ഏഷ്യൻ ഗെയിംസ്: ഇന്ത്യയ്‌ക്ക് മൂന്നാം മെഡൽ നേട്ടം, ഷൂട്ടിംഗ് പുരുഷവിഭാഗത്തിൽ വെള്ളി മെഡൽ

നഗോയ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ നേട്ടം മൂന്നായി. ഇന്ന് പുരുഷന്മാരുടെ 10 മീറ്റർ എയർ‌ റൈഫിളിൽ ഇന്ത്യൻ ടീം വെള്ളി മെഡൽ നേടി. ഹിമാൻഷു ധില്ലൻ, പാർത്ഥ് മാനെ, രുദ്രാൻക്ഷ് പട്ടേൽ എന്നിവരടങ്ങുന്ന ടീമാണ് വെള്ളി മെഡൽ നേട്ടം സ്വന്തമാക്കിയത്. ടീം ടോട്ടലിൽ ഇന്ത്യ 1890.1 പോയിന്റാണ് നേടിയത്. ചൈനയാണ് സ്വർണം നേടിയത്. 1899 ആണ് ചൈനയുടെ നേട്ടം. 1882.5 പോയിന്റോടെ ഇന്തോനേഷ്യ മൂന്നാം സ്ഥാനത്തെത്തി. 10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിൽ ലോക റെക്കോഡോടെയായിരുന്നു…

Read More

ലക്ഷ്യം സ്വർണം മാത്രം: ഏഷ്യൻ ഗെയിംസിൽ തകർപ്പൻ വിജയങ്ങളുമായി ഇന്ത്യൻ വനിത- പുരുഷ ഹോക്കി ടീമുകൾ

ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ പുരുഷ, വനിതാ ഹോക്കി മത്സരങ്ങളിൽ ഇന്ത്യയ്ക്ക് മിന്നും ജയത്തോടെ തുടക്കം. വനിതകൾ ഉസ്‌ബെക്കിസ്ഥാനെതിരെ 19-0 എന്ന തകർപ്പൻ സ്കോർ നേടി വിജയിച്ചപ്പോൾ ഇന്തോനേഷ്യയെ 13-1ന് തകർത്താണ് പുരുഷ ടീം വമ്പൻ വിജയം സ്വന്തമാക്കിയത്. പുരുഷ പോരാട്ടത്തിൽ തുടക്കം മുതൽ ആധിപത്യം സ്ഥാപിച്ചായിരുന്നു ഇന്ത്യയുടെ മുന്നേറ്റം. അവസാന ക്വാർട്ടറിൽ അതിവേഗം മൂന്നുഗോളുകൾ ഇന്ത്യ അടിച്ചുകൂട്ടിയാണ് 13-1 എന്ന സ്കോറിൽ മത്സരം അവസാനിപ്പിച്ചത്. ദിൽപ്രീത് സിംഗ് ഇന്ത്യക്കായി നാലുഗോളുകൾ നേടി മത്സരത്തിലെ മിന്നും താരമായി മാറി….

Read More

മത്സരത്തിനായി ഭാരം കുറയ്‌ക്കാൻ ശ്രമിക്കുന്നതിനിടെ ബോധരഹിതനായി; എംഎംഎ താരം വരുൺ ഏഷ്യൻ ഗെയിംസിൽ നിന്ന് പിന്മാറി

ടോക്കിയോ: പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം സഞ്ജീവ് സന്യാലിന്റെ മകൻ വരുൺ സന്യാൽ ഏഷ്യൻ ഗെയിംസിൽ നിന്ന് പിന്മാറി. ഏഷ്യൻ ഗെയിംസിൽ ആദ്യമായി ഉൾപ്പെടുത്തിയ മിക്‌സഡ് മാർഷ്യൽ ആർട്‌സിലായിരുന്നു (എംഎംഎ) വരുൺ മത്സരിക്കേണ്ടിയിരുന്നത്. മത്സരത്തിനിടെ ഭാരം കുറയ്‌ക്കാൻ ശ്രമിക്കുന്നതിനിടെ വരുൺ ബോധരഹിതനാവുകയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇന്ന് നടന്ന പുരുഷന്മാരുടെ ട്രഡീഷണൽ എംഎംഎ 77 കിലോഗ്രാം വിഭാഗത്തിലാണ് വരുൺ മത്സരിക്കേണ്ടിയിരുന്നത്. മത്സരത്തിന് മുമ്പ് ഭാരം അൽപ്പം കൂടിയതിനാൽ 77 കിലോഗ്രാമിലെത്തിക്കാൻ ‘സോന’ ഉപയോഗിക്കുകയായിരുന്നു വരുൺ. ചൂടുള്ള…

Read More

ഷൂട്ടിംഗിൽ ചരിത്രം സൃഷ്ടിച്ച് മലയാളി താരം; ഏഷ്യൻ ഗെയിംസിൽ വിദർശ കെ വിനോദ് വെള്ളി നേടി

ടോക്കിയോ: ചരിത്രത്തിലാദ്യമായി ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ ഒരു മലയാളി താരം വെള്ളിമെഡൽ അണിയുന്നു. ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. കോഴിക്കോട് തിരുവമ്പാടി സ്വദേശി ആണ് വിദർശ. വിദർശയെ സംബന്ധിച്ചിടത്തോളം പ്രതിസന്ധികളെ തരണം ചെയ്ത് നേടിയ വലിയൊരു നേട്ടമാണിത്. 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലാണ് വിദർശ മെഡൽ കരസ്ഥമാക്കിയത് . വിദർശയുൾപ്പെടുന്ന മുന്നംഗ ടീമാണ് ഫൈനലിൽ എത്തിയതും വെള്ളി മെഡൽ കരസ്ഥമാക്കിയതും. പങ്കെടുത്ത ആദ്യ ഏഷ്യൻ ഗെയിംസിൽ തന്നെ…

Read More

സൂപ്പര്‍സബ്ബായി കാര്‍ലോസ് എസ്പി ; എല്‍ചെയ്‌ക്കെതിരെ റയല്‍ മാഡ്രിഡിന് ആവേശം ജയം

മാഡ്രിഡ്: സ്പാനിഷ് ലാലിഗയില്‍ തകര്‍പ്പന്‍ ജയത്തോടെ റയല്‍ മാഡ്രിഡ് ഒന്നാം സ്ഥാനത്ത് ബാഴ്‌സിലോണയ്‌ക്കൊപ്പം. എല്‍ചെയെ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് റയലിന്റെ ജയം. ഡിറ്റുറോ, എംബാപ്പേ, കാര്‍ലോസ് എസ്പി എന്നിവരുടെ ഗോളുകള്‍ക്കായിരുന്നു സ്പാനിഷ് വമ്പന്മാരുടെ ജയം. ഒസോരിയോ ഫെര്‍ നിനോ എന്നിവരുടെ ഗോളുകളില്‍ കൊമ്പന്മാരെ വിറപ്പിച്ചെങ്കിലും എല്‍ചേയ്ക്ക് ജയം നേടാനായില്ല. മൊര്‍ട്ടിനെസ് വാലെറോ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പകരക്കാരന്‍ കാര്‍ലോസ് എസ്പിയുടെ അവസാന നിമിഷത്തെ ഗോളാണ് റയലിനെ രക്ഷിച്ചത്. ആദ്യ പകുതിയില്‍ പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തിയ റയലിനെതിരെ രണ്ടാം…

Read More

ഇംഗ്‌ളീഷ് ലീഗ്കപ്പ് : ആഴ്‌സണലിനും ലിവര്‍പൂളിനും തകര്‍പ്പന്‍ ജയം

ലണ്ടന്‍ : ഇംഗ്‌ളീഷ് ലീഗ് കപ്പില്‍ കരുത്തരായ ആഴ്‌സണലിനും ലിവര്‍പൂളിനും തകര്‍പ്പന്‍ ജയം. ദുര്‍ബ്ബലരായ ഇപ്‌സ്‌വിച്ചിനെ ആഴ്‌സണല്‍ തകര്‍ത്തപ്പോള്‍ ലിവര്‍പൂളിനോട് തോറ്റത് ടോട്ടനം ഹോട്‌സ്പറായിരുന്നു. ആഴ്‌സണല്‍ നാലു ഗോളുകള്‍ക്കും ലിവര്‍പൂള്‍ മൂന്ന് ഗോളുകള്‍ക്കുമായിരുന്നു സ്വന്തം മൈതാനങ്ങളില്‍ നടന്ന മത്സരത്തില്‍ ജയിച്ചുകയറിയത്. ജയിച്ചെങ്കിലും പ്രീമീയര്‍ലീഗ് ചാംപ്യന്മാരായ ആഴ്‌സണലിന്റെ പ്രതിരോധത്തിന്റെ വിള്ളല്‍ തുറന്നുകാട്ടി ഇപ്‌സ്‌വിച്ച് രണ്ടുഗോളുകള്‍ മടക്കുകയും ചെയ്തു. ഏഴ്, 47 മിനിറ്റുകളില്‍ ഇരട്ടഗോളുകള്‍ നേടിയ ഡോവ്മാന്‍ നേടിയതാണ് ആഴ്‌സണലിന്റെ വിജയത്തില്‍ നിര്‍ണ്ണായകമായത്. മഡൂകേയും മികേല്‍ മെരിനോയും മറ്റു ഗോളുകള്‍…

Read More

സഞ്ജുവോ വൈഭവോ? ഒരാൾ പുറത്തേക്കും മറ്റൊരാൾ അകത്തേക്കും; സസ്‌പെൻസിന് ഉത്തരം നൽകുന്നത് ഗംഭീർ

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങാനിരിക്കെ ഓപ്പണർമാരുടെ കാര്യത്തിൽ സസ്‌പെൻസ് തുടരുന്നു. പ്രധാനമായും ഉയരുന്ന ചോദ്യം കൗമാരതാരം വൈഭവ് സൂര്യവംശിയുടെ കാര്യത്തിലാണ്. ആദ്യ മത്സരത്തിൽ വൈഭവിനെ പ്ളെയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയിരുന്നില്ല. അഭിഷേക് ശർമയും സഞ്ജു സാംസണുമാണ് ഓപ്പണർമാരായി ഇറങ്ങിയത്. എന്നാൽ ഒരിടവേളയ്ക്ക് ശേഷം ടീമിലെത്തിയ സഞ്ജുവിന് മത്സരത്തിൽ വേണ്ടപോലെ തിളങ്ങാനായില്ല. 10 റൺസിനാണ് താരം പുറത്തായത്. ആദ്യ ട്വന്റി20യിൽ ഇന്ത്യ ഏഴ് വിക്കറ്റിന്റെ ആധികാരിക ജയം സ്വന്തമാക്കിയിരുന്നു. അഭിഷേക് ശർമ 82 റൺസുമായി തിളങ്ങിയപ്പോൾ…

Read More

വയറിന്റെ വശങ്ങളിൽ പരിക്ക്; അഫ്ഗാൻ പരമ്പരയിൽ നിന്നും വരുൺ ചക്രവർത്തിയെ ഒഴിവാക്കി

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിൽ നിന്ന് ഇന്ത്യൻ സ്പിന്നർ വരുൺ ചക്രവർത്തി പുറത്ത്. വയറിന്റെ വശങ്ങളിലുള്ള പരിക്കിനെ തുടർന്നാണ് താരത്തെ പരമ്പരയിൽ നിന്ന് ഒഴിവാക്കിയത്. എംആർഐ സ്കാനിൽ താരത്തിന് സൈഡ് സ്‌ട്രെയിൻ സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ സെപ്തംബർ 19ന് ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസിലും വരുൺ ഉണ്ടാകില്ലെന്നാണ് ബിസിസിഐ വൃത്തങ്ങൾ നൽകുന്ന സൂചന. ജൂലായിൽ ഇംഗ്ലണ്ട് പര്യടനത്തിനിടെ സംഭവിച്ച ഹാംസ്ട്രിംഗ് പരിക്കിൽ നിന്ന് അടുത്തിടെയാണ് വരുൺ മുക്തനായത്. അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിൽ മികച്ച പ്രകടനം താരം കാഴ്ചവച്ചിരുന്നു. നാല്…

Read More

വനിതാ ടെന്നീസ് ചരിത്രത്തിൽ പുതിയൊരു അധ്യായം ; എലേന റൈബാകിന ഒന്നാം റാങ്കിലേക്ക്

ന്യൂയോര്‍ക്ക്: വനിതാ ടെന്നീസ് ചരിത്രത്തിൽ പുതിയൊരു അധ്യായം കൂടി രചിക്കപ്പെട്ടിരിക്കുന്നു. ഏറെ നാളത്തെ പോരാട്ടത്തിനൊടുവിൽ വനിതാ ടെന്നീസ് റാങ്കിംഗിന്റെ നെറുകയിലേക്ക് കസാഖ്സ്ഥാന്റെ താരോദയമായ എലേന റൈബാകിന കടന്നുവരുന്നു. യു.എസ് ഓപ്പണിലെ തകർപ്പൻ പ്രകടനത്തോടെയാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞ 99 ആഴ്ചകളായി വനിതാ ടെന്നീസിൽ അപരാജിതയായി വാണിരുന്ന അര്യന സബാലെങ്കയുടെ കിരീടമാണ് റൈബാകിന സ്വന്തമാക്കിയത്. 2024 ഒക്ടോബർ മുതൽ ലോക ഒന്നാം നമ്പർ പദവി അലങ്കരിച്ചിരുന്ന താരമാണ് ഇപ്പോൾ വഴിമാറുന്നത്. കസാഖ്സ്ഥാൻ ടെന്നീസ് ചരിത്രത്തിൽ സിംഗിൾസ്…

Read More

‘ടെസ്റ്റിൽ ബാബർ സെഞ്ച്വറി നേടിയിട്ട് നാല് വർഷം, ആരാധകരുടെ കണ്ണിൽ മാത്രം ലോകോത്തര താരം’

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ പാകിസ്ഥാൻ പരാജയപ്പെട്ടതിന് പിന്നാലെ നായകൻ ബാബർ അസമിനെതിരെ രൂക്ഷ വിമർശനവുമായി മുൻ പാക് താരം ബാസിത് അലി. പ്രതികൂല സാഹചര്യങ്ങളിൽ മികച്ച പ്രകടനം നടത്താൻ ബാബറിന് കഴിയുന്നില്ലെന്നും ആരാധകരുടെയും സോഷ്യൽ മീഡിയയുടെയും പിന്തുണ മാത്രമാണ് ബാബറിനെ ലോകോത്തര താരമാക്കി ഉയർത്തുന്നതെന്നും ബാസിത് ആരോപിച്ചു. ‘ദ ഗെയിം പ്ലാൻ’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2026ൽ എട്ട് ടെസ്റ്റുകളിൽ നിന്ന് 322 റൺസ് നേടിയിട്ടുണ്ടെങ്കിലും ടെസ്റ്റ് ക്രിക്കറ്റിൽ ബാബർ സെഞ്ച്വറി നേടിയിട്ട് ഏകദേശം…

Read More