അല്ലു അർജുന്റെ നായിക, ബോളിവുഡ് നടി രാകുലുമായി ബന്ധപ്പെട്ട 12 കേന്ദ്രങ്ങളിൽ റെയ്‌ഡ്

മുംബയ്: ബോളിവുഡ്- തെന്നിന്ത്യൻ നടി രാകുൽ പ്രീത് സിംഗുമായി ബന്ധപ്പെട്ട് നിരവധി കേന്ദ്രങ്ങളിൽ ഇൻകം ടാക്‌സ് റെയ്‌ഡ്. രാകുലിന്റെ ഭർതൃ പിതാവും സിനിമാ നിർമാതാവുമായ വാഷു ഭഗ്‌നാനി, മുംബയിലെ പനോരമ സ്റ്റുഡിയോസ് എന്നിവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും റെയ്‌ഡ് നടക്കുന്നുണ്ട്.

ഫണ്ട് ക്രമക്കേടുകളുമായി ബന്ധപ്പെട്ട് 12 ഇടങ്ങളിലാണ് റെയ്‌ഡ് നടക്കുന്നത്. സിനിമാ നിർമാണത്തിന്റെ മറവിൽ വിദേശത്തേയ്ക്ക് പണം കടത്തുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നത്.

കഴിഞ്ഞവർഷം മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് രാകുലിന്റെ സഹോദരൻ അമൻ പ്രീത് സിംഗിനായി മുംബയ് പൊലീസ് അന്വേഷണം നടത്തിയിരുന്നു. 2025 ഡിസംബർ 19ന് 'ഈഗിൾ' ഫോഴ്സും വെസ്റ്റ് സോൺ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് വിൽപന നടത്തിയെന്നാരോപിച്ച് രണ്ട് വ്യവസായികളെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് 43 ഗ്രാം കൊക്കെയ്നും 11.5 ഗ്രാം എംഡിഎംഎയും പിടിച്ചെടുക്കുകയും ചെയ്തു. ഈ രണ്ട് വിൽപനക്കാരിൽ നിന്ന് അമൻ അഞ്ച് തവണ മയക്കുമരുന്ന് വാങ്ങിയിട്ടുണ്ടെന്ന് സംശയിച്ചായിരുന്നു അന്വേഷണം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *