Headlines

രക്ഷാപ്രവർത്തന’ കേസ് അട്ടിമറി; എഡിജിപി എംആ‌ർ അജിത് കുമാറിനോട് വിശദീകരണം തേടാൻ ഡിജിപി

ആലപ്പുഴ: ആലപ്പുഴയിലെ വിവാദമായ ‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറിച്ച സംഭവത്തിൽ എഡിജിപി എം ആർ അജിത് കുമാറിൽ നിന്ന് ഡിജിപി വിശദീകരണം തേടും. വിശദീകരണം കൂടി കിട്ടിയ ശേഷമാകും ഡിജിപി സർക്കാരിന് റിപ്പോർട്ട് നൽകുക. അട്ടിമറിയിൽ അജിത് കുമാറിന്റെ പങ്ക് വ്യക്തമാക്കുന്ന പുതിയ റിപ്പോർട്ട് എസ്ഐടി ഇന്നലെ ഡിജിപിക്ക് നൽകിയിരുന്നു. ഇതിനിടെ ഡിജിപി നിയമനത്തിനുള്ള സ്ക്രീനിംഗ് കമ്മിറ്റി നടപടികൾ സർക്കാർ തുടങ്ങി. പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച കെ എസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ…

Read More

മാഷ് -ജ്വലിക്കുന്ന ഓര്‍മ്മയായ്..

  ഭാഷാധ്യാപകന്‍, സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകന്‍ തൃശ്ശൂര്‍ കേരളവര്‍മ്മ, കുന്നംകുളം വിവേകാനന്ദ കോളേജുകളുടെ മുന്‍ പ്രിന്‍സിപ്പല്‍, കൂടാതെ ശ്രീശങ്കരാചാര്യ സംസ്‌കൃത ശാലയില്‍ മലയാളം പ്രൊഫസര്‍, സര്‍വകലാശാലയുടെ തൃശൂര്‍, പാലക്കാട് കേന്ദ്രങ്ങളുടെ ഡയറക്ടര്‍ കേരള സാഹിത്യ അക്കാദമിയുടെ എക്‌സിക്യൂട്ടീവ് അംഗം, കൂടാതെ 95 ഓളം പുസ്തകങ്ങളുടെ രചയിതാവ്, വിവിധ സാഹിത്യ സംഘടനകളുടെ ചെയര്‍മാന്‍ എന്നിങ്ങനെയുള്ള വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചു പോന്നിരുന്ന പ്രിയപ്പെട്ട പ്രൊഫസര്‍ ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍ മാഷ് ഇന്നലെ രാവിലെ മരണപ്പെട്ടു. അത്യന്തം വേദനാജനകമായ വാര്‍ത്തയായിരുന്നു മലയാളഭാഷയെ പോലെ…

Read More

ഓഫ് ഡ്യൂട്ടിയിലുള്ള വനിത പോലീസ് ഉദ്യോഗസ്ഥയ്ക്ക് മുന്നിൽ നഗ്നതാ പ്രദ‍ർശനം

പൊതുനിരത്തിൽ സ്ത്രീയോട് അശ്ലീലമായി പെരുമാറുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത യുവാവിനെ ഓഫ് ഡ്യൂട്ടിയിലായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥ, പിടികൂടി പൊലീസ് സ്റ്റേഷനിലെത്തിച്ച സംഭവം പശ്ചിമ ബംഗാളിൽ ശ്രദ്ധേയമായി. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വനിതാ ഉദ്യോഗസ്ഥയുടെ ധീരമായ ഇടപെടലിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഹൗറ ജില്ലയിലെ തിരക്കേറിയ ബിടി റോഡിലാണ് സംഭവം. സാധാരണ വസ്ത്രം ധരിച്ച് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന വനിതാ കോൺസ്റ്റബിളിന് നേരെയാണ് യുവാവ് അശ്ലീല പ്രദർശനം നടത്തിയതും മോശം…

Read More

വടക്കഞ്ചേരി ഇടതു പാലം ഇതിനകം കുത്തിപ്പൊളിച്ച് അറ്റകുറ്റപ്പണി നടത്തിയത് 110 തവണ

വടക്കഞ്ചേരി ∙ ദേശീയപാത 544ൽ വടക്കഞ്ചേരി – മണ്ണുത്തി ആറുവരിപ്പാതയിലെ വടക്കഞ്ചേരി ഇടതു മേൽപാലം നിർമാണ പ്രവർത്തനങ്ങൾക്കായി അടച്ചു. തൃശൂർ ദിശയിലേക്കുള്ള 3 വരി പാതയാണ് പൂർണമായും അടച്ചത്. ബാരിക്കേഡുകൾ സ്ഥാപിച്ച് തൃശൂർ ദിശയിലേക്കുള്ള വാഹനങ്ങൾ വലതു മേൽപാലത്തിന്റെ ഇടതുവശത്തു കൂടി കടത്തിവിടും. കഴി‍ഞ്ഞ മേയ് 16നു പാലക്കാട് ദിശയിലേക്കുള്ള മേൽപാലം കുത്തിപ്പൊളിച്ച് നിർമാണം നടത്തിത്തുടങ്ങിയത് ഇന്നലെയാണ് അവസാനിച്ചത്. ഇതുവഴി വാഹനങ്ങൾ വിട്ടു തുടങ്ങിയപ്പോൾ മറുഭാഗത്തെ പാലം അടച്ചു. പാലത്തിലെ ജോയിന്റുകളിൽ വിള്ളൽ രൂപപ്പെടുകയും വാഹനങ്ങൾ പോകുമ്പോൾ…

Read More

ട്രെക്കിങ്ങിനിടെ കൊലപാതകം: സിയയുടെ കുടുംബത്തിന്റെ സുഗന്ധവ്യഞ്ജന സ്ഥാപനം അടച്ചുപൂട്ടാൻ നോട്ടിസ്

പുണെ ∙ വ്യവസായി കേതൻ വിശാൽ‌ അഗർവാളിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയ ഗോയലിന്റെ കുടുംബം നടത്തുന്ന സുഗന്ധവ്യഞ്ജന സ്ഥാപനം അടച്ചുപൂട്ടാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് നോട്ടിസ് നൽകി. പുണെയിൽ പ്രവർത്തിക്കുന്ന എംഎസ് ബിജി ഗോയൽ ആൻഡ് കമ്പനി എന്ന സ്ഥാപനത്തിനാണു നോട്ടിസ് ലഭിച്ചത്. ലേബലിങ് ക്രമക്കേട്, മായം കലർത്തൽ തുടങ്ങിയവ ആരോപിച്ചാണു നടപടി. 8 ലക്ഷത്തിലേറെ രൂപ വിലവരുന്ന മഞ്ഞൾ‌പ്പൊടി, എള്ള്, സോയാബീൻ തുടങ്ങിയവ ഇവിടെ നിന്നു പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം, കൊലപാതകക്കേസിലെ അന്വേഷണവുമായി തങ്ങൾ സഹകരിക്കുന്നുണ്ടെന്നും അനാവശ്യമായി ബുദ്ധിമുട്ടിക്കുകയാണെന്നും ആരോപിച്ച്…

Read More

400 മൂർഖൻ പാമ്പുകൾക്കൊപ്പം 40 ദിവസം ഒരു മുറിയിൽ; 6000 തേളുകൾക്കൊപ്പം 21 ദിനം

വീടിനുള്ളിൽ വച്ച് നിസ്സാരരായ പല്ലികളെയും പാറ്റകളെയും കണ്ട് അലറിവിളിച്ചോടുന്നവർക്ക് അലി ഖാൻ ഷംസുദ്ദീന്റെ ജീവിതവും മരണവുമെല്ലാം ഒരു അവിശ്വസനീയമായ മുത്തശ്ശിക്കഥയായി മാത്രമേ തോന്നൂ. കാരണം അവർക്ക് സങ്കൽപ്പിക്കാൻ കഴിയാത്ത അതിസാഹസികതയോടെയാണ് അദ്ദേഹം 48 വയസ്സുവരെ ജീവിച്ചത്. മലേഷ്യയുടെ പാമ്പ് രാജാവെന്നാണ് അലി ഖാൻ ഷംസുദ്ദീൻ അറിയപ്പെട്ടിരുന്നത്. വെറുമൊരു കൗതുകത്തിന്റെ പുറത്തല്ല അദ്ദേഹം വിഷജന്തുക്കളുടെ ഉറ്റതോഴനായത്. മറിച്ച് അതു തന്റെ കുലത്തൊഴിലായതുകൊണ്ടു കൂടിയാണ്. ഇഴജന്തുക്കളെ സ്നേഹിച്ച അദ്ദേഹത്തിന് ജീവൻ നഷ്ടപ്പെട്ടതും വിഷദംശമേറ്റാണ്. മാരക സർപ്പങ്ങളെ ചുംബിക്കുന്നതുൾപ്പെടെയുള്ള സാഹസികതകൾ അദ്ദേഹം…

Read More

കോൺഗ്രസിൽ പുതിയ പോർമുഖം

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനെതിരെ ഒരുവിഭാഗം കോൺഗ്രസ് നേതാക്കൾ രംഗത്ത്. കെഎസ്‌യു സംസ്ഥാന അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകുന്നില്ലെന്ന വിമർശനം ഉയർത്തുകയാണ് കോൺഗ്രസ് വക്താവ് വി ആർ അനൂപ്. ഹിന്ദു ഐക്യവേദിക്ക് കിട്ടുന്ന പരിഗണനയെങ്കിലും കെഎസ്‌യു അധ്യക്ഷന് ലഭിക്കണമെന്നും പി എം നിയാസും അലോഷ്യസ് സേവ്യറും നേരിട്ടത് സമാന അനുഭവമാണെന്ന് അനൂപ് പറയുന്നു. അവർക്ക് മുഖ്യമന്ത്രിയെ കാണാൻ സമയം ലഭിക്കണമെന്നത് കോൺഗ്രസുകാരന്റെ വികാരം. പല്ലി വാല് മുറിക്കുന്നത് പോലെ ഭൂതകാലം ഉപേക്ഷിക്കാൻ മുഖ്യമന്ത്രിക്കും ഞങ്ങൾക്കും കഴിയില്ലെന്നും അനൂപ്…

Read More

പിഴവുകൾ സംഭവിച്ചത് അനുഭവക്കുറവ് മൂലം, തിരുത്താനുള്ള നടപടികൾ തുടങ്ങി

കൊച്ചി: താരസംഘടന അമ്മയിലെ അധികാര തർക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ അമ്മ അംഗങ്ങൾക്ക് ശ്വേത കമ്മറ്റിയുടെ കത്ത്. പിഴവുകൾ സംഭവിച്ചത് അനുഭവക്കുറവ് മൂലമാണെന്നും അത് തിരുത്താൻ ഉള്ള നടപടികൾ തുടങ്ങിയെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. കൂടുതൽ പക്വതയോടെയും ഉത്തരംവാദിത്തത്തോടെയും മുന്നോട്ട് പോകും. ഇപ്പോൾ ചുമതല വഹിക്കുന്ന എക്‌സിക്യൂട്ടിവ് അംഗങ്ങൾ ഉത്തരവാദിത്തങ്ങൾ തുടർന്നും നിർവഹിക്കുമെന്നും സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ഒരു തടസവും ഇല്ല എന്നും ശ്വേത വ്യക്തമാക്കുന്നു. അതേ സമയം, ശ്വേതയെ എതിർക്കുന്നവർ കത്തിന് മറുപടി നൽകിയിട്ടില്ല. കോടതിയുടെ അന്തിമ വിധി…

Read More

പ്രസിഡന്റാവാൻ കടന്നപ്പള്ളി, തത്തുല്യ പദവിക്കായി ശശീന്ദ്രനും തോമസും; എൻസിപി, കോൺഗ്രസ് (എസ്) ലയന ചർച്ച വഴിമുട്ടി

കൊച്ചി ∙ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ സംസ്ഥാന എൻസിപി, കോൺഗ്രസ് (എസ്) ലയന ചർച്ച വഴിമുട്ടി. കഴിഞ്ഞ ദിവസം തൃശൂരിൽ നടന്ന ഇരു പാർട്ടികളുടെയും കോർ കമ്മിറ്റി ചർച്ചയിൽ എൻസിപി കോൺഗ്രസ് (എസ്) ൽ ലയിക്കണമെന്നും പ്രസിഡന്റ് സ്ഥാനം രാമചന്ദ്രൻ കടന്നപ്പള്ളിക്കു നൽകണമെന്നുമായിരുന്നു കോൺഗ്രസ് (എസ്) നിർദേശം. ഇക്കാര്യം ചർച്ച ചെയ്യാൻ ഇന്നലെ എൻസിപി (എസ്) കോർ കമ്മിറ്റി കൊച്ചിയിൽ യോഗം ചേർന്നു. ഇരു പാർട്ടികളും ലയിക്കുമ്പോൾ കോൺഗ്രസ് (എസ്) എന്ന പേര് ഉപയോഗിക്കുന്നതിൽ തെറ്റില്ലെങ്കിലും…

Read More

ലൈംഗികമായി പീ‍ഡിപ്പിച്ചു, കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നു; പന്ത്രണ്ട് വയസ്സുകാരിയുടെ മൃതദേഹം വീട്ടിനുള്ളിൽ

മുംബൈ ∙ മഹാരാഷ്ട്രയിലെ വാർധ ജില്ലയിലെ ഗ്രാമത്തിൽ പന്ത്രണ്ട് വയസ്സുകാരിയെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയതാണെന്ന് പൊലീസ് സംശയിക്കുന്നു. കൃത്യം നടത്താൻ ഉപയോഗിച്ചതെന്ന് കരുതുന്ന രക്തം പുരണ്ട കല്ല് സംഭവസ്ഥലത്തുനിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കൊലപാതകത്തിനു മുൻപ് പെൺകുട്ടി ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനമെന്ന് വാർധ പൊലീസ് സൂപ്രണ്ട് സൗരവ് കുമാർ അഗർവാൾ പറഞ്ഞു. മരണത്തിന്റെ യഥാർഥ കാരണം വ്യക്തമാകാൻ വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.പെൺകുട്ടിയുടെ…

Read More