദർശിനി സർവീസുകൾക്ക് നേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണങ്ങളും സർവീസ് തടസപ്പെടുത്താനുള്ള ശ്രമങ്ങളും നടക്കുന്ന സാഹചര്യത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു. ഇത്തരം സംഭവങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും അധികൃതർ വ്യക്തമാക്കി. ഈ മാസം 23ന് കൊട്ടാരക്കര ഡിപ്പോയിലെ ജീവനക്കാർക്ക് നേരെ അസഭ്യം പറയുകയും കൈയേറ്റ ശ്രമം ഉണ്ടാകുകയും ചെയ്തിരുന്നു. വൈക്കത്ത് ചെമ്പ് അങ്ങാടിയിലാണ് കെഎസ്ആർടിസി ബസ് തടഞ്ഞത്. പ്രതികൾ കെഎസ്ആർടിസി ബസിന്റെ വലതുവശത്തെ ഗ്ലാസ് തകർക്കുകയും ചെയ്തു….

Read More

‘പാർട്ടിയെ പുതുക്കിപ്പണിയും,​ ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തും, കേരളത്തിൽ അതിവേഗം മുന്നേറ്റം ശക്തിപ്പെടുത്തും’

തിരുവനന്തപുരം: കേന്ദ്ര കമ്മിറ്റി അവലോകന റിപ്പോർട്ട് സംസ്ഥാനം അംഗീകരിച്ചതായും പാർട്ടിയെ പുതുക്കി പണിയുകയാണ് ലക്ഷ്യമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ നടത്തും. പാർട്ടിയെ ഉടനീളം ശക്തിപ്പെടുത്താനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിപുലീകൃത സംസ്ഥാന സമിതി സെപ്തംബർ 13 മുതൽ 15 വരെ കോഴിക്കോട് നടത്താൻ തീരുമാനിച്ചതായി എം വി ഗോവിന്ദൻ അറിയിച്ചു. ‘പാർട്ടി ഇടപെടൽ ശക്തിപ്പെടുത്താനും വിപുലീകരിക്കുന്നതിനും ശ്രമിക്കും. ഊർജസ്വലമായി പാർട്ടിയെ മുന്നോട്ടേക്ക് നയിക്കുന്നതിനായി പുതുക്കിപ്പണിയുന്ന…

Read More

മെഡിക്കൽ കോളേജ് മോർഫിംഗ് കേസ്; പ്രതി ഏബൽ അഗസ്റ്റിനെ റിമാൻഡ് ചെയ്തു

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ സഹപാഠികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ പ്രതി ഏബൽ അഗസ്റ്റിൻ റിമാൻഡിൽ. ഓഗസ്റ്റ് ഏഴ് വരെയാണ് ഏബലിനെ റിമാൻഡ് ചെയ്‌തിരിക്കുന്നത്. പ്രതി സമർപ്പിച്ച ജാമ്യാപേക്ഷ കോടതി പിന്നീട് പരിഗണിക്കും. ഇത് രണ്ടാം തവണയാണ് ഏബലിനെ കോടതിയിൽ ഹാജരാക്കുന്നത്. ആദ്യ ഘട്ടത്തിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയെങ്കിലും ജാമ്യം ലഭിച്ചിരുന്നു. എന്നാൽ തുടർന്ന് കൂടുതൽ വിദ്യാർത്ഥികൾ പരാതിയുമായി രംഗത്തെത്തുകയും പ്രതിഷേധങ്ങൾ ഉയരുകയും ചെയ്‌ത‌തോടെയാണ് കൂടുതൽ കേസുകൾ…

Read More

പ്രിയദർശിനിയിൽ കയറുന്ന പുരുഷൻ സ്ത്രീയാകും; പോക്കറ്റ് നിറയ്ക്കാൻ ജീവനക്കാരുടെ ‘തന്ത്രം’, കയ്യോടെ പൊക്കി

കൊച്ചി: സംസ്ഥാനത്ത് സർവീസ് നടത്തുന്ന പ്രിയദർശിനി ബസുകളിൽ വനിതാ യാത്രക്കാർക്ക് നൽകിവരുന്ന സീറോ ടിക്കറ്റ് പുരുഷ യാത്രക്കാർക്ക് നൽകി പണം തട്ടുന്നതായി പരാതി. സീറോ ടിക്കറ്റ് നൽകി പുരുഷന്മാരിൽ നിന്ന് ഈടാക്കുന്ന തുക ജീവനക്കാർ പോക്കറ്റിലാക്കുകയാണെന്നാണ് പരാതിയിൽ പറയുന്നത്. ഇതോടെ സംഭവത്തിൽ കെഎസ്ആർടിസി അന്വേഷണം ആരംഭിച്ചു. നിലവിൽ കെഎസ്ആർടിസി ബസുകളിൽ പുരുഷ യാത്രക്കാർക്ക് ‘മെയിൽ’ എന്നും വനിതാ യാത്രക്കാർക്ക് ‘ഫീമെയിൽ’ എന്നും ടിക്കറ്റിൽ രേഖപ്പെടുത്തും. സീറോ വാല്യൂ ടിക്കറ്റിലും ഇത് രേഖപ്പെടുത്തുന്നുണ്ട്. പ്രിയദർശിനി ബസുകളിൽ യാത്ര സ്ത്രീകളുടെ…

Read More

പ്രിയദർശിനിക്ക് പിന്നാലെ ‘പിങ്ക് ബസ്’; വനിതകൾക്കായി പ്രത്യേക സർവീസുമായി കെഎസ്ആർടിസി

തിരുവനന്തപുരം : സംസ്ഥാനത്തെ വനിതകളുടെ യാത്രാ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ വിഭാവനം ചെയ്ത ‘പിങ്ക് ബസ് സര്‍വീസിന് തലസ്ഥാന നഗരിയില്‍ തുടക്കമായി .രാത്രികാലങ്ങളില്‍ സ്ത്രീകള്‍ക്ക് ഭയരഹിതമായും സുരക്ഷിതമായും യാത്ര ചെയ്യുന്നതിനായി ആവിഷ്‌കരിച്ച ഈ പദ്ധതി, ഗതാഗത മേഖലയില്‍ പുതിയൊരു വിപ്ലവത്തിനാണ് തുടക്കമിടുന്നത്. പ്രിയദര്‍ശിനി പദ്ധതിയുടെ വന്‍ വിജയത്തിന് പിന്നാലെയാണ് സ്ത്രീകള്‍ക്കായി മാത്രമുള്ള പിങ്ക് ബസ് നിരത്തിലിറങ്ങുന്നത് സര്‍വീസുകളുടെ കൃത്യത ഉറപ്പാക്കുന്നതിനും വരുമാനം വര്‍ധിപ്പിക്കുന്നതിനും ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യം ഒരുക്കാനും ഭാവിയില്‍ ഇലക്ട്രിക് ബസുകള്‍ പിങ്ക് ബസായി…

Read More