പരവൂരിൽ വീടിന് തീപിടിച്ച് അമ്മയും മകനും മരിച്ചു; ദുരൂഹത

കൊല്ലം: പരവൂരിൽ പുത്തൻകുളത്ത് വീടിന് തീപിടിച്ച് അമ്മയും മകനും മരിച്ചു. 96കാരിയായ തങ്കമ്മയും മകൻ ശിവദാസനുമാണ് (70) മരിച്ചത്. നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും വീടിനകത്തേക്ക് കയറാൻ കഴിഞ്ഞില്ല. വാതിൽ ഉള്ളിൽനിന്ന് പൂട്ടിയിരുന്നതായാണ് വിവരം. ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തി തീ അണച്ചപ്പോഴേക്കും ഇരുവരുടെയും മരണം സംഭവിച്ചിരുന്നു. തീ പിടിച്ചതെങ്ങനെയെന്ന് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. സംഭവത്തിൽ ദുരൂഹതയുണ്ടോയെന്ന കാര്യത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

വിദ്യാർത്ഥി സമരത്തിനെതിരായ അധിക്ഷേപ പരാമ‌ർശം; ടി ജി മോഹൻദാസിന് ജാമ്യം നൽകി കോടതി

കൊച്ചി: അധിക്ഷേപ പരാമർശത്തിന്റെ പേരിൽ അറസ്റ്റിലായ ആർഎസ്എസ് സഹയാത്രികൻ ടി ജി മോഹൻദാസിന് ജാമ്യം നൽകി കോടതി. തിരുവനന്തപുരം എസിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം നൽകിയിരിക്കുന്നത്. ഡൽഹി ജന്തർമന്ദറിൽ കോക്രോച് ജനതാ പാർട്ടി (സിജെപി)യുടെ നേതൃത്വത്തിൽ സമരംചെയ്‌ത വിദ്യാർത്ഥികൾക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയെന്ന കേസിലാണ് മോഹൻദാസ് അറസ്റ്റിലായത്.   അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടാൽ ഹാജരാകണം, അടുത്ത മൂന്ന് ദിവസം അന്വേഷണവുമായി സഹകരിക്കണം, സമാന കുറ്റങ്ങളിൽ അകപ്പെടരുത് എന്നിങ്ങനെയുള്ള ഉപാധികളോടെയാണ് കോടതി ജാമ്യം നൽകിയിരിക്കുന്നത്. മോഹൻദാസിന്റെ…

Read More

സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് നേരെയുള്ള ബലപ്രയോഗം തെറ്റ്- രാഹുൽ ഗാന്ധി

ന്യൂഡൽഹി : ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മിഷനിലെ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ നടത്തുന്ന സമരത്തിന് നേരെ ബലംപ്രയോഗിക്കുന്നത് തെറ്റെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സമാധാനപരമായി പ്രതിഷേധിക്കാൻ വിദ്യാർത്ഥികൾക്ക് പൂർണ അവകാശമുണ്ടെന്നും രാഹുൽ എക്സിൽ കുറിച്ചു. വിഷയത്തിൽ ആദ്യമായാണ് രാഹുൽ പ്രതികരിക്കുന്നത്. ചർച്ചകളിലൂടെ മാത്രമേ ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്താൻ സാധിക്കൂ. ജാർഖണ്ഡ് സർക്കാർ ഉദ്യോഗാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾ കേട്ട് പ്രശ്നങ്ങൾ ഉടനടി പരിഹരിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.   നേരത്തെ ജാർഖണ്ഡ്…

Read More

ഇറാനെതിരെ വമ്പന്‍ സൈനിക നീക്കങ്ങളില്‍ നിന്ന് യുഎസ് പിന്മാറുന്നു? പകരം സാമ്പത്തിക ഉപരോധത്തില്‍ പൂട്ടിക്കെട്ടാൻ ട്രംപ്

വാഷിങ്ടണ്‍: ഇറാനെതിരെ പ്രഖ്യാപിച്ച വലിയ സൈനിക നീക്കങ്ങളില്‍ നിന്ന് പെട്ടെന്ന് പിന്മാറി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനുമേല്‍ നേരിട്ടുള്ള ആക്രമണങ്ങള്‍ക്ക് പകരം, കടുത്ത സാമ്പത്തിക ഉപരോധവും നയതന്ത്ര സമ്മര്‍ദ്ദവും ശക്തമാക്കി രാജ്യത്തെ പൂര്‍ണ്ണമായി തളര്‍ത്താനാണ് അമേരിക്കന്‍ നീക്കം. പ്രമുഖ മാധ്യമമായ ‘ആക്‌സിയോസി’ന് നല്‍കിയ ഫോണ്‍ അഭിമുഖത്തിലാണ് ട്രംപ് ഈ നിര്‍ണ്ണായക സൂചനകള്‍ നല്‍കിയത്. ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട് ഉയര്‍ന്ന തര്‍ക്കങ്ങളിലും ആവശ്യങ്ങളിലും ഇറാന്‍ വഴങ്ങാത്ത പശ്ചാത്തലത്തിലാണ് സാമ്പത്തിക സമ്മര്‍ദ്ദം എന്ന തന്ത്രത്തിലേക്ക് ട്രംപ് കളം മാറ്റിച്ചവിട്ടുന്നത്….

Read More

ജന്തർമന്തർ പ്രക്ഷോഭത്തിന് പിന്നിൽ എ.എ.പി ഗൂഢാലോചന, ലക്ഷ്യമിട്ടത് മോദിയെ

ന്യൂഡൽഹി: ഡൽഹി രാഷ്ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ചുകൊണ്ട് ആം ആദ്മി പാർട്ടിക്കും മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനുമെതിരെ പുതിയ ആരോപണങ്ങളുമായി ബി.ജെ.പിരംഗത്ത്. കോക്രോച്ച് ജനതാ പാർട്ടി എന്നത് എ.എ.പിയുടെ ഒരു ‘പെറ്റ് പ്രോജക്റ്റ്’ മാത്രമാണെന്നും കഴിഞ്ഞ മാസം ജന്തർമന്തറിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിന്റെ യഥാർത്ഥ അജണ്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിടുക മാത്രമായിരുന്നുവെന്നും ബി.ജെ.പി ഐടി സെൽ മേധാവി അമിത് മാളവ്യ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ ഒരു വിഡിയോയും പങ്കുവെച്ചിട്ടുണ്ട്. ഈ പ്രക്ഷോഭത്തിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടായിരുന്നുവെന്നും സി.ജെ.പി സ്ഥാപകൻ…

Read More

പ്രധാനമന്ത്രിയുടെ സുരക്ഷയുടെ പേരിലും കേരള ബി.ജെ.പിയിൽ ഞെട്ടിക്കുന്ന സാമ്പത്തിക തട്ടിപ്പ്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സുരക്ഷാ ചുമതലയുള്ള സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ (എസ്.പി.ജി) പേരിൽ സംസ്ഥാന ബി.ജെ.പിയിൽ വൻ സാമ്പത്തിക തട്ടിപ്പ് നടന്നതായി റിപ്പോർട്ട്. പ്രധാനമന്ത്രിയുടെ യാത്രാച്ചെലവുകൾ പൂർണമായും സംസ്ഥാന സർക്കാർ വഹിക്കുമ്പോഴാണ്, സുരക്ഷാസേനയുടെ യാത്രാച്ചെലവെന്ന പേരിൽ 3.24 ലക്ഷം രൂപയുടെ വ്യാജ ബില്ലുകൾ പാർട്ടി പാസാക്കിയെടുത്തിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന ഓഡിറ്റ് സംഘങ്ങൾ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ ഈ തട്ടിപ്പിന്റെ ഔദ്യോഗിക രേഖകൾ പുറത്തുവന്നു. ഔദ്യോഗിക പ്രോട്ടോക്കോൾ പ്രകാരം പ്രധാനമന്ത്രി ഉൾപ്പെടെയുള്ള വി.ഐ.പികൾക്ക് ഇസെഡ് കാറ്റഗറി സുരക്ഷ ഒരുക്കുന്നത്…

Read More

യു.എസ്-ഇറാൻ സമാധാന ചർച്ചകളിലെ അനിശ്ചിതത്വം: ക്രൂഡ് ഓയിൽ വില ഉയരുന്നു

ന്യൂഡൽഹി: യു.എസ്-ഇറാൻ സമാധാന ചർച്ചയിൽ തീരുമാനമാകാത്തതിനെ തുടർന്ന് ഹുർമുസ് കടലിടുക്ക് എന്ന് തുറക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ തിങ്കളാഴ്ച എണ്ണവില വീണ്ടും ഉയർന്നു. ബ്രെൻ്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് 1.09% ഉയർന്ന് ബാരലിന് 84.46 ഡോളറിലെത്തി. യു.എസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് 0.78% വർധിച്ച് 88.79 ഡോളറിലാമ. യുദ്ധത്തിന് മുമ്പ് ലോകത്തിലെ എണ്ണ വിതരണത്തിൻ്റെ അഞ്ചിലൊന്നും കടന്നുപോയിരുന്ന പ്രധാന ആഗോള എണ്ണ ഗതാഗത പാതയായ ഹുർമുസ് കടലിടുക്ക് തുറക്കാൻ ഇറാനും ഒമാനും തമ്മിൽ ധാരണയാകുമെന്ന…

Read More

അസമിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ സോളാർ ലൈറ്റുകളും ഭക്ഷണവും എത്തിച്ച് ഭൂമി പഡ്നേക്കർ

ബോളിവുഡ് താരം ഭൂമി പഡ്നേക്കർഅസമിലെ പ്രളയബാധിത പ്രദേശങ്ങളിൽ നേരിട്ടെത്തി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളിയായി. ഭാരത് ഡിസാസ്റ്റർ റിലീഫ് ഫൗണ്ടേഷന്റെ (BDRF) സഹകരണത്തോടെയാണ് താരം ദുരിതമനുഭവിക്കുന്നവർക്ക് ആവശ്യസാധനങ്ങളും മറ്റും എത്തിച്ചുനൽകിയത്. വെള്ളപ്പൊക്കം രൂക്ഷമായ പ്രദേശങ്ങളിലൂടെ രാത്രി വൈകിയും താരം യാത്ര ചെയ്യുന്നതിന്റെയും സന്നദ്ധപ്രവർത്തകർക്കൊപ്പം നിന്ന് ജോലികൾ ചെയ്യുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ​പ്രളയത്തിൽ മുങ്ങിയ റോഡുകളിലൂടെ രാത്രി പതിനൊന്നണിയോടെ കാറിൽ സഞ്ചരിക്കുന്ന ഒരു വിഡിയോ ഭൂമി പങ്കുവെച്ചിട്ടുണ്ട്. ‘ഗൂഗ്ൾ മാപ്പിൽ റോഡ് എന്ന് കാണിക്കുന്നുണ്ടെങ്കിലും ചുറ്റും വെള്ളം മാത്രമാണുള്ളത്’ എന്ന് അവർ വിഡിയോയിൽ…

Read More

തമിഴ്നാട്ടിൽ പൊതുപരിപാടികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ‘തമിഴ് തായ് വാഴ്ത്ത്’ നിർബന്ധമാക്കും

ചെന്നൈ: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, മറ്റ് പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സംഘടിപ്പിക്കുന്ന പരിപാടികൾ ആരംഭിക്കുന്നതിന് മുൻപായി ‘തമിഴ് തായ് വാഴ്ത്ത്’ നിർബന്ധമായും ആലപിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന പ്രത്യേക പ്രമേയം തമിഴ്‌നാട് നിയമസഭ ഇന്ന് പാസാക്കും. തമിഴ്‌നാടിന്റെ ദീർഘകാലമായുള്ള ഈ പരമ്പരാഗത ആചാരം കൂടുതൽ ശക്തമായി നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രി വിജയ് നിയമസഭയിൽ ഈ പ്രമേയം അവതരിപ്പിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും പ്രാചീനമായ ക്ലാസിക്കൽ ഭാഷകളിൽ ഒന്നാണ് തമിഴെന്നും, ലോകസംസ്കാരത്തിൽ തന്നെ ഏറ്റവും പ്രൗഢമായ…

Read More

അതിഥി തൊഴിലാളി ക്യാമ്പിൽ ആക്രമണം,ഭീതിയോടെ നിവാസികൾ

ഏറ്റുമാനൂർ ∙ രാത്രിയിലെ ആക്രമണത്തെപ്പറ്റി ഇന്നലെ പൊലീസിനോടു വിവരിക്കുമ്പോഴും സദ്ദാം ഹുസൈൻ എന്ന തൊഴിലാളിയുടെ മുഖത്ത് ഭീതി. ‘ഗേറ്റിനോടു ചേർന്ന് ക്യാംപ് വളപ്പിൽ നിന്ന് ഫോൺ വിളിക്കുകയായിരുന്ന അക്തർ അലിയുടെ നിലവിളി കേട്ടാണ് എല്ലാവരും തിരിഞ്ഞുനോക്കുന്നത്. അക്തറിനെ കഴുത്തിൽ വടിവാൾ ചേർത്തുവച്ച് ക്യാംപിനുള്ളിലേക്ക് ഒരാൾ കൊണ്ടുവരുന്നു. ഈ സമയം അലറിക്കൊണ്ട്, ഉയർത്തിപ്പിടിച്ച മാരകായുധങ്ങളുമായി 7 പേർ ഇരച്ചുകയറി. മുന്നിൽനിന്നവർക്കുനേരെ തലങ്ങും വിലങ്ങും വടിവാൾ വീശി. വാതിലുകളിൽ ആഞ്ഞുചവിട്ടി. തൊഴിലാളികൾ ചിതറിയോടി. ആരും പുറത്തേക്കു പോകാതിരിക്കാൻ വാതിലിനു മുന്നിലും…

Read More