ഷൂട്ടിംഗിൽ സ്വർണവേട്ട; ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വർണം നേടി നീരു ദണ്ഡ

നഗോയ: ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗ് ട്രാപ് വനിതാ വിഭാഗത്തിൽ ഇന്ത്യയ്ക്ക് സ്വർണം. നീരു ദണ്ഡയാണ് ഇന്ത്യയ്ക്കായി സ്വർണം നേടിയത്. ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വർണമാണിത്. ഇന്ത്യയുടെ അ‌ഞ്ചാമത്തെ സ്വർണവും. 28 പോയിന്റുമായി നീരു ഒന്നാമതെത്തിയപ്പോൾ 26 പോയിന്റുമായി ചൈനയുടെ സൺ യുനോങിനാണ് വെള്ളി. കുവൈറ്റിന്റെ ഹാജർ അബ്ദുൽമാലിക് വെങ്കലവും നേടി. വനിതാ ഷൂട്ടിംഗ് ട്രാപ് ടീം ഇനത്തിൽ ഇന്ത്യയ്ക്ക് വെള്ളി നേട്ടം. 328 പോയിന്റുകളുമായാണ് ഇന്ത്യ രണ്ടാമത് ഫിനിഷ് ചെയ്തത്. വനിതാ വിഭാഗത്തിൽ ചൈനയാണ്…

Read More

ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയ്ക്ക് മെഡൽനേട്ടം: ഷൂട്ടിംഗിൽ ഇഷ സിംഗിന് വെള്ളി, കുറാഷിൽ പിങ്കി ബൽഹാരയ്ക്ക് വെങ്കലം

നഗോയ: എഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് വീണ്ടും മെഡൽ നേട്ടം. വനിതകളുടെ 25 മീറ്റർ എയർ പിസ്റ്റൾ വ്യക്തിഗത വിഭാഗത്തിൽ യുവ ഷൂട്ടർ ഇഷ സിംഗ് വെള്ളി മേഡൽ നേടി. ചൈനയുടെ ജിയാറുയ്‌സുവാൻ ഷിയാവോയോട് സ്വർണ മെഡൽ നേടിയത്. ഫൈനലിന്റെ അവസാനഘട്ടത്തിൽ ഇഷയും ഷിയാവോയും തമ്മിൽ കടുത്ത പോരാട്ടമാണ് നടന്നത്. അവസാന അഞ്ച് ഷോട്ടുകൾ പൂർത്തിയാക്കിയപ്പോൾ 38-38 എന്ന നിലയിൽ സമനിലയിലെത്തി. ഇതോടെയാണ് സ്വർ‌ണ മെഡൽ നിർണയിക്കാൻ ഷൂട്ട് ഓഫ് നടത്തേണ്ടിവന്നത്. രണ്ടാം ഷൂട്ട് ഓഫിൽ ഷിയാവോ സ്വർണം…

Read More

കാര്യവട്ടത്ത് വിരാട് കോഹ്‌ലിയുടെ വെടിക്കെട്ട് സെഞ്ച്വറി: 15,000 റൺസ് ചരിത്രവും മിന്നുന്ന ജയവും സമ്മാനിച്ച് മുൻ നായകൻ

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഒന്നാം ഏകദിനത്തിൽ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യക്ക് 8 വിക്കറ്റിന്റെ മിന്നുന്ന ജയം. 296 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, പുറത്താകാതെ 88 പന്തിൽ 139 റൺസ് നേടിയ വിരാട് കോഹ്‌ലിയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെ കരുത്തിൽ 41.4 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഇതോടെ ഏകദിന ക്രിക്കറ്റിൽ 15,000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി കോഹ്‌ലി. സച്ചിൻ എന്ന ഇതിഹാസമാണ് ഇതിനു മുമ്പ് ചരിത്ര നേട്ടം കൈവരിച്ചത്. തന്റെ…

Read More

ഏഷ്യൻ ഗെയിംസ് ലോംഗ് ജമ്പിൽ ആൻസി സോജന് വെള്ളി തിളക്കം, 6.53 മീറ്റർ താണ്ടി മെഡൽ നേട്ടം

നാഗോയ: ഏഷ്യൻ ഗെയിംസിലെ വനിതകളുടെ ലോംഗ് ജമ്പിൽ ഇന്ത്യയുടെ അൻസി സോജന് വെള്ളി മെഡൽ. മികച്ച പോരാട്ടത്തിനൊടുവിലാണ് ആൻസി വെള്ളി മെഡൽ സ്വന്തമാക്കിയത്. 6.53 മീറ്ററാണ് താരത്തിന്റെ മികച്ച ദൂരം. മത്സരത്തിന്റെ ഭൂരിഭാഗവും ആധിപത്യം പുലർത്തിയെങ്കിലും ആൻസി വെള്ളിയിലേക്ക് വീഴുകയായിരുന്നു. അവസാന നിമിഷങ്ങളിൽ ചൈനയുടെ ഹുവാങ് യിംഗ്യിംഗ് ആൻസിയെ മറികടന്ന് 6.55 മീറ്റർ ചാടി ഒന്നാം സ്ഥാനത്തെത്തി സ്വർണം നേടി. ആട്ടോ ഡ്രൈവറുടെ മകൾ തൃശൂർ നാട്ടികയിലെ ആട്ടോ ഡ്രൈവർ സോജന്റെ മകളാണ് 25കാരിയായ ആൻസി. ചെറുപ്പത്തിൽ…

Read More

സച്ചിന്റെ ആ റെക്കോർഡുകൾക്ക് തൊട്ടരികിൽ വിരാട് കൊഹ്ലി? പ്രതീക്ഷയോടെ ആരാധകർ

തിരുവനന്തപുരം: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനിറങ്ങുമ്പോൾ റെക്കോർഡുകളുടെ വക്കിൽ നിൽക്കുകയാണ് ഇന്ത്യൻ സൂപ്പർതാരം വിരാട് കൊഹ്‌ലി. ഇന്ന് കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന മത്സരത്തിൽ വിരാട് കൊഹ്‌ലി റെക്കോർഡുകൾ തകർത്തെറിയുമോയെന്ന് കാത്തിരിക്കുകയാണ് ആരാധകർ. വെസ്റ്റ് ഇൻഡീസിനെതിരെ മികച്ച ബാറ്റിംഗ് റെക്കോർഡുള്ള കൊഹ്‌ലി 43 മത്സരങ്ങളിൽനിന്ന് 41 ഇന്നിംഗ്‌സുകളിലായി 66.50 ശരാശരിയിൽ 2,261 റൺസ് നെടിയിട്ടുണ്ട്. ഒമ്പത് സെഞ്ച്വറികളും 11 അർദ്ധസെഞ്ച്വറികളും ഇതിൽ ഉൾപ്പെടുന്നു. ഏകദിന മത്സരങ്ങളിലെ 15000 റൺസ് എന്ന അപൂർവ…

Read More

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ ഓഫീസുകളും പ്രവർത്തിക്കില്ല,​ പ്രാദേശിക അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം : തദ്ദേശ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 9 ജില്ലകളിലെ വ തദ്ദേശ സ്ഥാപന പരിധികളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സെപ്തംബർ 28 തിങ്കളാഴ്ച ജില്ലാകളക്ടർമാർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. കൊല്ലം,​ ആലപ്പുഴ ഒഴികെയുള്ള 12 ജില്ലകളിലെ തദ്ദേശ സ്ഥാപന വാർഡുകളിലാണ് ഉപ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ ഒൻപത് ജില്ലകളിലാണ് നിലവിൽ അവധി പ്രഖ്യാപിച്ചത്. തിരുവനന്തപുരം,​ പത്തനംതിട്ട,​ കോട്ടയം,​ എറണാകുളം,​ തൃശൂർ,​ പാലക്കാട്,​ മലപ്പുറം ,​ കോഴിക്കോട്,​ വയനാട് ജില്ലാകളക്ടർമാരാണ് തിരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചത്….

Read More

ഇന്ത്യ-വിൻഡീസ് കാര്യവട്ടം ഏകദിനത്തിന് സൗജന്യ കുടിവെള്ളം; ക്രിക്കറ്റ് ആരാധകർക്ക് ആശ്വാസ വാർത്തയുമായി ; മേയര്‍ വി വി രാജേഷ്

തിരുവനന്തപുരം: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിനത്തിന് മുന്നോടിയായി ആരാധകര്‍ക്ക് ആശ്വാസ വാർത്തയുമായി തിരുവനന്തപുരം കോർപ്പറേഷൻ. മത്സരം നടക്കുന്ന കാര്യവട്ടം ഗ്രീൻഫീല്‍ഡ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തിൽ ഒരാൾക്ക് നാല് ലിറ്റർ എന്ന തോതിൽ കുടിവെള്ളം തികച്ചും സൗജന്യമായി ലഭ്യമാക്കുമെന്ന് മേയർ വി. വി. രാജേഷ് വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ തവണ മത്സരത്തിനിടെ സ്റ്റേഡിയത്തിൽ കുടിവെള്ളം തീർന്നുപോയത് മുതലാക്കി ചില കച്ചവടക്കാർ അമിതവില ഈടാക്കി കുടിവെള്ളം വിറ്റതായി പരാതികൾ ഉയർന്നിരുന്നു. ഇത് ആവർത്തിക്കാതിരിക്കാനാണ് കോർപ്പറേഷൻ ഇടപെട്ട് കാണികൾക്ക് ആവശ്യമായ കുടിവെള്ളം സൗജന്യമായി ഉറപ്പാക്കുന്നത്….

Read More

കബഡിയിൽ സ്വർണം തൂക്കി പെൺപട; ആവേശകരമായ മത്സരത്തിൽ ഇറാനെ വീഴ്ത്തി ഇന്ത്യയ്ക്ക് മെഡൽ നേട്ടം

നഗോയ: ഏഷ്യൻ ഗെയിംസിൽ വനിതാ കബഡിയിൽ ഇന്ത്യയ്ക്ക് സ്വർണ മെഡൽ. ആവേശകരമായ ഫൈനലിൽ ഇറാനെ 37-34ന് തോൽപ്പിച്ചാണ് ഇന്ത്യ കിരീടം നിലനിർത്തിയത്. ഏഷ്യൻ ഗെയിംസിൽ വനിതാ കബഡിയിൽ ഇന്ത്യയുടെ നാലാം സ്വർണനേട്ടമാണിത്. ആദ്യ പകുതിയിൽ ഇന്ത്യ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 22-16 എന്ന സ്കോറിനാണ് ഇന്ത്യ ഇടവേളയ്ക്ക് പിരിഞ്ഞത്. രണ്ടാം പകുതിയിൽ ഇറാൻ ശക്തമായി തിരിച്ചുവന്നെങ്കിലും മികച്ച പ്രകടനത്തിലൂടെ ഇന്ത്യ പ്രതിരോധം തീർക്കുകയായിരുന്നു. രണ്ടാം പകുതിയിൽ ഇറാൻ 18-15ന് മുന്നിലെത്തിയെങ്കിലും ആദ്യ പകുതിയിലെ ആറ് പോയിന്റിന്റെ ലീഡ്…

Read More

ഏഷ്യൻ ഗെയിംസിൽ ചരിത്രനേട്ടം; ഷൂട്ടിംഗിൽ രണ്ടാം വെള്ളി സ്വന്തമാക്കി മലയാളി താരം വിദർശ കെ വിനോദ്

നഗോയ: ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ രണ്ടാം വെള്ളി സ്വന്തമാക്കി വിദർശ കെ വിനോദ്. 50 മീറ്റർ റൈഫിൾ പൊസിഷൻ വനിതാ ടീം ഇനത്തിലാണ് വിദർശ ഇന്ന് വെള്ളി നേടിയത്. വനിതകളുടെ പത്ത് മീറ്റർ എ റൈഫിൾ ടീം ഇനത്തിൽ വിദർശ നേരത്തേ വെള്ളി മെഡൽ നേടിയിരുന്നു. അത്‌ലറ്റിക്‌സിന് പുറത്ത് ഒരു ഇവന്റിൽ രണ്ട് മെഡലുകൾ നേടി എന്ന അപൂർവ നേട്ടമാണ് വിദർശ കെ വിനോദിന് ലഭിച്ചിരിക്കുന്നത്. സ്റ്റാൻഡിംഗ് സീരീസിൽ 588 പോയിന്റ് സ്‌കോർ ചെയ്‌ത് മികച്ച പ്രകടനത്തിലൂടെയാണ്…

Read More

‘മെസിയുടെ വിടവാങ്ങൽ മത്സരത്തിന് കരയാതിരിക്കുന്നതെങ്ങനെ? സാദ്ധ്യമായതെല്ലാം ചെയ്തു’; അവസാനമായി അർജന്റീനയുടെ ജേഴ്സിയിൽ മിശിഹ എത്തുന്നു

ബ്യൂണസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസിയുടെ ദേശീയ ടീമിലെ അവസാന മത്സരത്തിന് വേദിയൊരുക്കാൻ സാധിച്ചതിൽ സന്തോഷവും വികാരവും പങ്കുവച്ച് പരിശീലകൻ ലയണൽ സ്കലോണി. അർജന്റീനയുടെ ജഴ്സിയിൽ മെസിയുടെ അവസാന മത്സരം ഒക്ടോബർ ആറിന് ബ്യൂണസ് ഐറിസിലെ റിവർ പ്ലേറ്റിന്റെ എസ്റ്റാഡിയോ മോനുമെന്റലിലാണ് നടക്കുക. ഏകദേശം 85,000 കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന സ്റ്റേഡിയമാണിത്. മെസിക്ക് സ്വന്തം ആരാധകർക്ക് മുന്നിൽ വിടപറയാനുള്ള അവസരം ഒരുക്കാൻ തങ്ങൾ സാദ്ധ്യമായതെല്ലാം ചെയ്തെന്നും സ്കലോണി പറഞ്ഞു. 'അന്ന് കരയാതിരിക്കുക ബുദ്ധിമുട്ടായിരിക്കും. ആ…

Read More