പൊലീസ് സംരക്ഷണം വീണ്ടും ആവശ്യപ്പെട്ട് കുംഭമേള താരം
കൊച്ചി: മധ്യപ്രദേശിൽനിന്ന് കേരളത്തിലെത്തി വിവാഹിതയായ കുംഭമേള വൈറൽ താരം സംരക്ഷണം ആവശ്യപ്പെട്ട് വീണ്ടും എറണാകുളം സെൻട്രൽ പൊലീസിനെ സമീപിച്ചു. അഭിഭാഷകൻ പി എസ് അനിഷാദിനൊപ്പമാണ് ഞായറാഴ്ച സ്റ്റേഷനിലെത്തിയത്. വയസ്സ് തെളിയിക്കുന്ന രേഖയായി മധ്യപ്രദേശ് കോടതിയിൽ ഹാജരാക്കേണ്ട പാസ്പോർട്ട് അച്ഛൻ കൈക്കാലാക്കിയെന്ന് പരാതിയിലുണ്ട്. അക്കൗണ്ടിലുള്ള പത്ത് ലക്ഷത്തോളം രൂപ അച്ഛൻ പിൻവലിച്ചെന്നും പറയുന്നു. എറണാകുളത്ത് തന്നെയാണ് താൻ താമസിക്കുന്നതെന്നും പൊലീസിനെ അറിയിച്ചു. പൊലീസ് സംരക്ഷണത്തിനായി ഇവർ മുൻപും വിലാസം സെൻട്രൽ പൊലീസിന് കൈമാറിയിരുന്നു. എന്നാൽ, ഇൗ വിലാസത്തിൽ ഇവരെ കണ്ടെത്താൻ…