വിഴിഞ്ഞത്ത് ലോജിസ്റ്റിക്സ്, വെയർഹൗസിംഗ് സൗകര്യങ്ങൾക്കായി അതിവേഗം ഭൂമിയേറ്റെടുക്കും
തിരുവനന്തപുരം: സമ്പൂർണ കയറ്റുമതി-ഇറക്കുമതി (എക്‌സിം) തുറമുഖമായ വിഴിഞ്ഞത്ത് ലോജിസ്റ്റിക്സ്, വെയർഹൗസിംഗ് സൗകര്യങ്ങൾക്കായി അതിവേഗം ഭൂമിയേറ്റെടുക്കും. വിഴിഞ്ഞത്തെ സമ്പൂർണ കയറ്റുമതി-ഇറക്കുമതി പ്രവർത്തനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി വി.ഡി. സതീശനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ‘മിഷൻ സമുദ്ര” പദ്ധതിയുടെ പ്രഖ്യാപനവും ലോഗോ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു. ആദ്യ 2എക്സിം കണ്ടെയ്നറുകളും ഫ്ലാഗ്ഓഫ് ചെയ്തു. ‘മിഷൻ സമുദ്രയുടെ ഭാഗമായി കൊച്ചിയിൽ ക്രൂസ് ടെർമിനൽ ആരംഭിക്കും. കൊച്ചിയിൽ നിന്ന് ദുബായിലേക്കും, ഗോവയിലേക്കും യാത്രാക്കപ്പൽ സർവീസുകളുണ്ടാവും. കാസർകോട് തിരുവനന്തപുരം സർവീസും തുടങ്ങും. കൊച്ചിൻ പോർട്ടിൽ ക്രൂയിസ്…