Headlines

ഗ്രീന്‍ കാര്‍ഡിന് കുരുക്കായി ട്രംപിന്റെ ‘പബ്ലിക് ചാര്‍ജ്’ നിയമം; അമേരിക്കയിലെ ഇന്ത്യക്കാര്‍ ആശങ്കയില്‍

    വാഷിങ്ടണ്‍: അമേരിക്കയില്‍ ഗ്രീന്‍ കാര്‍ഡിനായി വര്‍ഷങ്ങളായി കാത്തിരിക്കുന്ന ആയിരക്കണക്കിന് ഇന്ത്യന്‍ വംശജര്‍ക്ക് തിരിച്ചടിയാകാന്‍ സാധ്യതയുള്ള നീക്കവുമായി ട്രംപ് ഭരണകൂടം. വിവാദപരമായ ‘പബ്ലിക് ചാര്‍ജ്’ ഇമിഗ്രേഷന്‍ നിയമം വീണ്ടും നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വിദേശികള്‍ക്ക് സ്ഥിരതാമസാനുമതി (ഗ്രീന്‍ കാര്‍ഡ്) നല്‍കുന്നതിന് മുന്‍പ്, അവര്‍ ഭാവിയില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങളെ അമിതമായി ആശ്രയിക്കാന്‍ സാധ്യതയുണ്ടോ എന്ന് കര്‍ശനമായി പരിശോധിക്കുന്നതാണ് ഈ രീതി. ഗ്രീന്‍ കാര്‍ഡിനായി അപേക്ഷിക്കുന്നവര്‍ സാമ്പത്തികമായി സ്വയംപര്യാപ്തരായിരിക്കണമെന്നും നികുതിപ്പണം ഉപയോഗിച്ചുള്ള ക്ഷേമപദ്ധതികളെ ആശ്രയിക്കരുതെന്നുമാണ് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ്…

Read More

ISRO യില്‍ സംഭവിയ്ക്കുന്നത് എന്ത് ?

ശമ്പളം കുറഞ്ഞിട്ടാണോ ശാസ്ത്രജ്ഞര്‍ പിരിഞ്ഞ് പോകുന്നത് യഥാര്‍ഥ പ്രശ്നമെന്ത്? ഇന്ത്യയുടെ ബഹിരാകാശ പദ്ധതികള്‍ ചന്ദ്രനേയും ചൊവ്വയേയും ലക്ഷ്യംവെച്ച് മുന്നേറുകയാണ്. അതിനിടെ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐ.എസ്.ആര്‍.ഒയ്ക്ക് തലവേദന സൃഷ്ടിച്ച് ചില പ്രതിസന്ധികള്‍ ഉയര്‍ന്നുവരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ നൂറിലധികം ശാസ്ത്രജ്ഞരാണ് ഐഎസ്ആര്‍ഓയില്‍നിന്ന് രാജിവെക്കുകയോ സ്വയം വിരമിക്കുകയോ ചെയ്തത്. ഇതോടെ ബഹിരാകാശ ഗവേഷണ രംഗത്തെ പ്രതിഭകളെ നിലനിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരിന് ഇടപെടേണ്ടിവന്നു. ഗഗന്‍യാന്‍ ഉള്‍പ്പെടെയുള്ള ദേശീയ പ്രാധാന്യമുള്ള പദ്ധതികളില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞരുടെ രാജിയും സ്വയം വിരമിക്കലും ഇനി…

Read More

ടാറ്റയുടെ കപ്പല്‍ നിര്‍മാണശാല പ്രഖ്യാപനത്തില്‍ സര്‍ക്കാര്‍

തിരുവനന്തപുരം∙ കേരളത്തില്‍ 10,000 കോടി രൂപ മുതല്‍ മുടക്കില്‍ ടാറ്റ ഗ്രൂപ്പ് കപ്പല്‍ നിര്‍മാണശാല ആരംഭിക്കുന്നുവെന്ന മുഖ്യമന്ത്രി വി.ഡി.സതീശന്റെ പ്രഖ്യാപനം ടാറ്റ ഗ്രൂപ്പ് തള്ളിയെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ വിശദീകരണവുമായി സര്‍ക്കാര്‍. വിവിധ പദ്ധതികളിലൂടെയും വിവിധ നിക്ഷേപകരിലൂടെയും വരും വര്‍ഷങ്ങളില്‍ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്ന ആകെ നിക്ഷേപത്തിന്റെ വ്യാപ്തിയെയാണ് 10,000 കോടിയോളം രൂപയുടെ നിക്ഷേപ സാധ്യതയെന്ന പരാമര്‍ശത്തിലൂടെ മുഖ്യമന്ത്രി സൂചിപ്പിച്ചതെന്ന് പിആര്‍ഡി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഏതെങ്കിലും ഒരു സ്ഥാപനവുമായി ഇത്രയും തുകയുടെ ഏക നിക്ഷേപ കരാര്‍ അന്തിമമായി ഉറപ്പിച്ചുവെന്നല്ല…

Read More

പൊലീസ് ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുക്കാൻ ശ്രമം; വെടിവയ്പ്പിൽ യുവാവ് കൊല്ലപ്പെട്ടു

ശ്രീനഗർ ∙ ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ പൊലീസ് ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുക്കാൻ ശ്രമിച്ച യുവാവ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടു. ജമ്മു കശ്മീർ പൊലീസിന്റെ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പിലെ (എസ്ഒജി) മൂന്ന് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഒരു മതപ്രഭാഷകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംശയകരമായ സാഹചര്യത്തിൽ ആളുകളെ കണ്ടെന്ന വിവരത്തെത്തുടർന്ന് ഭദർവയിൽ നിന്നും 35 കിലോമീറ്റർ അകലെയുള്ള ജെയ്-ഗന്ദോ റോഡിൽ വ്യാഴാഴ്ച രാത്രി എസ്‌ഒജി സംഘം പതിയിരുന്ന് പരിശോധന നടത്തുകയായിരുന്നു. രാത്രി 11.30 ഓടെ ഈ വഴി വന്ന യുവാവിനെ പൊലീസ്…

Read More

സൂര്യ- ജിത്തു മാധവൻ ചിത്രം ‘സൂര്യ 47’ ചിത്രീകരണം പൂർത്തിയായി

തമിഴ് സൂപ്പർതാരം സൂര്യയെ നായകനാക്കി മലയാളി സംവിധായകൻ ജിത്തു മാധവൻ ഒരുക്കുന്ന സൂര്യ 47 ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ഴഗരം സ്റ്റുഡിയോസ് ബാനറിൽ നടി ജ്യോതിക ആണ് ചിത്രം നിർമ്മിക്കുന്നത്. സൂര്യയ്ക്ക് പുറമേ മലയാളി താരം നസ്‌ലനും നിർണായക വേഷം ചെയ്യുന്ന ചിത്രത്തിലെ നായികയായി അഭിനയിക്കുന്നത് നസ്രിയ നസിം ആണ്. കഴിഞ്ഞ വർഷം അവസാനമാണ് ചെന്നൈയിൽ നടന്ന പൂജ ചടങ്ങുകളോടെ ഈ ചിത്രം ആരംഭിച്ചത്. കേരളത്തിലും ചിത്രീകരണം ഉണ്ടായിരുന്നു. വമ്പൻ ബഡ്ജറ്റിൽ വൻ കാൻവാസിലാണ് ഈ മാസ്…

Read More

കാനഡയിൽ കാട്ടുതീ; യുഎസിലെ നഗരങ്ങളിലേക്കും പുക പടർന്നു

ടൊറന്റോ/ ന്യൂയോർക്ക് ∙ കാട്ടുതീയിൽ നീറിപ്പുകഞ്ഞ് കാനഡ, യുഎസ് നഗരങ്ങൾ. കാനഡയിൽ വടക്കുപടിഞ്ഞാറൻ ഒന്റേറിയോയിലുണ്ടായ കാട്ടുതീയുടെ പുക ടൊറോന്റോയുടെ ആകാശം മൂടി; അയൽരാജ്യമായ യുഎസിലെ നഗരങ്ങളിലേക്കും പുക പടർന്നു. കാനഡയോടു ചേർന്നുള്ള വടക്കുകിഴക്കൻ യുഎസ് നഗരങ്ങളെയാണ് കാട്ടുതീയുടെ പുക ബാധിച്ചത്. ഇവിടങ്ങളിൽ ആരോഗ്യമുന്നറിയിപ്പുണ്ട്. ജനങ്ങൾ പുറത്തിറങ്ങരുതെന്നും നിർദേശമുണ്ട്. കാട്ടുതീ മൂലം കാനഡയിലെ ടൊറൊന്റോയിൽ ബുധനാഴ്ചത്തെ വായുനിലവാരം ഡൽഹിയിലേതിനെക്കാൾ മോശമായി. ബുധനാഴ്ച 835 ഇടങ്ങളിലാണ് കാട്ടുതീ രൂക്ഷമായത്. ഇതിൽ 112 എണ്ണം അണയ്ക്കാനാകാത്തവിധം നിയന്ത്രണാതീതമായി. 47 ലക്ഷം ഏക്കർ ഭൂമി…

Read More

ഗുരുവായൂരിൽ ഒളിച്ചു താമസിക്കുന്ന ക്രിമിനലുകളുടെ എണ്ണം വർധിക്കുന്നു

ഗുരുവായൂർ ∙ ഭക്തജനത്തിരക്കേറിയ ഗുരുവായൂരിൽ ഒളിച്ചു താമസിക്കുന്ന ക്രിമിനലുകളുടെ എണ്ണം വർധിക്കുന്നു. 3 മാസത്തിനുള്ളിൽ ഗുരുവായൂരിൽ 2 പേരാണ് ഇത്തരം ക്രിമിനലുകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ക്രിമിനൽ സ്വഭാവം പ്രകടിപ്പിക്കുന്നവരിൽ സ്ത്രീകളുടെ എണ്ണവും കുറവല്ല. ബസ്‌ സ്റ്റാൻഡിലും പൊതു സ്ഥലങ്ങളിലും അടിപിടിയും തെറിവിളിയും പതിവ്. ക്ഷേത്രത്തിൽ ഭജനം ഇരിക്കാൻ വന്ന് ക്ഷേത്രപരിസരത്ത് കഴിഞ്ഞിരുന്ന സന്താനവല്ലിയെ (76) കഴിഞ്ഞ 9ന് കിണറ്റിൽ കല്ലു കെട്ടി താഴ്ത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി സുരേഷ് (55) പെരുമ്പാവൂരിൽ അടിപിടി ഉണ്ടാക്കി ഇവിടെയെത്തി ഒളിച്ചു…

Read More

സ്കൂൾ വാനിൽ ട്രെയിനിടിച്ചു; 3 പേർക്ക് ദാരുണാന്ത്യം, മരിച്ചവരിൽ 2 വിദ്യാർഥികൾ

കൊൽക്കത്ത ∙ ബംഗാളിലെ മുർഷിദാബാദിൽ ട്രെയിൻ സ്‌കൂൾ വാനിലിടിച്ച് രണ്ട് വിദ്യാർഥികൾ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ നിരവധി വിദ്യാർഥികൾക്ക് പരുക്കേറ്റിട്ടുണ്ട്. രാവിലെ 7 മണിയോടെ മുർഷിദാബാദിലെ ബഹരംപുർ മേഖലയിലുള്ള കർണസുബർണ റെയിൽവേ ക്രോസിങ്ങിലാണ് അപകടം സംഭവിച്ചത്. കുട്ടികളുമായി പോവുകയായിരുന്ന സ്‌കൂൾ വാനിലേക്ക് നിംതിത-കത്വ പാസഞ്ചർ ട്രെയിൻ ഇടിക്കുകയായിരുന്നു. അപകടസമയത്ത് റെയിൽവേ ക്രോസിന്റെ ഗേറ്റ് തുറന്നു കിടക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു ഒരു വശത്തുനിന്നുള്ള ട്രെയിൻ കടന്നുപോകുന്നതുവരെ ഗേറ്റ് അടച്ചിട്ടിരുന്നതായും, എന്നാൽ തൊട്ടടുത്ത ട്രാക്കിലൂടെ മറ്റൊരു ട്രെയിൻ വരുന്നത്…

Read More

കോഴക്കേസിൽ നിരപരാധിയെന്ന് ‘രാജ്കുമാർ‌’; രാഹുലിന്റെയും സോണിയയുടെയും പേരിലും തട്ടിപ്പ്

കോട്ടയം∙ മന്ത്രിയാക്കാനും ഉന്നത പദവികൾക്കും കോഴ ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എംപിയുടെ ഓഫിസിൽനിന്നാണെന്ന വ്യാജേനയുള്ള തട്ടിപ്പിൽ നേതാക്കളോടു നിരപരാധിത്വം ബോധ്യമാക്കി പ്രൈവറ്റ് സെക്രട്ടറി ഡി.എസ്. രാജ്കുമാർ‌. വ്യാജ ഫോൺ കോൾ ലഭിച്ച വിദ്യാ ബാലകൃഷ്ണൻ, ഡീൻ കുര്യാക്കോസ്, ഷാഫി പറമ്പിൽ എന്നിവരോട് രാജ്കുമാർ‌ ഫോണിൽ സംസാരിച്ചു. തനിക്കg തട്ടിപ്പുമായി യാതൊരു ബന്ധവുമില്ലെന്നാണ് രാജ്കുമാർ നേതാക്കളോടു പറഞ്ഞത്. അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹം നേതാക്കളോടു പറഞ്ഞു. പ്രിയങ്ക ഗാന്ധിയുമായി കൂടിയാലോചന നടത്തിയശേഷമാണ് രാജ്കുമാർ പൊലീസിൽ പരാതി നൽകിയത്. കേരളത്തിലെ ആഭ്യന്തര വകുപ്പ് സംഭവത്തിൽ…

Read More

അമേരിക്കന്‍ സൈനിക കേന്ദ്രത്തിന് നേരെ ഡ്രോണ്‍ ആക്രമണവുമായി ഇറാന്‍, റെയില്‍വെ സ്റ്റേഷനാക്രമിച്ച് യുഎസ്

ടെഹ്റാന്‍: അമേരിക്കയുടെ സൈനികനീക്കത്തിന് തിരിച്ചടിയുമായി ബഹ്റൈനിലെ അമേരിക്കന്‍ സൈനിക താവളത്തിന് നേരെ ആക്രമണം നടത്തി ഇറാന്‍. ഡ്രോണ്‍ ആക്രമണമാണ് നടത്തിയത്. നേരത്തെ അമേരിക്ക ഇറാനില്‍ ജനവാസ പ്രദേശങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ മൂന്നുപേര്‍ മരിച്ചിരുന്നു. ഇതിന് മറുപടിയായി നടത്തിയ ആക്രമണത്തില്‍ 11 വയസുള്ള പെണ്‍കുട്ടിയ്ക്ക് ഷെല്‍ അവശിഷ്ടങ്ങള്‍ വീണ് പരിക്കേറ്റതായി വിവരമുണ്ട്. ബഹ്റൈന് പുറമേ കുവൈറ്റിലും അമേരിക്കയുടെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയതായി ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇറാനിലെ പാലങ്ങളെയും മറ്റുമാണ് അമേരിക്ക നിലവില്‍ ആക്രമണം നടത്തി തകര്‍ക്കുന്നത്….

Read More