കൊച്ചിയിൽ വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു

കൊച്ചി: എറണാകുളം എടവനക്കാട് പാമ്പുകടിയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. എടവനക്കാട് അണിയൽ മാർക്കറ്റിന് സമീപം വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം സ്വദേശിനി ബിന്ദു (50) ആണ് മരണപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ഭർത്താവ് സജീവൻ ജോലി ആവശ്യങ്ങൾക്കായി പുറത്തുപോയതിനെ തുടർന്ന് ബിന്ദു രാത്രി ഉറങ്ങാനായി സമീപത്തെ അയൽവീട്ടിലേക്ക് മാറിയിരുന്നു. ഇവിടെ വെച്ച് വീടിന് പുറത്തിറങ്ങിയ സമയത്താണ് ബിന്ദുവിന് പാമ്പ് കടിയേറ്റതെന്നാണ് വിവരം. കാലിൽ കഠിനമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബിന്ദു അയൽക്കാരോട് തനിക്കെന്തോ കടിയേറ്റതായി അറിയിക്കുകയായിരുന്നു. ഉടൻ തന്നെ ഇവരെ…

Read More

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി, ശ്രീറാം വെങ്കിട്ടരാമനെ കൃഷി വകുപ്പില്‍ നിന്നും മാറ്റി; മൂന്നു ജില്ലകളില്‍ പുതിയ കലക്ടര്‍മാര്‍

തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍. ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി. വനംവകുപ്പ് ജോയിന്റ് സെക്രട്ടറിയായിട്ടാണ് മാറ്റി നിയമിച്ചത്. അര്‍ജുന്‍ പാണ്ഡ്യനാണ് പുതിയ കാര്‍ഷിക ഡയറക്ടര്‍. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ എംഡി സ്ഥാനത്ത് നിന്നും ഡോ. രേണു രാജിനെയും മാറ്റി. മൂന്ന് ജില്ലാ കലക്ടര്‍മാര്‍ക്കും മാറ്റമുണ്ട്. വ്യവസായ വകുപ്പ് ഡയറക്ടറായി സ്‌നേഹില്‍കുമാറിനെ നിയമിച്ചു. കെഎസ്‌ഐഡിസി എംഡിയുടെ അധിക ചുമതലയും നല്‍കിയിട്ടുണ്ട്. സംസ്ഥാന ലോട്ടറി ഡയറക്ടറായി കെ ഇമ്പശേഖറിനെ നിയമിച്ചു. അരുണ്‍…

Read More

എംഡിഎംഎയുമായി കാസർകോട് യുവതിയും യുവാവും അറസ്റ്റിൽ

കാസർകോട്: വിദ്യാനഗറിൽ ഒരു ഗ്രാം എംഡിഎംഎയും ലഹരി ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങളുമായി രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് ഫൈസൽ (34), തസ്ലീം ഫർസാന (24) എന്നിവരാണ് പിടിയിലായത്. വിദ്യാനഗർ പൊലീസ് നടത്തിയ പതിവ് വാഹന പരിശോധനയ്ക്കിടയിലാണ് സംഭവം. എൻ.എച്ച് 66-ൽ ചെർക്കള നിർമ്മാണത്തിലിരിക്കുന്ന ഫ്ലൈഓവറിന് സമീപം സബ് ഇൻസ്പെക്ടർ വിജയൻ മേലത്തും സംഘവും പരിശോധന നടത്തുന്നതിനിടെയാണ് വാഹനം ശ്രദ്ധയിൽപ്പെട്ടത്. കാസർകോട് ഭാഗത്തുനിന്ന് ചട്ടഞ്ചാലിലേക്ക് പോവുകയായിരുന്ന കാർ പൊലീസിനെ കണ്ടതോടെ വെട്ടിച്ചു കടന്നു കളയാൻ ശ്രമിച്ചു. തുടർന്ന് വാഹനം…

Read More

കൊല്ലത്ത് പ്രിയദർശിനി ബസിലെ വനിതാ കണ്ടക്ടർക്ക് നേരെ ലൈംഗികാതിക്രമം ; തമിഴ്നാട് സ്വദേശി പിടിയിൽ

കൊല്ലം: കെഎസ്ആർടിസി പ്രിയദർശിനി ബസിലെ വനിതാ കണ്ടക്ടർക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ തമിഴ്നാട് സ്വദേശി പൊലീസ് പിടിയിൽ. തമിഴ്നാട്കുളച്ചൽ സ്വദേശി സെൽഡൺ പനീർസെൽവം ആണ് പിടിയിലായത്. കൊല്ലം–കുളത്തൂപ്പുഴ റൂട്ടിലോടുന്ന പ്രിയദർശിനി ബസിലായിരുന്നു അതിക്രമം. റെയിൽവേ സ്റ്റഷന്‍ പരിസരത്തുനിന്ന് ബസിൽ കയറിയ സെൽഡൺ ബസ് ചിന്നക്കട ഭാഗത്ത് എത്തിയപ്പോഴാണ് കണ്ടക്ടറോട് അപമര്യാദയായി പെരുമാറിയത്. ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തു. ഇതോടെ യാത്രക്കാർ കൺട്രോൾ റൂമിൽ വിളിച്ച് വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസുകാരോടും ഡെൽസൺ മോശമായ് പെരുമാറി. അവരെ ആക്രമിക്കാൻ…

Read More

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി: അനുകുമാരി ജിഎസ്‌ടി സ്‌പെഷ്യൽ കമ്മീഷണറാകും, അഞ്ജു കെ എസ് തിരുവനന്തപുരം ജില്ലാ കളക്‌ടർ

തിരുവനന്തപുരം: മൂന്ന് ജില്ലകളിലെ കളക്‌ടർമാരടക്കം 36 ഐഎഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം. ചില ഉദ്യോഗസ്ഥർക്ക് അധികചുമതലയും നൽകിയിട്ടുണ്ട്. തിരുവനന്തപുരം, വയനാട്. കാസർകോട് ജില്ലകളിലെ കളക്‌ടർമാരെ മാറ്റി. സുപ്രധാന വകുപ്പുകളിൽ ഡയറക്‌ടർമാർ, മിഷൻ തലവന്മാർ, പൊതുമേഖലാ സ്ഥാപനത്തിലെ എംഡിമാർ എന്നിവരടക്കമുള്ളവർക്കാണ് മാറ്റം. ഇതോടൊപ്പം അടുത്ത മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലത്തെ ഏകോപനം ശക്തമാക്കാൻ ശബരിമല എഡിഎം തസ്‌തിക ഐഎഎസ് കേഡറിലേക്ക് ഉയർത്തി എക്‌സ് കേഡർ തസ്‌തികയും സൃഷ്‌ടിച്ച് പൊതുഭരണവകുപ്പ് ഉത്തരവായി. തിരുവനന്തപുരത്ത് കളക്‌ടറായി അഞ്ജു കെ എസിനെ നിയമിച്ച് ഉത്തരവായി. സംസ്ഥാന ഭാഗ്യക്കുറി…

Read More

വന്ദേമാതരം ആലപിച്ചതിനെച്ചൊല്ലി തർക്കം; പാലക്കാട് നഗരസഭയിൽ യുഡിഎഫ് – ബിജെപി കൗൺസിലർമാർ ഏറ്റുമുട്ടി

പാലക്കാട്: വന്ദേമാതരം ആലപിക്കുന്നതിനെച്ചൊല്ലി പാലക്കാട് നഗരസഭയിൽ ബിജെപി – യുഡിഎഫ് കൗൺസിലർമാർ തമ്മിൽ തർക്കം. കൗൺസിൽ യോഗത്തിന് മുമ്പ് റെക്കോർഡ് ചെയ്‌ത വന്ദേമാതരം പൂർണമായി സ്‌പീക്കറിലൂടെ കേൾപ്പിച്ചു. ഈ സമയം കോൺഗ്രസ് കൗൺസിലർമാർ കൗൺസിൽ ഹാളിൽ നിന്ന് പുറത്തിറങ്ങി. ശേഷം വന്ദേമാതരം ആലപിച്ചതിൽ പ്രത്യേക പ്രമേയം അവതരിപ്പിക്കാൻ കോൺഗ്രസ് കൗൺസിലർമാർ ആവശ്യപ്പെട്ടു. എന്നാൽ, നഗരസഭ ചെയർമാൻ പി സ്‌മിതേഷ് അതിന് അനുവദിച്ചില്ല. തുടർന്നാണ് ബഹളം തുടങ്ങിയത്. യുഡിഎഫ് കൗൺസിലർമാർക്കൊപ്പം സിപിഎം കൗൺസിലർമാരും നടുത്തളത്തിലിറങ്ങി ബഹളം വച്ചു. പ്രതിഷേധം…

Read More

‘എസ്എഫ്‌ഐ പ്രവര്‍ത്തകരെ സർക്കാര്‍ വേട്ടയാടുന്നു, കെഎസ്‌യു നിലവാരത്തിലേക്ക് കേരളാ പോലീസ് മാറി’: പി എസ് സഞ്ജീവ്

കണ്ണൂർ: എസ്എഫ്‌ഐ പ്രവര്‍ത്തകരെ സര്‍ക്കാര്‍ വേട്ടയാടുകയാണെന്ന് ആരോപിച്ച് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. സതീശന്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ എസ്എഫ്‌ഐ വേട്ടയാണ് നടക്കുന്നതെന്ന് പ്രതികരിച്ചാണ് സഞ്ജീവ് രംഗത്ത് വന്നത്. വിദ്യാര്‍ത്ഥി സമരത്തിനെതിരെ എസ്‌ഐടി രൂപീകരിക്കുക എന്നത് ചരിത്രത്തില്‍ ആദ്യമാണെന്നും സഞ്ജീവ് അഭിപ്രായപ്പെട്ടു. എസ്എഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയെ അറസ്റ്റ് ചെയ്തത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പ്രതികരിച്ചത്. സമരം ചെയ്യാന്‍ പാടില്ലെന്ന ഫാസിസ്റ്റ് നയം രൂപീകരിക്കപ്പെടുന്നു. കാരണങ്ങളില്ലാതെ വിദ്യാര്‍ത്ഥി സമരങ്ങളെ അടിച്ചമര്‍ത്തുന്നു. കെഎസ്‌യു നിലവാരത്തിലേക്ക് കേരള പൊലീസ് മാറിയെന്നും…

Read More

വൈദ്യുതി പ്രതിസന്ധി രൂക്ഷം; അടിയന്തര നടപടിക്ക് മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ നിർദേശം നൽകി. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യം എന്നിവരുമായി മുഖ്യമന്ത്രി അടിയന്തര അവലോകന യോഗം നടത്തി. പ്രതിസന്ധി പരിഹരിക്കുന്നതിന് മുൻഗണനാക്രമത്തിൽ നടപടികൾ സ്വീകരിക്കണമെന്ന് യോഗത്തിൽ നിർദേശിച്ചു. നിലവിലെ സാഹചര്യം നേരിടാൻ അടിയന്തര ഇടപെടൽ വേണമെന്ന് മുഖ്യമന്ത്രി എക്‌സിലൂടെ അറിയിച്ചു. എൽനിനോ പ്രതിഭാസത്തെ തുടർന്നുള്ള മഴക്കുറവും ഉയർന്ന അന്തരീക്ഷ താപനിലയും സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ഗണ്യമായി…

Read More

ആറ്റിങ്ങലിൽ കോളജിലെ പെൺകുട്ടികളെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത വിദ്യാർഥിക്ക് വെട്ടേറ്റു

തിരുവനന്തപുരം: ആറ്റിങ്ങലിൽ കോളേജ് വിദ്യാർത്ഥിക്ക് വെട്ടേറ്റു. തോന്നയ്ക്കൽ സായി ഗ്രാം കോളേജിലെ രണ്ടാംവർഷ ബി.കോം. വിദ്യാർത്ഥിയായ വിഘ്‌നേഷിനാണ് വെട്ടേറ്റത്. കോളേജിന് പുറത്തുള്ള ബസ്‌സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന വിഘ്‌നേഷും പ്രദേശവാസികളായ രണ്ട് പേരും തമ്മിൽ പെട്ടെന്നുണ്ടായ വാക്കുതർക്കമാണ് പിന്നീട് കൈയാങ്കളിയിലും വെട്ടേൽക്കുന്നതിലും കലാശിച്ചത്. ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിഘ്‌നേഷിനെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ആറ്റിങ്ങൽ പോലീസ് പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ദിനംപ്രതി വർദ്ധിച്ചുവരുന്ന ഇത്തരം അതിക്രമങ്ങൾ വിദ്യാർത്ഥികളുടെയും പൊതുജനങ്ങളുടെയും സുരക്ഷയെക്കുറിച്ച്…

Read More

വീട്ടുമുറ്റത്ത് എത്തിയ മൂർഖൻ പാമ്പിനെ ആക്രമിച്ച് കൊന്ന് വളർത്തുനായ, ഒടുവിൽ നായക്കും ദാരുണാന്ത്യം

തിരുവനന്തപുരം : വീട്ടുമുറ്റത്തെത്തിയ മൂർഖൻ പാമ്പുമായി ഏറ്റുമുട്ടി കീഴ്‌പ്പെടുത്തിയ വളർത്തുനായക്ക് ഒടുവിൽ ദാരുണാന്ത്യം. വട്ടിയൂർക്കാവ് വയലിക്കട അദ്വൈതം വീട്ടിൽ അരുണിന്റെയും നിഖിതയുടെയും വളർത്തുനായ ലിയോ ആണ് ചത്തത്. ജർമ്മൻ ഷെപ്പേർഡ് ഇനമാണ്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. വീടിന് സമീപത്ത് ഉണ്ടായിരുന്ന ചാക്കുകെട്ടിന് അടുത്തായിട്ടായിരുന്നു മൂർഖൻ പാമ്പിനെ കണ്ടത്. മണം പിടിച്ച് പാമ്പിനെ കണ്ടെത്തിയ നായ അരമണിക്കൂറോളം പാമ്പുമായി ഏറ്റുമുട്ടി. ഇതിന് പിന്നാലെ പാമ്പ് ചത്തു. ഇതിന് ശേഷവും വീട്ടുമുറ്റത്ത് നായ കളിച്ചുനടന്നിരുന്നു. എന്നാൽ അധികം വൈകാതെ അവശനിലയിലായി….

Read More