പ്രതിപക്ഷ ഉപനേതാവ് പദം സിപിഎംന്- പിണറായി; പദവിക്ക് നിരക്കാത്ത പ്രസ്താവന-ബിനോയ് വിശ്വം
തിരുവനന്തപുരം ∙ പ്രതിപക്ഷ ഉപനേതാവിനെ ചൊല്ലി എൽഡിഎഫിൽ സിപിഎം – സിപിഐ തർക്കം രൂക്ഷമാകുന്നു. പ്രതിപക്ഷ ഉപനേതാവ് ആരാണെന്നത് സംബന്ധിച്ച് സ്പീക്കർക്ക് താൻ ഒരു കത്ത് കൊടുക്കേണ്ട താമസമേയുള്ളൂവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞതാണ് സിപിഐയെ ചൊടിപ്പിച്ചത്. തൊട്ടുപിന്നൊലെ പിണറായിയെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. പിണറായിയുടെ രാഷ്ട്രീയ പക്വതയ്ക്ക് നിരക്കാത്ത പ്രസ്താവനയാണ് അദ്ദേഹം നടത്തിയത് എന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ ആരോപണം. പ്രതിപക്ഷ ഉപനേതാവ് ആരെന്നത് സംബന്ധിച്ച ആ കത്ത് താനാണ് എഴുതി കൊടുക്കേണ്ടതെന്നും…